Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലൊക്കേഷനിലെ ലീലാവിലാസങ്ങള്‍", കള്ളം പൊളിച്ചതോടെ എനിക്ക് പണികിട്ടി തുടങ്ങി'; തുറന്നുപറഞ്ഞ് നിഷ സാരംഗ്

നടി നിഷ സാരംഗ് ഏവരുടേയും പ്രിയപ്പെട്ട മിനി സ്‌ക്രീന്‍ താരങ്ങളില്‍ ഒരാളാണ്. 1999 ല്‍ അഗ്നിസാക്ഷി എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നിഷ നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സിറ്റ്‌കോം പരമ്പരയിലൂടെയാണ് നിഷ സാരംഗിന് വലിയ ജനപ്രീതി ലഭിച്ചത്.

ഇതിലെ നീലു എന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഒമ്പത് വര്‍ഷത്തോളമായി ഉപ്പും മുളകും സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഉപ്പും മുളകില്‍ നിഷ അഭിനയിക്കാറില്ല. ഈ സീരിയലുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിഷ സീരിയലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.

Nisha Sarangh

എന്നാല്‍ എന്ത് കാരണത്താലാണ് താന്‍ പരമ്പരയില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്ന് നിഷയോ സീരിയലിന്റെ അണിയറ പ്രവര്‍ത്തകരോ വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന ചില പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിഷ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. നിഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ സ്‌ക്രീനിന് പുറത്തുള്ള ആള്‍ക്കാരാണ്. അവര്‍ക്ക് നമ്മുടെ കഥയൊന്നും അറിയില്ല. നമ്മളുടെ കഥാപാത്രങ്ങളിലൂടെ മാത്രമെ അവര്‍ക്ക് അറിയാന്‍ സാധിക്കൂ. അതിന് അപ്പുറത്ത് അവര്‍ക്കൊരു ജീവിതമുണ്ട്. ആ ലൈഫില്‍ ഇവര്‍ ആരാണ് എന്നോ എന്താണെന്നോ ഒന്നും ഇവര്‍ക്ക് അറിയാന്‍ പറ്റില്ല. ഒരു ഇന്റര്‍വ്യൂവില്‍ വന്ന് പറയുന്നത് കേട്ടിട്ടായിരിക്കും അവര്‍ മറ്റൊരു വ്യക്തിയെ കമന്റിടുന്നത്.

പക്ഷെ ആ വ്യക്തിക്ക് എന്താണ് സംഭവിച്ചത് എന്ന് അവര്‍ക്ക് മാത്രമെ അറിയാന്‍ പറ്റൂ. അതില്‍ പ്രേക്ഷകരെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷെ പറയുന്ന ആള്‍ വിചാരിക്കണം ഞാന്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന്. ഞാന്‍ ഒരു പത്ത് അമ്പത് വയസ് കഴിഞ്ഞ ഒരു സ്ത്രീയാണ്. നല്ലത് ഏത് ചീത്ത ഏത് എന്നൊക്കെ എനിക്ക് അറിയാം. ചിലപ്പോഴൊക്കെ മനസിന് ഒരു വിഷമമുണ്ടായിട്ടുണ്ട്.

ആരോ എന്തോ പറഞ്ഞതിന്റെ പേരില്‍ നമ്മളെ തെറ്റിദ്ധരിക്കുമ്പോള്‍ നല്ല വിഷമം ഉണ്ടാകും. ഉപ്പും മുളകിലെ കഥാപാത്രം തന്നെയാണ് എനിക്ക് ഏറ്റവും കൂടുതല്‍ പ്രശംസ നേടിത്തന്നത്. അതിന് ശേഷമാണ് സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് തുടങ്ങിയത്. ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു സെറ്റില്‍ ഒരു ടെക്‌നീഷ്യനെതിരെ അനാവശ്യമായി കുറ്റപ്പെടുത്തല്‍ നടന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചു.

ഒരു വ്യാജ ആരോപണമായിരുന്നു. അത് ഞാന്‍ തെളിയിച്ചതിന് ശേഷമാണ് എനിക്കെതിരെ തുടര്‍ച്ചയായി നീക്കങ്ങളുണ്ടായത്. അതിന് ശേഷം എനിക്കെതിരെ പല അപവാദങ്ങളും ഉണ്ടായി. അതൊന്നും ഞാന്‍ ഗൗനിച്ചില്ല. എന്റെ വീട്ടില്‍ വിളിച്ച് വരെ പലതും പറഞ്ഞു. ഞാന്‍ ലൊക്കേഷനില്‍ ഒരാളുമായിട്ട് പ്രേമമാണ് എന്നും അയാളെ ഞാന്‍ കല്യാണം കഴിക്കും പോകുകയാണ് എന്നൊക്കെ പറഞ്ഞു.

ഞാന്‍ അവിടെ ലൊക്കേഷനില്‍ അയാളുമായി ലീലാവിലാസങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നൊക്കെ പറഞ്ഞു. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്തില്ല. അത് കൂടികൂടി എന്റെ മക്കള്‍ എന്നോട് ചോദിച്ചു അമ്മ ഇങ്ങനെ പറയുന്നുണ്ടല്ലോ എന്ന്. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യേണ്ട എന്ന് പറഞ്ഞു. ദൈവം ഭയങ്കര ശക്തിയുള്ള ആളാണ്. ഒരുപാട് നമ്മള്‍ വേദനിക്കുമ്പോള്‍ നമുക്ക് പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാന്‍ സാധിക്കാതെ വരും.

അപ്പോള്‍ പ്രതികരിക്കാന്‍ ഒരു അവസരം ദൈവം എല്ലാ കാര്യത്തിലും തരും. നമുക്കായിട്ട് ഒരു അവസരം തരും. എനിക്ക് തുറന്ന് പറയാന്‍ അവസരം വരും. അതിനായി കാത്തിരിക്കും,' നിഷ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+