Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറൈറ്റി മാത്രമല്ല..!! താരദമ്പതികളുടെ കുഞ്ഞുങ്ങളുടെ പേരിനൊക്കെ അര്‍ത്ഥമുണ്ട്, എന്താണെന്നറിയാമോ?

താരദമ്പതികളുടെ ജീവിതവും മറ്റും അടുത്തറിയാന്‍ പലര്‍ക്കും വളരെ താല്‍പര്യമാണ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി പല കാര്യങ്ങളും സ്വന്തം ജീവിതത്തില്‍ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവരാണ് താരദമ്പതികളില്‍ പലരും. അതില്‍ തന്നെ പലരും ഏറ്റവും കൂടുതല്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നത് കുഞ്ഞുങ്ങളുടെ പേരിലായിരിക്കും. താരദമ്പതികളില്‍ പലരുടേയും കുഞ്ഞുങ്ങളുടെ പേരുകള്‍ വൈവിധ്യമാര്‍ന്നവ ആയിരിക്കും.

എന്നാല്‍ വെറൈറ്റിക്ക് വേണ്ടി എന്തെങ്കിലും പേര് തിരഞ്ഞെടുക്കുന്നവരല്ല സെലിബ്രിറ്റി കുടുംബങ്ങള്‍. മറ്റ് ഭാഷകളില്‍ വലിയ അര്‍ത്ഥങ്ങളായിരിക്കും ഈ പേരുകള്‍ക്ക് ഉണ്ടായിരിക്കുക. ഇത്തരത്തില്‍ പേരില്‍ വെറൈറ്റി ഉള്ള താരദമ്പതികളേയും മക്കളേയും നമുക്കൊന്ന് നോക്കാം. എന്താണ് ഈ പേരിന്റെ അര്‍ത്ഥമെന്നും നമുക്ക് പരിശോധിക്കാം.

celebrity kid

രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ദമ്പതികളുടെ കുഞ്ഞിന്റെ പേര് രാഹ എന്നാണ്. 'ദൈവിക പാത' എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. രാഹ സംസ്‌കൃതത്തില്‍ 'കുലം' എന്നും സ്വാഹിലിയില്‍ 'സന്തോഷം' എന്നും സൂചിപ്പിക്കുന്നു. രാഹ എന്നാല്‍ അറബിയില്‍ സന്തോഷം, സ്വാതന്ത്ര്യം, സമാധാനം എന്നും അര്‍ത്ഥമുണ്ട്. ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും തങ്ങളുടെ കുഞ്ഞിന് ദേവി എന്ന പേരാണ് നല്‍കിയത്.

ഹിന്ദുവിശ്വാസ പ്രകാരം ദൈവങ്ങളെയാണ് ദേവി എന്ന് വിളിക്കുന്നത്. സ്വര ഭാസ്‌കറും ഭര്‍ത്താവ് ഫഹദ് അഹമ്മദും അടുത്തിടെയാണ് ഒരു കുഞ്ഞിനെ വരവേറ്റത്. റാബിയ എന്നാണ് കുഞ്ഞിന് ഇരുവരും പേര് നല്‍കിയിരിക്കുന്നത്. 'വസന്തം' എന്നാണ് ഈ പേരിന് അര്‍ത്ഥം. സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും മകന്റെ പേരാണ് വായു കപൂര്‍ അഹൂജ. ഹിന്ദു ഗ്രന്ഥങ്ങള്‍ അനുസരിച്ച് പഞ്ച തത്വങ്ങളില്‍ ഒന്നാണ് വായു.

സെലിബ്രിറ്റി ലോകത്തെ ഏറ്റവും താരമൂല്യമുള്ള ദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. തങ്ങളുടെ കുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരിട്ടിരിക്കുന്നത്. ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരു പേരാണിത്. നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും തങ്ങളുടെ കുഞ്ഞിനെ മാള്‍ടി എന്നാണ് പേരിട്ടിരിക്കുന്നത്. സംസ്‌കൃതത്തില്‍, 'മാല്‍തി' എന്ന വാക്ക് 'ചന്ദ്രപ്രകാശം' അല്ലെങ്കില്‍ 'ചെറിയ സുഗന്ധമുള്ള പുഷ്പം' എന്നിവയെ സൂചിപ്പിക്കുന്നു.

സെയ്ഫ് അലി ഖാനും കരീന കപൂറും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് 'ജഹാംഗീര്‍' എന്നാണ് പേര് നല്‍കിയത്. ജെ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്. ജഹാംഗീര്‍ എന്നാല്‍ 'ലോകത്തിന്റെ ഭരണാധികാരി' എന്നാണ് അര്‍ത്ഥമാക്കുന്നത്. 'ജെ' എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ 'നീല ചിഹ്നമുള്ള പക്ഷി' എന്നാണ് അര്‍ത്ഥം. യുവരാജ് സിംഗും ബോളിവുഡ് നടി ഹേസല്‍ കീച്ചും തങ്ങളുടെ കുട്ടിക്ക് ഓറിയോണ്‍ എന്നാണ് പേര് നല്‍കിയത്.

ഓറിയോണ്‍ ഒരു നക്ഷത്രസമൂഹമാണ്. ബോളിവുഡ് താരങ്ങളായ സോഹ അലി ഖാന്റെയും കുനാല്‍ കെമ്മുവിന്റെയും മകള്‍ക്ക് ഇനായ എന്നാണ് പേരിട്ടിരിക്കുന്നത്. 'ദൈവത്തില്‍ നിന്നുള്ള സമ്മാനം' എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കാജല്‍ അഗര്‍വാളിനും ഗൗതം കിച്ച്ലുവിനും ജനിച്ച ആണ്‍കുഞ്ഞിന് നീല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചാമ്പ്യന്‍ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+