Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി പണിയാകുന്നത് അനുമോൾക്ക്, ഫ്രീ ആയി പിആർ, പതിനായിരക്കണക്കിന് വോട്ട് അനുവിന് കൈവിട്ട് പോകും!

ആദില-നൂറയെ അധിക്ഷേപിച്ചതും ഒനീൽ സാബുവിനെതിരായ ആരോപണവും കാരണം ബിഗ് ബോസ് വീട്ടിലും പുറത്തും നെഗറ്റീവ് ആയ മത്സരാർത്ഥി ആയിരുന്നു വേദ് ലക്ഷ്മി. എവിക്ഷൻ ലിസ്റ്റിലുളള ലക്ഷ്മിക്ക് വോട്ടും വളരെ കുറവായിരുന്നു. ഈ ആഴ്ചത്തെ എവിക്ഷനിൽ പുറത്ത് പോകാനുളള സാധ്യതയും കൂടുതലായിരുന്നു.

എന്നാൽ രണ്ട് ദിവസം കൊണ്ട് കാര്യങ്ങൾ അടപടലം മാറി മറിയുന്ന കാഴ്ചയാണ് കാണുന്നത്. ഹോട്ടൽ ടാസ്കിൽ അതിഥികളായി എത്തിയ റിയാസ് സലീമും ശോഭാ വിശ്വനാഥും ലക്ഷ്മിയെ ടാർഗറ്റ് ചെയ്ത് പെരുമാറിയത് ഇപ്പോൾ തിരിച്ചടിച്ച മട്ടാണ്. വോട്ടിംഗിൽ ലക്ഷ്മി കയറിവരുന്നു. ലക്ഷ്മി മുന്നേറുന്നത് തിരിച്ചടിയാവുക പക്ഷേ അനുമോൾക്കാണ്. നിലവിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന അനുവിന്റെ വോട്ടുകൾ കുറേ ലക്ഷ്മി കൊണ്ട് പോകുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.

ബിഗ് ബോസ് ഫാൻസ് പേജിലെ കുറിപ്പ് ഇങ്ങനെ: '' ശോഭയുടെയും റിയാസിന്റെയും ടാർഗറ്റ് ചെയ്തുള്ള ഗെയിം കൊണ്ട് ഈ ആഴ്ച പോസിറ്റീവ് കിട്ടിയ ലക്ഷ്മി, വരും ആഴ്ചകളിൽ പണിയാകാൻ പോകുന്നത് സത്യത്തിൽ അനുമോൾക്ക് ആകാനാണ് ചാൻസ്.കാരണം "ഞാൻ സ്ഥിരം വോട്ട് ചെയ്യുന്നത് അനുമോൾക്കാണ്, ഈ ആഴ്ച ലക്ഷ്മിക്ക് കൊടുത്തു" എന്ന് പറഞ്ഞു നിരവധി അനുമോൾ ഫാൻസ്‌ ഇപ്പോൾ ഫ്രീ ആയി ലക്ഷ്മിക്ക് നല്ല പിആർ കൊടുക്കുന്നുണ്ട്.

anumol

ഇതിന്റെ പ്രശ്നം എന്നത് ഉണ്ടാകാൻ പോകുന്നത് വരും ആഴ്ചകളിലാണ്. കാരണം ഓരോ ദിവസവും ആയിരക്കണക്കിന് പുതിയ പ്രേക്ഷകർ വന്ന് വന്ന് അവസാന ആഴ്ചകൾ ആകുമ്പോൾ ഫുൾ സ്‌ട്രെങ്ത് എത്തുകയാണ് ബിഗ് ബോസ്സ് പ്രേക്ഷകരുടെ എണ്ണത്തിന്റെ കണക്കിന്റെ ഒരു രീതി.
അങ്ങനെ വരുമ്പോൾ പുതുതായി വരുന്ന ടിവി പ്രേക്ഷകർക്ക് പരിചിതമായ അനുമോളിന്റെ കൂടെ സ്ഥിരം കേൾക്കുന്ന ലക്ഷ്മിയുടെ പേര് പരിചിതമാകും, ലക്ഷ്മിയെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ലക്ഷ്മിയുടെ ശത്രുക്കൾ ആയ ആദില - നൂറയുമായി അനുമോൾക്ക് ഫ്രണ്ട്ഷിപ്പ് ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ, ഈ പുതിയതായി വന്ന പ്രേക്ഷകരിൽ നല്ല ഒരു ഭാഗവും അനുമോൾക്ക് പകരം ലക്ഷ്മിയെ സപ്പോർട്ട് ചെയ്യാൻ തുടങ്ങും.

ഇങ്ങനെ വരും ആഴ്ചകളിൽ അനുമോൾക്ക് വരേണ്ട പുതിയ വോട്ടുകളുടെ നല്ല ഒരു ഭാഗം അങ്ങനെ ലക്ഷ്മിക്ക് കിട്ടി തുടങ്ങും. എന്നാൽ അനുമോൾക്ക് തുടക്കം മുതൽ ഉള്ള വോട്ടുകൾക്ക് മാറ്റം ഉണ്ടാകുകയില്ല. എന്നാൽ ഏതെങ്കിലും വീക്കൻഡ് എപ്പിസോഡ് കണ്ടു അടുത്ത ദിവസം മുതൽ ബിഗ് ബോസ്സ് കാണാൻ തുടങ്ങുന്നവരുടെയും, ബിഗ് ബോസ്സ് പോലും കാണാതെ സോഷ്യൽ മീഡിയയിൽ വരുന്ന ക്ലിപ്പുകൾ കണ്ടു വോട്ട് ചെയ്യുന്നവരുടെയും വോട്ട് അനുമോൾക്ക് പകരം ലക്ഷ്മിക്ക് കിട്ടും.

അതായത്, വരുന്ന ആഴ്ചകളിൽ പുതിയതായി വരുന്ന വോട്ടർമാരുടെ എണ്ണം എടുക്കുമ്പോൾ ടോപ്പിൽ എത്താൻ ചാൻസ് ഉള്ളവരിൽ ഏറ്റവും കുറച്ചു പുതിയ വോട്ടർമാരെ കിട്ടുന്നത് അനുമോൾക്ക് ആയിരിക്കും. നിലവിൽ അനുമോൾക്ക് നല്ല ഫാൻസ്‌ ഉണ്ടെങ്കിലും ഫൈനൽ ഒക്കെ ആകുമ്പോൾ അനുമോൾക്ക് കിട്ടേണ്ട പതിനായിരകണക്കിന് വോട്ടുകൾ ഇത് പോലെ ലക്ഷ്മിക്ക് കിട്ടും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+