ഒരാഴ്ച കൊണ്ട് 50 കോടി ക്ലബിൽ; വർഷങ്ങൾക്കുശേഷം ഇതുവരെ നേടിയത് എത്രയാണെന്നോ..?
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന വിനീത് ശ്രീനിവാസൻ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തിയ സിനിമ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. രണ്ടാമത്തെ ആഴ്ചയിലും മികച്ച സ്ക്രീൻ കൗണ്ടാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ തിയറ്റർ ലിസ്റ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഒരാഴ്ച കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച വർഷങ്ങൾക്ക് ശേഷം ഇതുവരെ നേടിയത് 56.52 കോടിയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ബുക്ക് മൈ ഷോയിലും മികച്ച ബുക്കിംഗ് ആണ് സിനിമയ്ത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. എപ്രിൽ 11 ന് ആണ് സിനിമ തിയറ്ററുകളിൽ എത്തിയത്.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻ്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് വർഷങ്ങൾക്ക് സേഷവും നിർമ്മിച്ചത്. വിനീത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിൽ നിവിൻ പോളിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനവാസൻ, നിരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ കലേഷ് രാം നാഥ്, ഷാൻ റഹ്മാൻ എന്നിവരു സിനിമയിൽ ഉണ്ട്.
അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ഛായാഗ്രഹണം വിശ്വജിത്ത്. എഡിറ്റംഗ് രഞ്ജൻ എബ്രഹം, ആർട്ട് ഡയറക്ടർ നിമേഷ് താനൂർ. കോസ്റ്റ്യൂം ദിവ്യ ജോർജ, മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് ബിജിത്ത്.
വരികൾ ബോംബെ രവി, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനവാസൻ, ഓഡിയോ ഗ്രാഫി വിപിൻ നായർ, സൗണ്ട് ഡിസൈൻ - ലിങ് സിനിമ. ത്രിൽസ് രവി ത്യാഗരാജൻ, പബ്ലിസിറ്റി ഡിസൈനർ യെല്ലോ ടൂത്ത്സ്, ടൈറ്റിലർ ജെറി. സബ് ടൈറ്റിൽസ് വിവേക് രഞ്ജിത്ത്, പ്രൊമോ കട്സ് കടസില്ല Inc.ഓഡിയോ പാർട്ണർ തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ - - ഫാഴ്‌സ് ഫിലിംസ് , കളറിസ്റ്റ് ശ്രിക് വാര്യർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ












Click it and Unblock the Notifications