വാനമ്പാടിയിലെ നായകന്‍ സായ് കിരണ്‍ രണ്ടാമതും വിവാഹിതനാകുന്നു; വധു സീരിയല്‍ നടി
വാനമ്പാടി എന്ന സീരിയയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടനാണ് സായ് കിരൺ. തെലുങ്ക് താരമായ സായ് കിരൺ വളരെ പെട്ടെന്ന് തന്ന മലയാളികൾക്കും പ്രിയപ്പെട്ട താരമായി. മലയാളത്തിൽ സീരിയലിലാണ് താരം അഭിനയക്കുന്നതെങ്കിലും തെലുങ്കിൽ നിരവധി സിനമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സഹനടനായി വന്ന താരം പിന്നീട് നായകനായും അഭിനയിച്ചു. സംഗീത കുടുംബത്തിൽ നിന്ന് വന്ന സായ് കിരണ് അഭിനയത്തോട് വല്ലാത്ത താല്പര്യമായിരുന്നു.
ഇപ്പോൾ വളരെ സന്തോഷമുള്ള കാര്യം പങ്കുവെച്ചിരിക്കുകയാണ് സായ് കിരൺ. താരം വിവാഹിതനാവാൻ പോവുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം തന്നെയാണ് പങ്കുവെച്ചത്. തെലുങ്ക് സീരിയൽ താരമായ ശ്രാവന്തിയാണ് വധു. നീയും ഞാനും തേരുമ്പോൾ, എന്നെന്നേക്കുമായി എന്ന് കുറിച്ചാണ് താരം ഫോട്ടോ ഷെയർ ചെയ്തത്.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവവന്നിട്ടില്ല. പ്രണയ വിവാഹമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സായ് കിരണും ശ്രാവന്തിയും വൈകാതെ തന്നെ വിവാഹത്തിന് പിന്നിരെ കഥ തുറന്നുപറയുമെന്നാണ് ആരാധകർ കരുതുന്നത്.
അതേ സമയം, സായ് കിരണിന്റെ രണ്ടാം വിവാഹമാണ്. ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്. ദാമ്പത്യ ജീവിതം താൻ ആഗ്രഹിച്ചത് പോലെ ആയിരുന്നെല്ലും തങ്ങൾ വിവാഹമോചിതരായത് കൊണ്ട് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. താരത്തിന്റെ വിവാഹവും വിവാഹ മോചനവും വലിയ രീതിയിൽ ചർച്ചയായിരുന്നു.
മലയാളത്തിലെ സായ് കിരണിന്റെ ആദ്യ സീരിയലാണ് വാനമ്പാടി. തെലുങ്കിൽ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 35 സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളിൽ പാടിയിട്ടുമുണ്ട്. തെലുങ്കിൽ അയ്യായിരത്തിലധികം പാട്ടുകൾ പാടിയ ഗായകൻ വി രാമകൃഷ്ണയുടെ മകനാണ് സായ് കിരൺ.
2017 ൽ ആണ് വാനമ്പാടി സീരിയിൽ അഭിനയിച്ചത്. സായ് കിരൺ അവതരിപ്പിച്ച നായക കഥാപാത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കിലും സായ് കിരൺ തന്നെയായിരുന്നു നായകൻ. മലയാളത്തിൽ അഭിനയിക്കുമ്പോൾ ഭാഷ ബുദ്ധിമുട്ടായിരുന്നില്ലെന്ന് സായ് കിരൺ പറഞ്ഞിരുന്നു. തന്റെ സ്‌കൂൾ കാലത്ത് മുതൽ മലയാളികളുമായി ബന്ധമുണ്ടെന്നും മലയാളം സംസാരിക്കാൻ അറിയില്ലെങ്കിലും ലിപ് മൂവ്‌മെന്റ് തനിക്ക് നന്നായി ചെയ്യാൻ കഴിയുമെന്നും സായ് കിരൺ പറഞ്ഞിരുന്നു.












Click it and Unblock the Notifications