'പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വിവാഹം, 19ാം വയസ്സിൽ വിവാഹമോചനം'; നിഷ സാരംഗ് പറയുന്നു
ഏറെ ആരാധകരുള്ള നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളും നിഷാ സാരംഗ് അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാനായത്. നീലു എന്ന കഥാപാത്രത്തിന് അത്രയേറെ സ്വീകാര്യതയാണ് ലഭിച്ചത്.
ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് വന്നാണ് നിഷ സാരംഗ് ഇന്ന് കാണുന്ന നിലിയിൽ എത്തിയത്. ഇപ്പോൾ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ച് താണ്ടിയ വഴികളെക്കുറിച്ചുമൊക്കെ പറയുകയാണ് താരം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിവാഹത്തെക്കുറിച്ചും വിവാഹം ബന്ധം വേർപെടുത്തിയതിനെക്കുറിച്ചുമൊക്കെ നിഷ സാരംഗ് പറയുന്നുണ്ട്.
d

പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് വിവാഹം കഴിഞ്ഞതെന്നും മകൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് വിവാഹമോചനം നടന്നതെന്നും നിഷ പറയുന്നു. അപൂർവ്വം ആളുകൾക്ക് മാത്രമെ വിവാഹം നൂറ് ശതമാനം വിജയമാവുകയുള്ളൂ, ബാക്കിയുള്ളവർ അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നത്. അതും നടക്കാതെ പോകുമ്പോഴാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് പലരും എത്തിച്ചേരുന്നത്, നിഷ പറയുന്നു.
താൻ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായിരുന്നു, എന്നാൽ ഒടുവിൽ അതും നടന്നില്ലെവന്നും കുട്ടികളെ നന്നായി കൊണ്ടുപോകാനാണ് ശ്രമിച്ചിരുന്നത്, 19ാം വയസ്സിലാണ് വിവാഹമോചിതയാവുന്നത് എന്നും താരം പറഞ്ഞു. അച്ഛൻ മരിച്ച് ഏഴാം ദിവസമാണ് എന്നെ ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചത്. അതിന് ശേഷം ഒരുപാട് സീരിയലുകളിൽ അഭിനയിച്ചു. പലപ്പോഴും പകരക്കാരിയായാണ് തന്നെ അഭിനയിക്കാൻ വിളിച്ചിച്ചിട്ടുള്ളതെന്നും ഇപ്പോൾ അങ്ങനെയല്ലെന്നും നിഷ പറയുന്നു.
ആരുമില്ലാത്ത സ്ത്രീ എപ്പോഴും മക്കളെ സുരക്ഷിതമാക്കാനാണ് ശ്രമിക്കാറുള്ളത്. ഒരുപക്ഷേ മക്കൾ ഒറ്റയ്ക്ക് പുറത്ത് പോയാൽ പോലും അവർക്ക് ഭയങ്കര പേടിയായിരിക്കും. ഒരേ സമയത്ത് ഒമ്പത് സീരിയലുകളിൽ അഭിനയിച്ചിരുന്നു. ഒരു സീരിയലിൽ പുലർച്ചെ രണ്ട് മണി വരെ ഐസിന്റെ മുകളിൽ കിടന്ന് അഭിനയിച്ചിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാവരും ജീവിക്കാനായി വരുന്നവരല്ലേ. അങ്ങനെയാണ് സ്വന്തമായി ഒരു വീട് ഉണ്ടായത്.
സ്വന്തമായി ഒരു വീടുണ്ടെങ്കിൽ ആരും നമ്മളോട് ഇറങ്ങിപ്പോകാൻ പറയില്ല. ആ കാരണം കൊണ്ട് എനിക്ക് ഒരുപാട് വേദനിക്കേണ്ടി വന്നിട്ടുണ്ട്. വാടക വീട് അന്വേഷിച്ച് ചെല്ലുമ്പോൾ ഭർത്താവില്ലെന്ന് പറഞ്ഞാൽ വീടില്ല, സീരിയലിൽ അഭിനയിക്കുകയാണ് എന്ന് പറഞ്ഞാൽ വീടില്ല.
രണ്ട് കുട്ടികളുമായി വന്ന സീരിയൽ നടിക്ക് വീടില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഭർത്താവില്ലാത്ത സ്ത്രീകളോട് എല്ലാവരും അധികാരം കാണിക്കാൻ വരും അങ്ങനെയുള്ള സ്ത്രീകൾക്കേ ആ വിഷമം മനസ്സിലാകൂ, നിഷ സാരംഗ് പറഞ്ഞു.












Click it and Unblock the Notifications