Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിക്കാൻ തയ്യാറാണെന്ന് നടി നിഷ സാരംഗ്; ഈ തീരുമാനമെടുത്തതിന് പിന്നിൽ ..മനസ് തുറന്ന് താരം

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ താൻ കടന്നുപോയിട്ടുണ്ടെന്ന് നടി നിഷ സാരംഗ് പങ്കുവെച്ചിട്ടുണ്ട്. 10 ക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും എന്നാൽ ആ ബന്ധം അധികനാൾ നീണ്ടില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ നിഷക്ക് രണ്ട് പെൺമക്കളുണ്ട്. അതേസമയം മക്കളൊക്ക വലുതായതോടെ നിഷ വീണ്ടും വിവാഹം കഴിക്കുമോയെന്ന് പല അഭിമുഖങ്ങളിലും ചോദ്യം ഉയർന്നെങ്കിലും ഇനിയൊരു വിവാഹം തൻെറ ജീവിതത്തിൽ ഉണ്ടാകില്ലെന്നായിരുന്നു നിഷ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് ആഗ്രഹം പങ്കുവെയ്ക്കുകയാണ് നിഷ. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

nishasarang2-

'ജീവിതത്തിൽ ഒരാൾ കൂടി വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല, നമ്മൾ പറയുന്നത് അവർക്ക് മനസിലാകണമെന്നില്ല, അവർ അംഗീകരിക്കണമെന്നില്ല, അപ്പോൾ നമ്മളെ കേൾക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും. നമ്മൾ ആ സമയത്ത് ഒറ്റക്കിരുന്ന് കരയാനൊക്കെ തുടങ്ങും. ഇൻ‍ഡസ്ട്രിയിൽ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാൻ. അത്രയും തിരക്കിനിടയിൽ എന്റെ കാര്യങ്ങൾ പങ്കുവെയ്ക്കാൻ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണ്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസിൽ എന്നെ എനിക്ക് ഹാപ്പിയാക്കി നിർത്തിയാൽ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാൻ പറ്റൂ. അപ്പോ ഞാൻ എന്നെ നോക്കുകയല്ലേ വേണ്ടത്', നിഷ സാരംഗ് പറഞ്ഞു.

അമ്മയെ വിവാഹം കഴിക്കാൻ പോകുന്നയാൾ എങ്ങനെയായിരിക്കണമെന്ന് മൂത്ത മകൾ രേവതിയും പ്രതികരിച്ചു. ' അമ്മയുടെ പണത്തേയോ പ്രശസ്തിയേയോ സ്നേഹിക്കുന്ന ആളല്ല അമ്മയുടെ ജീവിതത്തിൽ ആവശ്യം. അങ്ങനെയൊരാള് വന്നാൽ ആ ആലോചന തള്ളും. അതിനെ കുറിച്ച് വഴക്കിടുകയും ചെയ്യും. അതല്ലാതെ അമ്മയെ സ്നേഹിക്കുന്ന , നോക്കുന്ന, പരിഗണിക്കുന്ന ഒരാൾ വന്നാൽ സ്വീകരിക്കും. അമ്മയ്ക്ക് ശരിക്കും ആളുകളെ മനസിലാക്കാൻ അറിയില്ല. മണ്ടത്തരം ചെയ്യരുതെന്ന് കണ്ടീഷൻ വെച്ചിട്ടുണ്ട്', മകൾ പറഞ്ഞു.

ഇതിന് നിഷ പറഞ്ഞ മറുപടി ഇങ്ങനെ- 'വളരെ സെന്റിമെന്റലാണ് ഞാൻ . പെട്ടെന്ന് ആളുകളെ വിശ്വസിക്കും. പാവം തോന്നും. ഞാൻ സ്നേഹിക്കുന്ന മനുഷ്യർ എന്നെ പറ്റിക്കുകാണെന്ന് മനസിലായാലും ഞാൻ കണ്ണടക്കും. എനിക്ക് അവരെ ഇഷ്ടമാണല്ലോ, അപ്പോൾ അതൊന്നും കണ്ടില്ലെന്ന് ഞാൻ നടിക്കും. ഇപ്പോൾ പണത്തിന്റെ കാര്യങ്ങൾ പണം ഉപയോഗിക്കാൻ ഉള്ളതാണ്. നമ്മുക്ക് ഇഷ്ടപ്പെട്ടവർ അതുപയോഗിക്കുമ്പോൾ നമ്മുക്ക് സന്തോഷമാണ്. അവിടെ നമ്മൾ വേദനിക്കേണ്ട കാര്യമില്ല. ഒരാളെ സഹായിക്കുന്ന കാര്യത്തിലാണെങ്കിൽ സഹായിച്ചതല്ലേ എന്ന സന്തോഷമാണ്. സാമ്പത്തിക കാര്യത്തിൽ ആരെങ്കിലും പറ്റിച്ചാൽ ഞാൻ ഒന്നും പ്രത്യേകിച്ച് പരാതി പറയാറില്ല. കൊടുക്കുന്ന കാര്യത്തിൽ എനിക്ക് അത്രയും സന്തോഷമാണ്.

എന്നെ ആരെങ്കിലും പറ്റിച്ച സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനി ആരെങ്കിലും പറ്റിച്ചെന്ന് തോന്നിയാൽ ഞാൻ മക്കളോട് പറയും , ഇനി അത് തിരിച്ച് പ്രതീക്ഷിക്കേണ്ട, അവർ കൊണ്ടുപോയിക്കോട്ടെയെന്ന്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+