ബോളിവുഡിലെ മിസ്റ്റര്‍ കൂള്‍, വിക്കി കൗശലിന്റെ പ്രതിഫലം എത്രയെന്നറിയുമോ? ആസ്തി ഇങ്ങനെ
ബോളിവുഡിലെ യുവതാരങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ് വിക്കി കൗശലിന്റെ സ്ഥാനം. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെയാണ് വിക്കി സൂപ്പര്‍ താര പദവിയിലേക്ക് എത്തിയത്. അടുത്തിടെ സര ഹഡ്‌കെ സര ബച്ച്‌കെ എന്ന ചിത്രം സൂപ്പര്‍ ഹിറ്റുമായിരുന്നു. കഴിഞ്ഞ ദിവസം ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി എന്ന ചിത്രവും വിക്കിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.
ഇതിനോടകം നിരൂപകര്‍ ഈ ചിത്രത്തിലെ വിക്കിയുടെ പ്രകടനത്തെ ഏറെ പ്രശംസിക്കുന്നുണ്ട്.ജവാന്‍ തരംഗത്തിലും ഭേദപ്പെട്ട കളക്ഷന്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം വിക്കി ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയുമോ? താരത്തിന്റെ ആസ്തി എത്രയാണെന്നും പരിശോധിക്കും.ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലിക്കായി വിക്കി കൗശലിന് പ്രതിഫലമായി ലഭിച്ചത് നാല് കോടി രൂപയാണ്.

മാനുഷി ചില്ലാറാണ് ചിത്രത്തിലെ നായിക. 80 ലക്ഷം രൂപയാണ് മാനുഷിക്ക് പ്രതിഫലമായി ലഭിച്ചത്. യഷ് രാജ് ഫിലിംസുമായി മാനുഷി നിരവധി ചിത്രങ്ങള്‍ ചെയ്യാനുള്ള കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അതേസമയം വിക്കി കൗശല്‍ സര ഹട്‌കെ, സര ബച്ച്‌കെ എന്ന ചിത്രത്തിനായി അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. വിക്കി കൗശല്‍ ആസ്തിയും ഒരല്‍പ്പം മുമ്പിലാണ്. 38 കോടിയാണ് താരത്തിന്റെ ആസ്തി.
ബോളിവുഡിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫറായ ശാം കൗശലിന്റെ മകനെന്ന നിലയിലും താരത്തിന്റെ ആസ്തിയില്‍ നേട്ടമുണ്ടായിട്ടുണ്ട്. വിക്കിയുടെ ആസ്തിയില്‍ നല്ലൊരു ഭാഗവും അഭിനയത്തിലൂടെ ലഭിച്ചതാണ്. അതുപോലെ ബ്രാന്‍ഡ് ഡീലുകള്‍, പരസ്യങ്ങള്‍ എന്നിവയും വരുമാനത്തിന് സഹായിച്ചിട്ടുണ്ട്. അതേസമയം ബോളിവുഡ് നായികമാരില്‍ മുമ്പിലുള്ള കത്രീന കൈഫാണ് വിക്കിയുടെ ഭാര്യ. 2021 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
ഇരുവര്‍ക്കുമായി 300 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കത്രീനയ്ക്ക് 32 മില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. 263 കോടി രൂപ വരുമിത്. അഭിനയത്തിലേക്ക് ഇറങ്ങും മുമ്പ് വിക്കി അനുരാഗ് കശ്യപിന്റെ ഗ്യാങ്ങ്‌സ് ഓഫ് വസേപൂരില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു വിക്കി. അവിടെ നിന്ന് ചെറിയ വേഷങ്ങള്‍ ചെയ്താണ് വിക്കി ഇന്ന് കാണുന്ന താരമൂല്യം സ്വന്തമാക്കിയത്.
ആഡംബര കാറുകളുടെ ശേഖരവും വിക്കിക്ക് ഉണ്ട്. നേരത്തെ ലാന്‍ഡ് റോവറിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരുന്നു. 2.7 കോടിയാണ് ിതിന്റെ വില. മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇയാണ് താരത്തിന്റെ ശേഖരത്തിലുള്ള മറ്റൊരു പ്രമുഖ വാഹനം. 88 ലക്ഷമാണ് ഇതിന്റെ വില. മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ബി, ബിഎംഡബ്ല്യു എക്‌സ് 5 എന്നിവയാണ് വിക്കിയുടെ ശേഖരത്തിലുള്ള മറ്റ് വാഹനങ്ങള്‍.
ജുഹുവിലെ രാജ്മഹല്‍ ബില്‍ഡിംഗില്‍ വലിയ വീടും വിക്കി-കത്രീന ദമ്പതിമാര്‍ക്കുണ്ട്. ഇവിടെ അഞ്ച് വര്‍ഷത്തേക്കാണ് ഫ്‌ളാറ്റ് വാങ്ങിയിരിക്കുന്നത്. മാസം 9 ലക്ഷമാണ് വാടക. 1.75 കോടി സെക്യൂരിറ്റി ഡെപ്പോസിറ്റായും നല്‍കണം. അന്ധേരി വെസ്റ്റില്‍ മറ്റൊരു അപ്പാര്‍ട്‌മെന്റും വിക്കിക്കുണ്ട്.












Click it and Unblock the Notifications