ഉർവശി ചേച്ചി നമ്മൾ തമ്മിൽ വഴക്ക് വേണ്ടെന്ന് ദിലീപ്; ഞാൻ പറഞ്ഞത് അങ്ങനെയല്ലെന്ന് ഉർവശി, സിബിയെ ചൊല്ലി തിരുത്ത്
മലയാളികളുടെ പ്രീയപ്പെട്ട സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മുത്താരംകുന്ന് പിഒ എന്ന സിനിമ ചെയ്തുകൊണ്ടാണ് അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇതുവരെ 40 ഓളം ചിത്രങ്ങൾ അദ്ദേഹം ചെയ്തു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയെടുത്താൽ സിബിയുടേതായി നിരവധി ചിത്രങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട്.
സിനിമയിൽ 40 വർഷങ്ങൾ തികച്ചിരിക്കുകയാണ് അദ്ദേഹം. അടുത്തിടെ അദ്ദേഹം 40 വർഷം സിനിമയിൽ തികച്ചതിന്റെ ആഘോഷ പരിപാടികൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആഘോഷ പരിപാടിക്കിടെ ദിലീപ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ നർമ്മം വളരെ അധികം ആസ്വദിക്കുന്ന സംവിധായകനാണ് അദ്ദേഹമെന്ന് ദിലീപ് പറഞ്ഞു. ഇതിനിടെ നടി ഉർവശിയും ദിലീപും സംവിധായകനെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങൾ വേദിയിൽ ചിരി പടർത്തി. സിബിയെ കുറിച്ച് ദിലീപിന്റെ വാക്കുകൾ ഇങ്ങനെ

സിബി മലയിൽ എന്ന സംവിധായകന്റെ ഒരുപാട് പടങ്ങൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നേരിട്ട് അന്ന് കണ്ടിരുന്നില്ല. അങ്ങനെ സാഗരം സാക്ഷിയെന്ന അദ്ദേഹത്തിന്റെ സിനിമയുടെ സമയത്താണ് നമ്മൾ തമ്മിലുള്ള പരിചയത്തിന്റെ പുറത്ത് സുന്ദർ ജി എനിക്ക് അതിൽ ഒരു ചെറിയ വേഷം തരുന്നത്. സുന്ദർജി അപ്പോൾ സിബി സാറിന്റെ അസോസിയേറ്റ് ആണ്. ഞാൻ ആ സിനിമയിൽ രണ്ട് സീനില് അഭിനയിച്ചിരുന്നു, എന്നാൽ പടം വന്നപ്പോൾ ഒരു ഷോട്ടിലായിരുന്നു. കൂട്ടുകാരുമൊക്കെയായി സിനിമ കാണാൻ പോയെങ്കിലും ഞാൻ ഉണ്ടായിരുന്നില്ല. അതിന് അവർ കളിയാക്കി. പിന്നീട് സിബി സാറിന്റെ മൂന്ന് സിനിമകളിൽ എനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു.
ഇവിടെ പലരും പറയുകയുണ്ടായി സിബി സാർ ഭയങ്കര ചിരിക്കില്ലെന്നൊക്കെ, ഞാൻ അതിനെ എതിർക്കും കാരണം എനിക്ക് തോന്നുന്നത് അദ്ദേഹം ചിരിക്കാതിരുന്നത് പ്രഗത്ഭരായ സഹസംവിധായകരൊക്കെ തലയിൽ കയറി ഇരിക്കാതിരിക്കാനാണ്. കാരണം ജോസേട്ടനെ പോലെയുള്ള ആളുകളെയൊക്കെ നിയന്ത്രിക്കണമെങ്കിൽ ചിരിക്കാതിരിക്കണം, ഇല്ലെങ്കിൽ ഇവരൊക്കെ തോളത്ത് കൈയ്യിട്ട് തലയിൽ കയറി ഇരിക്കണം. ഞാൻ അറിയുന്ന സിബി സാർ മാറി നിന്ന് ചിരിക്കുന്നുണ്ടാകും. കാരണം ഞാൻ സാറിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് അദ്ദേഹം എല്ലാ തമാശകളും ആസ്വദിക്കും. അങ്ങനെ തമാശ ആസ്വദിക്കുന്ന നർമ്മത്തിന്റെ പൾസ് അറിയുന്ന സംവിധായകനാണ് സിബി സാറ്.കാരണം ഇഷ്ടത്തിന്റെ സമയത്ത് എന്ത് തമാശ തോന്നിയാലും സംസാരിക്കും.
ഉർവശി ചേച്ചി പറഞ്ഞത് പോലൊരു ഭയം നമ്മുക്കും ആദ്യം ഉണ്ടായിരുന്നു. അത് സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും ഭയം കൊണ്ടുമാണ്', ദിലീപ് പറഞ്ഞു. ഇതിനിടയിൽ ഉർവശി ഇടപെട്ട് ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ആഘോഷങ്ങളിൽ അമിതമായി സന്തോഷങ്ങൾ പ്രകടിപ്പിക്കാറില്ലെന്നാണ് പറഞ്ഞത് അല്ലാതെ ജനറലൈസ് ചെയ്യരുത്', ഉർവശി പറഞ്ഞു. ഇതോടെ നമ്മൾ തമ്മിൽ അടിവേണ്ടെന്ന് ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞു. ഭയങ്കര ആസ്വാദകനും സരസതയും ഉള്ള വ്യക്തിയാണ് സിബി സാർ എന്ന് ദിലീപ് പറഞ്ഞപ്പോൾ അത് ശരിയാണെന്ന് ഉർവശിയും സമ്മതിച്ചു.
സിബി മലയിലിന് മുൻപിൽ മറ്റൊരു അഭ്യർത്ഥനയും ദിലീപ് വെച്ചു. ' ഈ വേദിയിൽ വെച്ച് അദ്ദേഹത്തോട് പറയാനുള്ളത് സാറിന്റെ സിനിമയിൽ ഏറ്റവും നല്ല കഥാപാത്രങ്ങൾ ലാലേട്ടനും മമ്മൂക്കയ്ക്കും സുരേഷേട്ടനും എനിക്കുമൊക്കെ കിട്ടിയിട്ടുണ്ട്. സാറിന്റെ സിനിമയിൽ അഭിനയിച്ച താരങ്ങളെ മാത്രം വെച്ച് സാർ ഇനിയുമൊരു ഗംഭീര സിനിമ ചെയ്യണം ,കാരണം മലയാള സിനിമയിൽ ഒഴിവാക്കാൻ പറ്റാത്തൊരു സംവിധായകനാണ് സിബി മലയിൽ. ഉർവ്വശി ചേച്ചി പറഞ്ഞത് പോലെ എല്ലാ ഇമോഷനുകളും അദ്ദേഹം നമ്മളെ കൊണ്ട് ചെയ്യിക്കും.












Click it and Unblock the Notifications