Get Updates
Get notified of breaking news, exclusive insights, and must-see stories!

കിച്ചു ലോക കള്ളൻ,എന്നോട് തർക്കിക്കാൻ നിന്നാൽ നാറും,ഞാൻ ഉള്ളപ്പോൾ തന്നെ രേണു കിച്ചുവിനേയും വിളിച്ചു'; വീണ

സുധിയുടെ രണ്ടാം ഭാര്യയായ വീണ എസ് പിള്ളയെ തള്ളി മകൻ കിച്ചു കഴി‍ഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വീണ പറയുന്നത് പലതും കള്ളമാണെന്നും വീണയും സുധിയും തമ്മിൽ എന്നും വഴക്കായിരുന്നുവെന്നുമാണ് കിച്ചു പറഞ്ഞത്. ഇപ്പോഴിതാ കിച്ചുവിന് മറുപടി നൽകുകയാണ് വീണ. കണക്ടിങ് മീഡിയ എന്ന യുട്യൂബ് ചാനലിനോടാണ് പ്രതികരണം , വായിക്കാം

' കിച്ചു പറഞ്ഞത് ഞാൻ സമ്മതിക്കുന്നു, വഴക്കായിരുന്നു, പക്ഷെ വഴക്കിനൊരു കാരണമുണ്ട്. ഞാൻ അമൃതയിൽ ഷൂട്ടിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വ്യക്തി മുൻ ഭാര്യയുടെ വീട്ടിലേക്ക് പോയാൽ വഴക്കുണ്ടാക്കുമോ ഇല്ലയോ? കിച്ചുനേം കൊണ്ടാണ് പോയത് ശാലിനിയുടെ വീട്ടിൽ. ഇത് ഞാൻ പിന്നീടാണ് അറിഞ്ഞത്. കിച്ചു അന്നേ കുടുംബ വീട്ടിലായിരുന്നു.

renme-17538

പിന്നീട് ഈ സംഭവം ഞാൻ ചോദിച്ചപ്പോൾ എന്റെ മുഖത്ത് നോക്കി കള്ളം പറഞ്ഞു. ഞാൻ അമൃതയിൽ പോയതാണെന്ന് ആവർത്തിച്ചു. ഇതിന് മുൻപ് ശാലിനിക്ക് പൈസ കൊടുത്തതിന്റെ പേരിൽ ഞാനും സുധിച്ചേട്ടനും ഒരുപാട് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ശാലിനി ചോദിക്കുമ്പോൾ ബാങ്കുപോയാണ് ഇട്ട് കൊടുക്കുന്നത്. ഇതിന്റെ സ്ലിപ്പ് പലതും ഞാൻ കണ്ടിട്ടുണ്ട്.

പലപ്പോഴും അടി ഉണ്ടാക്കിയിട്ട് സുധിച്ചേട്ടൻ കുടുംബ വീട്ടിൽ പോയി നിൽക്കും. പിന്നെ രണ്ടൂസം കഴിഞ്ഞ് പച്ചക്കറിയും മീനുമൊക്കെ ആയി എന്റെ വീട്ടിലേക്ക് വരും. രേണുവിന്റെ പേരിൽ അവസാന നിമിഷമാണ് വർക്കുണ്ടായത്. ഒരുപാട് പെൺപിള്ളേരുടെ പേരിൽ നമ്മൾ വഴക്കുണ്ടാക്കിയിട്ടുണ്ട്. എനിക്കൊരു ഡാൻസ് ട്രൂപ്പുണ്ടായിരുന്നു. ആ ട്രൂപ്പിലേക്ക് ഒരു പെണ്ണിനെ സുധി വിളിച്ചോണ്ട് വന്നു. സുധി എവിടെ പോയാലും ആ പെൺകൊച്ച് ഉണ്ടാകും. അങ്ങനെ ഞാൻ ആ പെൺകുട്ടിയെ പുറത്താക്കി.

വിവാഹ വാഗ്ദാനം നൽകിയതിന്റെ പേരിൽ ഒരു പെൺകുട്ടി പാലത്തിന്റെ മുകളിൽ നിന്ന് ചാടാൻ പോയിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ നടന്ന സംഭവമാണ്. ആ സമയത്ത് ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല. ഇതൊക്കെ കഴിഞ്ഞ മാസമാണ് അറിയുന്നത്. സുധി അവരെ പിന്നീട് കൈയ്യൊഴിഞ്ഞു.

സുധിക്കെതിരെ സംസാരിക്കാൻ തയ്യാറായി പലരും ഇരിക്കുന്നുണ്ട്.ഞാൻ തടഞ്ഞ് വെച്ചതാണ്. കിച്ചുവിനൊരു മോശം ഉണ്ടാകരുതെന്ന് കരുതി. അവനെ കുറിച്ച് ഞാൻ എവിടേയും സംസാരിച്ചിട്ടില്ല. കിച്ചു ഒന്നും പറയാത്തത് അവന്റെ സാഹചര്യം കൊണ്ടായിരിക്കും. പറഞ്ഞാൽ ചിലപ്പോൾ അനിയനെയൊന്നും കാണാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും.

എന്റെ മകനായിട്ടല്ലേ കിച്ചു രേണുവിന്റെ മകനായത്. ഞങ്ങൾ വഴക്ക് കൂടുന്നത് കിച്ചു കണ്ടിട്ടില്ല. സുധിച്ചേട്ടനുമായി വഴക്കുണ്ടായിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ശാലിനിയുടെ അടക്കം പേര് പറഞ്ഞാണ് ഇത് നടന്നത്. ശാലിനിയേയും വിളിച്ച് ഞാൻ ദേഷ്യപ്പെട്ടിട്ടുണ്ട്. മകനെ കാണണമെങ്കിൽ എന്നോട് പറഞ്ഞാൽ ഞാനും സുധിച്ചേട്ടനും കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്. രേണുവിന് സുധിച്ചേട്ടൻ മെസേജ് അയക്കുമ്പോൾ തന്നെ മറ്റ് പല സ്ത്രീകളുമായും സുധിക്ക് കമ്മിറ്റ്മെന്റുണ്ട്.

മഴവിൽ മനോരമയിലേക്ക് പോയപ്പോൾ സുധിച്ചേട്ടന് വലിയ കയറ്റമായിരുന്നു. ആ സമയത്ത് സ്റ്റേജ് ഷോ ഒക്കെ നിർത്തി, പിന്നെ ഷോ മാത്രമേ ചെയ്തിരുന്നൂള്ളൂ. ഒരു തവണ ഇപ്പോൾ സിനിമ നടനായ ഒരാളുടെ വീട്ടീൽ ഞാനും സുധിയും കിച്ചുവും പോയി നിന്നിരുന്നു. അന്ന് ഒരു പെൺകുട്ടി സുധിക്ക് മെസേജ് അയച്ചതിന്റെ പേരിൽ ഞാൻ അവിടെ വെച്ച് വഴക്കായിട്ടുണ്ട്.

കാമുകിമാരില്ലാത്ത ആളെന്തിനാണ് മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്നത്? ഇയാളുടെ ഈ കഥകളൊന്നും അവരുടെ വീട്ടുകാർക്ക് അറിയില്ല. പല പെണ്ണുങ്ങൾക്കും ഞാൻ മെസേജ് അയച്ചിട്ടുണ്ട്, ഞാൻ പെട്ടു നിങ്ങൾ പെട്ട് പോകരുതെന്ന്.

രേണുവിന്റെ വിഷയം വന്നപ്പോൾ ഞാൻ ആദ്യമൊന്നും കരുതിയിരുന്നില്ല. കിച്ചുവിനും ഇതൊക്കെ അറിയാം. രേണു കിച്ചുവിനേയും വിളിച്ചിട്ടുണ്ടല്ലോ,ഈ സമയത്ത് അമ്മ വിളിക്കുന്നു എന്ന് പറഞ്ഞ് കുച്ചു സുധിക്ക് ഫോൺ കൊണ്ടുകൊടുത്തിട്ടുണ്ട്. ഞാൻ കരുതിയത് വീട്ടിൽ നിന്ന് വിളിക്കുകയായിരിക്കുമെന്നാണ്. കിച്ചുവിന്റെ സുഹൃത്തുക്കൾ പറഞ്ഞത് അമ്മ എന്ന് പറഞ്ഞ് ഫോണെടുക്കുമെന്നാണ്. സുധിയുടെ മാനേജരായ കാസിം എന്ന ആൾക്ക് ഇതെല്ലാം അറിയാം.

കിച്ചു തർക്കിക്കാൻ നിന്ന് കഴിഞ്ഞാൽ നാറും. നാറി ഞാൻ കൈയ്യിൽ കൊടുക്കും', വീണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+