'എന്നെ കുറിച്ച് മോശമായി പറഞ്ഞ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു..ഇത് അമേയ കെട്ടിയ താലിയെന്ന് പറയാം; ജിഷിൻ
ഈ വർഷമായിരുന്നു ഏറെനാൾ നീണ്ട അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് വിവാഹമോചനത്തെ കുറിച്ച് നടൻ ജിഷിൻ മോഹൻ തുറന്ന് പറഞ്ഞത്. എന്നാൽ ഒരിക്കൽ പോലും എന്തുകൊണ്ട് വരദയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് ജിഷിൻ വ്യക്തമാക്കിയിട്ടില്ല. ഒരുകാലത്തും താൻ അത് പറയില്ലെന്ന് പറയുകയാണ് ജിഷിൻ. അതേസമയം വിവാഹമോചനത്തിന് ശേഷം തന്റെ മുൻഭാര്യയായ വരദ തന്നെ കുറിച്ച് വളരെ മോശമായി പറഞ്ഞ് നടക്കുന്നതായി താൻ അറിഞ്ഞിട്ടുണ്ടെന്നും ജിഷിൻ പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലെ നടന്റെ വാക്കുകളിലേക്ക്
'ഡിവോഴ്സിനെ കുറിച്ച് പൊതുഇടത്തിൽ ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല. എന്നാൽ എന്നെ കുറിച്ച് വളരെ മോശമായി പറഞ്ഞ് നടക്കുന്നതായി ഞാൻ അറിഞ്ഞിട്ടുണ്ട്. മ്യൂചൽ ഡിവോഴ്സായിരുന്നു. അവളാണ് ഡിവോഴ്സ് കൊടുത്തത്. വെറും 10 ദിവസം കൊണ്ടാണ് ഡിവോഴ്സ് നടന്നത്. പെണ്ണുങ്ങളെ സംബന്ധിച്ച് ഒരാളെ മറക്കാനും തള്ളിപ്പറയാനും സെക്കന്‌റുകൾ മതി. എന്നാൽ ആണുങ്ങളെ സംബന്ധിച്ചെടുത്തോളം അതല്ല സ്ഥിതി. അവർ അതിൽ നിന്ന് പുറത്ത് കടക്കാൻ വളരെ അധികം സമയം എടുക്കും. സ്ത്രീകൾക്ക് സഹനശക്തി കൂടുതലാണ്.

ആണുങ്ങൾ കരയരുതെന്ന് ചിന്തിച്ച ആളാണ് ഞാൻ. എന്നാൽ അങ്ങനെയല്ലെന്ന് എന്നെ പഠിപ്പിച്ചത് അമേയയാണ്. കരയുക എന്നത് ഒരു ഹീലിങ് പ്രോസസ് മാത്രമാണ്. ആണുങ്ങൾ പ്രാക്ടിക്കലായി ചിന്തിക്കും, അവരുടെ ബ്രെയിനാണ് പ്രവർത്തിക്കുക. മറിച്ച് സ്ത്രീകൾ വൈകാരികമായിരിക്കും, അവർ ഹൃദയം ഉപയോഗിച്ചാണ് ചിന്തിക്കുകയെന്ന് അവൾ പറഞ്ഞിട്ടുണ്ട്. കരയുന്നില്ല എന്ന് വെച്ച് ആണുങ്ങളാവുന്നില്ല.ആത്മഹത്യയ്ക്ക് ശ്രമിച്ചൊരാളാണ് ഞാൻ. ഫ്രസ്ട്രേഷൻ ഒക്കെ ഉണ്ടായപ്പോൾ ഫാനിൽ കയറിട്ട് മരിക്കാൻ ആലോചിച്ചിട്ടുണ്ട്', ജിഷിൻ പറഞ്ഞു.
താൻ കഴുത്തിൽ ധരിച്ചിരിക്കുന്ന 'എ'എന്ന ലോക്കറ്റോട് കൂടിയ മാല തനിക്ക് അമേയ സമ്മാനിച്ചതാണെന്നും ജിഷിൻ പറഞ്ഞു. 'ഒരു തവണ എന്നോട് ചോദിച്ചു ഞാൻ ഒരു സാധനം തന്നാൽ വാങ്ങിക്കുമോയെന്ന്. ഒന്ന് എ എന്നും മറ്റൊന്നും ഓം എന്നും എഴുതിയ ലോക്കറ്റുള്ള മാലകളാണ്. മറ്റൊന്നും ഞാൻ ആലോചിച്ചില്ല. എ എന്നുള്ളതാണ് ഇഷ്ടമായത്. മാല എന്തായാലും ഇടണമെന്നും അവൾ പറഞ്ഞു. അങ്ങനെ ഇട്ടതാണ്. അവൾ എനിക്ക് കെട്ടിയ താലിയാണ് ഇതെന്ന് വേണമെങ്കിൽ പറയാം', താരം പറഞ്ഞു.
ഡിവോഴ്സ് കഴിഞ്ഞതിന് ശേഷം ഞാൻ എന്റെ മകനെ ഒരുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ കണ്ടിട്ടില്ല. ഞാനും അവനും വളരെ സിങ്കായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്നാൽ മകനൊപ്പം തന്നെയായിരുന്നു. അവനൊപ്പം ഏറെ നേരം കളിക്കുകയൊക്കെ ചെയ്യുമായിരുന്നു. ഡിവോഴ്സ് അവനെ ബാധിക്കും. പക്ഷെ ഇടക്കൊക്കെ കാണുമ്പോൾ അവനെ വീണ്ടും പഴയതൊക്കെ ഓർമ്മിപ്പിക്കേണ്ടെന്ന് കരുതും. അതുകൊണ്ടാണ് കാണാൻ പോകാതിരിക്കുന്നത്. കുറച്ച് നാൾ കാണാതിരിക്കുമ്പോൾ അവൻ അവന്റെ ചിന്തകളുമായി പോകും. എന്റെ കൂടെ തനിച്ച് വിടാനുള്ള പ്രായം അവനായിട്ടില്ല. ഒറ്റയ്ക്കൊക്കെ വരാൻ പറ്റുന്ന പ്രായമാകുമ്പോൾ കാണുമായിരിക്കും. എനിക്ക് കുഞ്ഞിനെ കാണാൻ നിയമതടസങ്ങൾ ഒന്നും ഇല്ല.
എല്ലാവർക്കും കുടുംബം വർക്കാവണമെന്നില്ല. എന്ന് വെച്ച് ഡിപ്രഷൻ അടിച്ച് ഇരിക്കുകയല്ല വേണ്ട. നമ്മൾ നമ്മുടെ സന്തോഷങ്ങളുമായി മുന്നോട്ട് പോകണം',ജിഷിൻ പറഞ്ഞു.












Click it and Unblock the Notifications