Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മാസത്തോളം ആശുപത്രിയിൽ,കോംപ്ലിക്കേറ്റഡ് ആയിരുന്നു..'; ഉപ്പും മുളകിനും ശേഷം അനുഭവിച്ചത് പറഞ്ഞ് നിഷ സാരംഗ്

ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ സിറ്റ്കോം ആയ ഉപ്പും മുളകിൽ നിന്നും കേന്ദ്ര കഥാപാത്രമായ നീലു എന്ന നിഷ സാരംഗ് അപ്രത്യക്ഷമായിട്ട് നാളുകളായി. എന്തുകൊണ്ട് ഷോ വിട്ടുവെന്ന് നിഷയോ ഷോയുടെ അണിയറപ്രവർത്തകരോ ഇതുവരേയും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ സീരിയൽ വിട്ടതിന് ശേഷമുള്ള തന്റെ ജീവിതം പറയുകയാണ് അവർ. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ജീവിക്കാനുള്ള വെപ്രാളമാണ് ധൈര്യം തരുന്നത്. വീട്ടിൽ ള്ളവരെ സ്നേഹിക്കുന്നത് കൊണ്ട് , അർ നമ്മളെ ആശ്രയിച്ച് കഴിയുന്നത് കൊണ്ട് നമ്മൾ അവർക്ക് വേണ്ടി ജീവിക്കേണ്ടി വരും. സെറ്റിലുണ്ടായ പ്രശ്നങ്ങൾ സീരിയലിലെ കുട്ടികളെയൊക്കെ ബാധിച്ചിട്ടുണ്ടാകും. നമ്മൾ ഇല്ലാതിരിക്കുമ്പോഴുള്ള വിഷമം അവർക്കുണ്ടാകും. നമ്മുക്കും കാണും. എന്നാൽ ആത്യന്തികമായി ജീവിക്കണമെങ്കിൽ ജോലിയെടുക്കണം, അന്നം വേണം, തൊഴിൽ ചെയ്യാതെ കാശ് കിട്ടില്ലലോ? കഴിഞ്ഞ ദിനസം ഒരു യുട്യൂബുകാരൻ പറയുന്നത് കേട്ടു ഇവർക്ക് വല്ല പാത്രം കഴുകാൻ പോയിക്കൂടെ, അല്ലെങ്കിൽ ഹോട്ടലിട്ട് ജീവിച്ചൂടെയെന്ന്. എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് ജീവിക്കണം. ഇങ്ങനത്തെ യുട്യൂബർമാർ പറയുന്നത് കേൾക്കുമ്പോൾ ചിരി വരും.

nishanew2-175

അവിടെ നിന്ന് പോന്നിട്ട് ഒരു മാസം ഞാൻ ആളുപത്രിയിലായിരുന്നു, ഒരു മാസത്തോളം ബെഡ് റെസ്റ്റും. ഇപ്പോൾ എഴുന്നേറ്റ് പുറത്തൊക്കെ വരുന്നു. അവിടെ നിന്ന് ഇറങ്ങിക്കഴിഞ്ഞ് ആദ്യ കുറച്ച് ദിവസം ഞാൻ മൊത്തെത്തിൽ ഡെഡ് ആയിപ്പോയി. ഒന്നൊന്നര മാസത്തോളം കൗൺസിലിംഗ് ആയിരുന്നു. ഡിപ്രഷനിലേക്ക് പോയാർന്നു. അതുകഴിഞ്ഞ് നാലോ അഞ്ചോ പടം ചെയ്യാൻ ഉണ്ടായിരുന്നു. ആ മൂന്ന് മാസം അങ്ങനേയും മൂന്ന് മാസം ഇങ്ങനേയും പോയി. ഇപ്പോൾ 7 മാസമായി അവിടെ നിന്ന് ഇറങ്ങിട്ട്. പടം തീർത്തിട്ട് നേരെ ആശുപത്രിയിലേക്കാണ് പോയത്. നല്ല വേദനയുണ്ടായിരുന്നു, കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഉറങ്ങാൻ പറ്റാത്ത പ്രശ്നമുണ്ടായിരുന്നു.

ഒരു പുതിയ പ്രൊജക്ട് തുടങ്ങാൻ ഉണ്ട്. വയ്യാത്തത് കൊണ്ട് അത് നീണ്ട് പോകുകയായിരുന്നു. കുറച്ച് ദിവസം കൊണ്ട് എടുത്ത് തുടങ്ങും. ഞാൻ ഫ്ലവേഴ്സ് ചാനലിൽ വരുന്നത് വരെ എന്റെ വീടും വർക്ക് സ്പേസിലെ ആളുകളും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ 9 വർഷമായി. ഉപ്പും മുളകും തുടങ്ങി രണ്ട് വർഷം കഴിഞ്ഞ ശേഷം എല്ലാവരുമായി അടുത്തു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമൊ്കെ കാണുകയും വീട്ടിലൊക്കെ പോകുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിനൊന്നും കുഴപ്പമില്ല, എന്നാൽ പ്രൊഫഷൻ വേറെ ഫാമിലി വേറെ എന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണ്', നിഷ പറഞ്ഞു. അതേസമയം അഭിമുഖത്തിന് താഴെ നിഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമുളള കമന്റുകൾ നിറയുന്നുണ്ട്. ചില കമന്റുകൾ നോക്കാം

'കുറെ പേര് ഇവരെ കുറ്റം പറയുന്നു, കുറെ പേർ അവരെ കുറ്റം പറയുന്നു,. ഇതിലെന്താണ് സംഭവിച്ചത് എന്ന് നമ്മൾ പ്രേക്ഷകർക്ക് അറിയില്ല. അപ്പോൾ സത്യം പുറത്ത് വരട്ടെ അതുവരെ ആരെയും കരിവാരിത്തേക്കാതിരിക്കുക. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ',ഒരാൾ കുറിച്ചു.

'അന്ന് ഉപ്പും മുളകിൽ നിന്നും ഇറങ്ങിയപ്പോൾ,അതായത് അതൊന്നും ആരും അറിയാത്ത സമയത്ത്. ഇവരുടെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു, അന്ന് ഉപ്പും മുളകിൽ ഇപ്പോൾ കാണുന്നില്ലല്ലോ പിള്ളേർ ആണല്ലോ തകർക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഇവർ പറഞ്ഞത് അത് അങ്ങനെ നടക്കട്ടെ,,എനിക്കു റസ്റ്റ്‌ വേണം, എന്നും ഇങ്ങനെ സീരിയലിൽ നിൽക്കാൻ പറ്റില്ലല്ലോ. ഇനി സിനിമയിൽ അഭിനയിക്കാൻ പോകുവാണ് എന്ന്. അതുപോലെ ആരെയെങ്കിലും മിസ്സ്‌ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോളും ഇല്ല എന്നാണ് പറഞ്ഞത്. അന്ന് അത് കേട്ടപ്പോൾ ഭയങ്കര സങ്കടവും ദേഷ്യവും തോന്നി നിങ്ങളോട്. പണ്ട് നിങ്ങൾ പറഞ്ഞതും ആ കുട്ടികളോട് കാണിച്ചിരുന്നതും കള്ളമായിരുന്നോ എന്നും വിചാരിച്ചു. പിന്നീട് ആണ് കാര്യങ്ങൾ ഒക്കെ ക്ലിയർ ആയതു. ഇപ്പോൾ നിങ്ങൾ ഈ പറയുന്നത് ഒന്നും വിശ്വസിക്കാൻ അതുകൊണ്ട് തന്നെ തോന്നുന്നില്ല. അന്ന് നിങ്ങൾക്ക് ഭയങ്കര അഹങ്കാരം ആയിരുന്നു. നിങ്ങൾ ഇല്ല എങ്കിൽ സീരിയൽ ഇല്ല എന്ന് വിചാരിച്ചിരുന്നു അല്ലെ. ഇപ്പോൾ നല്ല മാറ്റം ഉണ്ടായി. നല്ലത് പക്ഷെ ഒരുപാട് വൈകി. ഡയറക്ടർ സംഭവത്തിൽ നിങ്ങളെ ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു. അതും ഇപ്പോൾ സംശയം തോന്നുന്നുണ്ട്. Ok. നല്ലത് വരട്ടെ' മറ്റൊരു കമന്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+