പാട്ടുസീന്‍ മാത്രമെങ്കിലും അമ്പരപ്പിക്കുന്ന പ്രതിഫലം; ഉര്‍വ്വശി റൗട്ടേലയുടെ ആസ്തി ഇത്ര!
വളരെ പെട്ടെന്ന് തന്നെ ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഉര്‍വശി റൗട്ടേല. മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ ഉര്‍വശി ഇതിനോടകം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും ഗാനരംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1994 ഫെബ്രുവരി 25 ന് കോട്ദ്വാറില്‍ ജനിച്ച ഉര്‍വ്വശി ഡല്‍ഹിയിലാണ് വളര്‍ന്നത്. ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ന്യൂഡല്‍ഹിയിലെ ഗാര്‍ഗി കോളേജില്‍ നിന്നാണ് താരം ബിരുദം നേടി.
കോളേജ് പഠനകാലത്താണ് മോഡലിംഗിലേക്ക് ഉര്‍വ്വശി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിംഗ് സാബ് ദി ഗ്രേറ്റ് ആണ് താരത്തിന്റെ ആദ്യ ചിത്രം. 2013 ല്‍ പുറത്തിറങ്ങിയ ഈ സിനിമ ഉര്‍വ്വശിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചു. അതിനുശേഷം ഹണി സിംഗിന്റെ ലവ് ഡോസ് എന്ന വീഡിയോ ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ കൂടുതല്‍ ജനപ്രിയയായി. 2015-ല്‍ മിസ്റ്റര്‍ ഐരാവത് എന്ന കന്നഡ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ അരങ്ങേറ്റം നടത്തി.

ഉര്‍വശി ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, സനം റേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ഇന്ന് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന യുവനടിമാരില്‍ ഒരാള്‍ കൂടിയാണ് ഉര്‍വ്വശി റൗട്ടേല. പല ഹിറ്റ് ചിത്രങ്ങളിലെ ഗാനരംഗങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഗാനരംഗങ്ങളില്‍ അഭിനയിക്കുന്നതിന് പോലും വന്‍ തുകയാണ് താരം ഈടാക്കുന്നത്.
2024 ലെ കണക്ക് പ്രകാരം ഏകദേശം 6 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി എന്നാണ് സിഎ ക്നോളേജ് എന്ന വെബ്സെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഏകദേശം 50 കോടി രൂപ. താരത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സിനിമകളില്‍ നിന്നാണ്. ഉര്‍വശി റൗട്ടേല ഒരു ചിത്രത്തിന് മൂന്ന് കോടിയും ഒരു പാട്ടിന് 35 മുതല്‍ 40 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.
പത്തോളം പ്രശസ്ത ബ്രാന്‍ഡുകളുമായും ഉര്‍വ്വശി സഹകരിക്കുന്നുണ്ട്. ഒരു മാസം 33 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ ഉര്‍വ്വശി റൗട്ടേലയുടെ അക്കൗണ്ടിലെത്തുന്നത്. മുംബൈയിലെ ഒരു ആഡംബര വീട്ടിലാണ് താരം താമസിക്കുന്നത്. വീട്ടില്‍ ഒരു സ്വകാര്യ ജിമ്മും ഒരു സിനിമാ ഹാളും ഉണ്ട്. മെഴ്സിഡസ് എസ്-കൂപ്പെ എസ് 500, മെഴ്സിഡസ് ബി 200, ബിഎംഡബ്ല്യു 5 സീരീസ് 520 ഡി, ഫെരാരി 458 സ്പൈഡര്‍, റേഞ്ച് റോവര്‍ ഇവോക്ക് തുടങ്ങിയ ആഡംബര കാറുകളാണ് താരത്തിന്റെ ഗാരേജിലുള്ളത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications