Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണ ദിവസം ദീപക്ക് ചേട്ടന് കിട്ടിയ പണിയായി പോയി, വേണ്ടായിരുന്നു ജിപി ചേട്ടാ! കമന്റോട് കമന്റുകൾ..

അടുത്തിടെയാണ് നടി അപർണ ദാസിന്റെയും ദീപക്ക് പറമ്പോലിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹം വളരെ ലളിതമായാണ് നടന്നതെങ്കിലും വിവാഹത്തിന് ശേഷം താരങ്ങൾ പങ്കെടുത്ത വിവാഹ സൽക്കാരം ഉണ്ടായിരുന്നു. നിരവധി താരങ്ങളാണ് ദീപക്കിനെയും അപർണയെയും ആശംസിക്കാനായി നേരിട്ട് എത്തിയത്.

അക്കൂട്ടത്തിൽ ജി പിയും ഭാര്യ ​ഗോപിക അനിലും ഉണ്ടായിരുന്നു. ​ ജിപിയും ​ഗോപികയും അടുത്തിടെയാണ് വിവാഹിതരായത്. ഇരുവർക്കും ധാരാളം ആരാധകരുമുണ്ട്. എവിടെ പോയാലും ജി പിയും ​ഗോപികയും ശ്രദ്ധാകേന്ദ്രമാകാറുണ്ട്. ദീപക്കിന്റെ കല്യാണത്തിന് എത്തിയപ്പോഴും അങ്ങനെ തന്നെയായിരുന്നു. എന്നാൽ വിവാഹാഘോഷങ്ങൾ കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയി.

deepak

ഗോപികയും ജി പിയും ദീപക്കിനേയും അപർണയെയും ആശംസിക്കാനായി വേദയിൽ നിൽക്കുന്നതാണ് വീഡിയോയിൽ എന്നാൽ അവിടെ ശ്രദ്ധ കേന്ദ്രമായത് ജിപിയും ദീപക്കും ആയിരുന്നു. എന്നാലും രമേശ ബല്ലത്ത ചതിയായി പോയി എന്ന ക്യാപ്ഷൻ നൽകിയാണ് ​ഗോപിക ഫാന്ഡസ് കളക്ടീവ് എന്ന ഇൻസ്റ്റാ പേജിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. സംഭവം എന്താണെന്നുവെച്ചാൽ ദീപക്കിന്റെയും ജി പിയുടെയും വസ്ത്രം തന്നെ ആയിരുന്നു കല്യാണച്ചെക്കനായ ദീപക്ക് ധരിച്ച കുർത്തയ്ക്ക് സമാനമായ കുർത്തയായിരുന്നു ജി പിയും ധരിച്ചത് .

ഇതെന്താടാ യൂണിഫോമോ, രമേശന്റെ കടയിൽ നിന്നാണോ വാങ്ങിച്ചത്, പറഞ്ഞില്ല ആ തെണ്ടി എന്ന ഡയലോ​ഗ് ചേർത്തായിരുന്നു വീഡിയോ. രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകാെണ്ടിരിക്കുന്നത്. കല്യാണ ചെക്കൻ പൂമാല ഇട്ടത് നന്നായി ഇല്ലെങ്കിൽ മാറിപ്പോയെനെ എന്നാണ് ഒരു കമന്റ്, ലെ ദീപക്ക് ചേട്ടൻ എന്റെ പൊന്നു ജി പി നിന്റെ കല്യാണം കഴിഞ്ഞില്ലേ പിന്നെ എന്തിനാ ഇതു ഇട്ടോണ്ട് വന്നേ, എന്നാണ് മറ്റൊരു കമന്റ്, കല്യാണത്തിന് പോവുമ്പോൾ ഇങ്ങനെ ഡ്രസ് ചെയ്യരുതെന്നും, പെട്ടെന്ന് കല്യാണ ചെക്കനെ മാറിപ്പോയെനെ എന്നുമൊക്കെയാണ് കമന്റുകൾ.

ജി പിയും ദീപക്കും ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. സ്മൈലി ആണ് ഇട്ടത്. ഏപ്രിൽ 24 ന് ആയിരുന്നു ദീപക്കിന്റെ വിവാഹം. അപർണയും ദീപക്കും പ്രണയത്തിലായിരുന്നു. മനോഹരം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് ദീപക്കും അപർണയും വിവാഹിതരായത്.

അതേ സമയം ജനുവരിയിലായിരുന്നു ജി പിയും ​ഗോപികയും വിവാഹിതരായത്. ജി പി തന്നെയായിരുന്നു തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം അറിയിച്ചത്. വിവാഹ നിശ്ചയം നടന്ന ദിവസമാണ് ജി പി ഫോട്ടോസ് പങ്കുവെച്ച് വിവാഹക്കാര്യം പറഞ്ഞത്. ഇരുവരുടെയും പ്രണയ വിവാഹമാണ് എന്നാണ് ആരാധകർ കരുതിയിരുന്നതെങ്കിൽ ഇരുവരുടെയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു.

വിവാഹത്തിലേക്ക് എത്തിയ വഴി ജി പിയും ​ഗോപികയും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഏറെ സന്തോഷത്തോടെയാണ ഇരുവരും വിവാഹതിരാകാവൻ പോകുന്ന വിവരം ആരധകർ സ്വീകരിച്ചത്. ജി പിക്കും ​ഗോപികയ്ക്കും ധാരാളം ആരാധകരുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+