Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വസിച്ചാലും ചതിയിൽ വീഴാം, അത് നമ്മുടെ തെറ്റാണ്'; ഉപ്പും മുളകിലേക്ക് വീണ്ടും വരുമോ? നിഷ സാരംഗ് പറയുന്നു

ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന ഒറ്റ സിറ്റ്കോമിലൂടെയാണ് നടി നിഷ സാരംഗ് മലയാളികളുടെ മനസിൽ ഇടം നേടുന്നത്. നീലു എന്ന കഥാപാത്രത്തേയാണ് നിഷ അവതരിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ആ സീരിയയിൽ നിഷ സാംരംഗ് അഭിനയിക്കുന്നില്ല. താരം ഷോയിൽ നിന്ന് എന്തുകൊണ്ടാണ് പിൻമാറിയതെന്ന് വ്യക്തമല്ല. നിഷയോ മറ്റ് അണിയറപ്രവർത്തകരോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടും ഇല്ല.

ഇപ്പോഴിതാ ഇത്തരം വിവാദങ്ങളോടെല്ലാം മനസ് തുറക്കുകയാണ് നിഷ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിംഗിൾ മദർ എന്ന നിലയ്ക്കുള്ള തന്റെ ജീവിതത്തെ കുറിച്ചെല്ലാം അഭിമുഖത്തിൽ നിഷ സംസാരിച്ചു. നിഷയുടെ വാക്കുകൾ ഇങ്ങനെ

nishasarang-1

'ഞാൻ പറയാത്ത കാര്യങ്ങളാണ ്തലക്കെട്ടായി വരുന്നത്. അതുകൊണ്ട് അഭിമുഖങ്ങളിൽ സംസാരിക്കാൻ പേടിയാണ്. 50 വയസൊക്കെ ആയി, സാധാരണ ഈ പ്രായത്തിൽ നമ്മൾ നമ്മുടെ ആരോഗ്യമൊക്കെ ശ്രദ്ധിക്കും. അങ്ങനെ ഇനി എന്റെ ആരോഗ്യമൊക്കെ ശ്രദ്ധിക്കണമെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ മറ്റൊരു തലക്കെട്ടാണ് വന്നത്.

എന്നെ സംബന്ധിച്ച് ഞാൻ വളരെ നേരത്തേ വിവാഹം കഴിച്ചയാളാണ്. അമ്മമാർ ഒരിക്കലും തോൽക്കില്ല, ഓരോ അമ്മമാരും അവരുടെ മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ജീവിതത്തിൽ പല അവസരങ്ങളിലും അമ്മമാർ തോറ്റുപോയിട്ടുണ്ടാകും. എങ്കിലും അവസാനം വരെ ജീവൻ അവർ നിലനിർത്തുന്നത് മക്കൾക്ക് വേണ്ടിയാണ്. ലോകത്തിലെ ഏറ്റവും വലിയ പോരാളികൾ തന്നെയാണ് അമ്മമാർ.

സിനിമയിൽ വന്ന അവസരങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കാരണം മറ്റ് വഴികൾ ഇല്ലല്ലോ ജീവിക്കാൻ. അപ്രതീക്ഷിതമായാണ് അഭിനയിക്കാൻ അവസരം വരുന്നത്. പിന്നെ അത് തുടർന്ന് പോയി. എന്നെ സംബന്ധിച്ച് അഭിനയം എന്റെ തൊഴിലാണ്. പറഞ്ഞ പ്രതിഫലം കിട്ടാത്ത അവസരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാലും ഒരുപാടൊന്നും ഉണ്ടായിട്ടില്ല.

ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ചിന്തിക്കാത്ത കാര്യങ്ങളൊക്കെ നടക്കും. ഇങ്ങനെ നടന്നിരുന്നെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നുവെന്നൊക്കെ നമ്മുക്ക് ചിന്തിക്കാനേ പറ്റുള്ളൂ. അല്ലാതെ എന്ത് സംഭവിക്കുമെന്ന് നമ്മുക്ക് ഇപ്പോൾ പ്രവചിക്കാനാകില്ല', താരം പറഞ്ഞു.

ഉപ്പും മുളികുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണം ഇങ്ങനെ-' സംഭവിച്ചത് സംഭവിച്ചു. ഇനി അടുത്തത് ദൈവം എന്താണോ നമ്മുക്ക് വിധിച്ചിരിക്കുന്നത് അതുപോലെയേ നടക്കൂ. ഒന്നുകിൽ അത്, അല്ലെങ്കിൽ മറ്റൊന്ന്. എന്തായാലും ജീവിച്ചല്ലേ പറ്റൂ, ആ ടീം തന്നെ ഇനി ഉണ്ടാകുമോയെന്ന് പറയാൻ സാധിക്കില്ല. നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കണം എന്നൊന്നും പറയാൻ സാധിക്കില്ല', നിഷ പറഞ്ഞു.

ലൈംഗികാതിക്രമം സംബന്ധിച്ച കേസിൽ ഉപ്പും മുളകിൽ അഭിനയിച്ച എല്ലാ നടിമാരെ കുറിച്ചും സൈബർ ചർച്ചകൾ നടക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ-' സത്യമെന്താണെന്ന് കാലം തെളിയിക്കും. ആ വിഷയത്തിൽ മിണ്ടാതിരിക്കുന്നതായിരിക്കും ഇപ്പോൾ നല്ലത്. സിനിമ-സീരിയൽ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും നമ്മുക്ക് എല്ലാവരേയും വിശ്വസിക്കാൻ സാധിക്കില്ല. ജീവിതം എന്നത് ഒരു യാത്രയാണ്. ആ യാത്രയിൽ നമ്മുക്ക് ചുറ്റും പല തരത്തിലുള്ള ആളുകൾ ഉണ്ടാകും. അതുകൊണ്ട് എത്ര കെയർഫുള്ളായി ഇരുന്നാലും ചിലപ്പോൾ ചതിയിൽ വീഴാം. വിശ്വസിച്ചാലും ചതിയിൽ വീഴാം, അത് നമ്മുടെ തെറ്റാണ്. വീഴാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കഥാപാത്രം ചെയ്യുമ്പോൾ ആ കഥാപാത്രമായി മാത്രം ഇരിക്കുക. ഒപ്പം അഭിനയിച്ചവരേയും കഥാപാത്രമായി മാത്രം കാണുക. അതാണ് നല്ലത്.

എനിക്ക് ഇപ്പോൾ എന്റേതായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. അതിന്റെ വിശ്രമത്തിലും ചികിത്സയിലുമൊക്കെയായിരുന്നു. പൂർണമായും മാറിയിട്ടില്ല. എന്ത് ജോലിയാണെങ്കിലും ജോലി ചെയ്ത് ജീവിക്കുകയെന്നാണ്. കഴിയുന്ന ജോലി ചെയ്ത് പോകുക.

എനിക്ക് എല്ലാവരോടും നൽകാനുള്ള ഉപദേശം നമ്മളെ സ്വയം വിശ്വസിക്കുന്നത് പോലെ നമ്മുക്ക് മറ്റൊരാളെ വിശ്വസിക്കാൻ പറ്റില്ല. വീട്ടിലുള്ളവരാണെങ്കിലും പുറത്തുള്ളവരാണെങ്കിലും അങ്ങനെയാണ്. നമ്മളിലെ നമ്മളുടെ വിശ്വാസം കളയാതെ നോക്കാം. നമ്മളോട് നമ്മുക്കുള്ള വിശ്വാസമാണ് സത്യം', നിഷ സാരംഗ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+