Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധിയുമായി ലിവിങ് ടുഗതർ ആയിരുന്നോ? പിരിയുന്നതിന് പ്രധാന കാരണം രേണു: തുറന്ന് പറച്ചിലിന് കാരണം

രേണു സുധിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കൊല്ലം സുധിയുടെ മുന്‍ഭാര്യ വീണ എസ് പിള്ള. താനും സുധിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കലും ഈ തരത്തില്‍ തുറന്ന് പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ നിലവിലെ കുടുംബജീവിതത്തില്‍ ചില കാര്യങ്ങള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന ഘട്ടത്തിലാണ് എല്ലാം തുറന്ന് പറയണമെന്ന് ആഗ്രഹിച്ചത്. അപ്പോഴും എന്റെ മുഖം പുറത്ത് കാണിക്കണണമെന്ന് ആഗ്രഹിച്ചിട്ടില്ലായിരുന്നുവെന്നും വീണ എസ് പിള്ള പറയുന്നു. ന്യൂസ് ടുഡെ മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

കുടുംബത്തെ ഒരുപാട് സ്നേഹിച്ച് മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതിന് അകത്ത് കുറച്ച് പ്രശ്നങ്ങള്‍ തുടങ്ങിയതുകൊണ്ടാണ് ഇത് വെളിപ്പെടുത്തിയത്. എന്നിട്ടും തുടക്കത്തില്‍ ഞാന്‍ എന്റെ മുഖം കാണിച്ചിരുന്നില്ല. വോയിസിലൂടെ മാത്രമുള്ള പ്രതികരണം ശരിയാകില്ലെന്ന് തോന്നിയതുകൊണ്ടാണ് മുഖം കാണിക്കേണ്ടി വന്നത്. രേണു സുധിയുടെ പല പരാമർശങ്ങളും എന്നെ വിഷമിപ്പിച്ചു.

renu-veena

ഞാനും സുധിയും തമ്മില്‍ വിവാഹ ബന്ധം ഉണ്ടായിരുന്നില്ലെന്ന് രേണു പറഞ്ഞത് വിഷമിപ്പിച്ചു. സുധിച്ചേട്ടന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ട് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്ന വ്യക്തിയാണ് രേണു സുധി. അതായത് ഞാന്‍ ഇരിക്കുമ്പോള്‍ തന്നെയാണ് അവർ വരുന്നത്. ആ സാഹചര്യത്തില്‍ എന്നെ അറിയില്ലെന്ന് പറയുന്നത് തന്നെ വലിയ കള്ളമാണ്. രേണു ചെയ്യുന്ന ജോലി അവള്‍ക്ക് കിട്ടും, എനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാനെന്നും വീണ പറയുന്നു.

ഞാന്‍ എന്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത്, അതിന് പിന്നിലെ കാരണം എന്തായിരിക്കും എന്ന് ചില ആളുകള്‍ ചിന്തിക്കുന്നില്ല. ഫെയിം ഉദ്ദേശിക്കുന്ന ഒരു വ്യക്തിയാണ് ഞാനെങ്കില്‍ എനിക്ക് ഇതെല്ലാം നേരത്തെ തന്നെ പറയാമായിരുന്നു. ഞാന്‍ നേരിട്ട് കൊടുക്കുന്ന അഭിമുഖങ്ങള്‍ അല്ലാതെ അഭിമുഖങ്ങള്‍ എടുത്ത് കണ്ടന്റ് ചെയ്യുന്നവരുണ്ട്. അവരാണ് പലതരത്തില്‍ പ്രചരിപ്പിക്കുന്നത്.

ചിലരൊക്കെ പ്രചരിപ്പിക്കുന്നത് പോലെ എനിക്ക് ബിഗ് ബോസിലേക്ക് വരണമെന്നോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ഫെയിം വേണമെന്നോ ഇല്ല. വോയിസ് ഇട്ടപ്പോള്‍ തന്നെ പല യൂട്യൂബേഴ്സും എന്നെ സമീപിച്ച് മുഖം കാണിച്ച് സംസാരിച്ചൂടെ എന്ന് ചോദിച്ചിരുന്നു. അപ്പോഴൊക്കെ ഞാന്‍ അവരോട് പറഞ്ഞത് എനിക്ക് ഒരു ഫാമിലി ഉണ്ട്, എനിക്ക് മുഖം കാണിച്ച് സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്നാണ് പറഞ്ഞത്.

പിന്നീട് രേണുവിനെ ചില അഭിമുഖങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതോടെയാണ് മുഖം കാണിക്കാമെന്ന് വ്യക്തമാക്കിയത്. പലരും പ്രചരിപ്പിക്കുന്നത് പോലെ ഞാനും സുധിച്ചേട്ടനും തമ്മില്‍ ലിവിങ് ടുഗതർ ആയിരുന്നില്ല. നിയമപരമായിട്ട് തന്നെ വിവാഹം കഴിച്ചവരായിരുന്നു. വിവാഹം വേർപിരിയുന്നതിന് രേണു ഒരു പ്രധാന കാരണമായിരുന്നു. അത് അല്ലാതെ മറ്റ് ചില വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. സുധിച്ചേട്ടന്‍ മാത്രമേ മരിച്ചിട്ടുള്ളു. ജീവിച്ചിരിക്കുന്ന മറ്റ് പലർക്കും ഞങ്ങള്‍ തമ്മില്‍ എന്താണ് ഉണ്ടായ വിഷയമെന്ന് അറിയാമെന്നും വീണ പറയുന്നു.

ചിലരൊക്കെ ചോദിക്കുന്നുണ്ട് ഇത് നിങ്ങള്‍ രണ്ടുപേരില്‍ ഒതുങ്ങേണ്ട കാര്യം അല്ലേ, എന്തിനാണ് പബ്ലിക്കായി പറയുന്നതെന്നത്. എന്നാല്‍ ഞാന്‍ അല്ല എല്ലാത്തിനും തുടക്കം കുറിച്ചത്. എനിക്ക് പറയാനാണെങ്കില്‍ സുധിച്ചേട്ടന്‍ മരിക്കുന്നതിന് മുമ്പ് തന്നെ പറയാമായിരുന്നു, ഫ്ലവേഴ്സില്‍ സുധിച്ചേട്ടന്‍ രേണുവും മക്കളുമായി വന്നപ്പോഴും പറയാമായിരുന്നു. അപ്പോഴൊന്നും പറയാതെ ഇപ്പോള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് തക്കതായ കാരണമുണ്ട്. അല്ലാതെ എനിക്ക് ഫെയിം ആകാന്‍ വേണ്ടിയല്ലെന്ന് ഒരിക്കല്‍ കൂടെ പറയുന്നുവെന്നും വീണ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+