'ഇത് വിദ്യാസാഗറിന് അത്ര ഇഷ്ടമായില്ല, ഹാർമോണിയവും എടുത്ത് ഒറ്റപ്പോക്ക് പോയി; അനുഭവം പങ്കുവെച്ച് എംജി ശ്രീകുമാർ
മലയാളകൾക്ക് എന്നും പ്രിയപ്പെട്ട സംഗീത സംവിധായകൻ ആണ് വിദ്യാസാഗർ. മലയാളി അല്ലെങ്കിലും അദ്ദേഹത്തിന്റെ ഗാനം കേൾക്കാത്ത ദിവസം മലയാളികൾക്ക് ഉണ്ടാവില്ല. അതുപോലെ തന്നെ മലയാളികളുടെ ഇഷ്ട ഗായകനാണ് എം ജി ശ്രീകുമാർ. എത്രയോ മനോഹര ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. കാലമെത്ര കഴിഞ്ഞാലും വിദ്യാസാഗാറിന്റെ സംഗീതവും എം ജി പാടി വെച്ച പാട്ടുകളോ മലയാളികൾ മറക്കില്ല. ഇപ്പോൾ വിദ്യാസാഗറിനൊപ്പമുള്ള ചില ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് എം ജി ശ്രീകുമാർ.
വിദ്യാസാഗറിനെ താൻ ആദ്യമായി കാണുന്നത് മമ്മൂട്ടി നായകനായ രാക്കുയിലിൻ രാഗസദസ്സിന്ഡ എന്ന് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണെന്ന് എം ജി പറയുന്നു. ചേട്ടൻ എം ജി രാധകൃഷ്ണനായിരുന്നു സംഗീത സംവിധായകനെന്നും വൈബ്രോ ഫോൺ വായിക്കാനാണ് വിദ്യാസാഗർ വന്നതെന്നും എം ജി പറയുന്നു. അന്ന് വിദ്യാസാഗർ സംഗീത സംവിധായകൻ ആയിരുന്നില്ല. പിന്നീട് കാശ്മീരം എന്ന സിനിമയ്ക്ക് വിദ്യാസാഗർ എത്തിയപ്പോഴുള്ള അനുഭവമാണ് എം ജി ശ്രീകുമാർ പറഞ്ഞത്.

'' വിദ്യാസാഗറിനെ ആദ്യമായി കാണുന്നത് മമ്മൂട്ടി നായകനാക്കി സുരേഷ് കുമാർ നിർമിച്ച രാക്കുയിലിൻ രാഗ സദസ്സിൽ എന്ന ചിത്രത്തിന്റെ റെക്കോർഡിംഗ് വേളയിലാണ്. തിരുവനന്തപുരത്ത് തരംഗണിയിലായിരുന്നു റെക്കോർഡിംഗ്. എന്റെ ചേട്ടൻ എം ജി രാധകൃഷ്ണനാണ് സംഗീതം. അവിടെ വൈബ്രോ ഫോണ്ഡ വായിക്കാനാണ് വിദ്യാസാഗർ വന്നത്. അന്ന് അദ്ദേഹം സംഗീത സംവിധായകൻ അല്ല '' എം ജി ശ്രീകുമാർ പറഞ്ഞു.
അവിടെ വെച്ച് വിദ്യാജി എത്ര പൂക്കാലം എന്ന ഗാനം വൈബ്രോ ഫോണിൽ മുഴുവനായി വായിച്ചു. അതിൽ വായിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അന്നാണ് വിദ്യാസാഗറിന്റെ പ്രതിഭ നേരിട്ട് അറിയുന്നത്. പിന്നീട് കശ്മീരം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ റെക്കോർഡിംഗ് നടക്കുന്ന സമയം. സുരേഷ് കുമാർ തന്നെയായിരുന്നു അതിന്റെയും പ്രൊഡ്യൂസർ.
ഒരു ഹോട്ടലിൽ റൂം എടുത്ത് അവിടെ ഇരുന്നു പാട്ട് കംപോസ് ചെയ്യാമെന്നായിരുന്നു വിദ്യാസാഗറിനെന്നും എന്നാൽ മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് ഒരു ഫ്ലാറ്റിൽ വെച്ച് കംപോസിങ് നടത്താൻ തീരുമാനിച്ചെന്നും എം ജി ശ്രീകുമാർ പറഞ്ഞു. ഇത് വിദ്യാസാഗിന് അത്ര ഇഷ്ടമായില്ലെന്നും എം ജി പറഞ്ഞു.
വിദ്യാജി ഹാർമോണിയം വളരെ ദൈവീകമായിട്ടാണ് കൊണ്ടുനടക്കുന്നത്. ഫ്ലാറ്റിലെ റൂമിലെത്തിയപ്പോൾ ഈ ഹാർമോണിയം വെയ്ക്കാൻ ഡൈനിങ് ടേബിൾ മാത്രമെയുള്ളൂ. അതുകണ്ടപ്പോഴെ ആള് മൂഡ് ഓഫ് ആയി. ആദ്യത്തെ ബി ജി എം കംപോസ് ചെയ്തപ്പോഴേക്കും സുരേഷിന്റെ സുഹൃത്തുക്കൾ പലരും വന്നു. അവർ ആഘോഷവും ബഹളവുമായി. വിദ്യാസാഗർ ഹാർമോണിയവും എടുത്ത് ഒറ്റപ്പോക്ക് പോയി. തിരിച്ച് വിളിച്ചപ്പോൾ എനിക്ക് മുടിയാത്, വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications