Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികൾ പ്രതിഫലം വാങ്ങുന്ന താരം; കൊച്ചിയിലെ വഴിയരികിൽ സിംപിളായി ഐസ്ക്രീം നുണഞ്ഞുനിൽക്കുന്നു! അമ്പരപ്പ്

ഇഷ്ടപ്പെട്ട താരത്തെ തൊട്ടുമുന്നിൽ കണ്ടാൽ എന്തായിരിക്കും അവസ്ഥ. ആകെ ഞെട്ടിപ്പോകുമല്ലേ. അപ്പോൾ വഴിയരികിൽ ഐസ്ക്രീം നുണഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടാലോ? അതെ കഴിഞ്ഞ ദിവസം കൊച്ചി എം ജി റോഡിലാണ് തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന ഈ താരം ഐസ്ക്രീം നുണഞ്ഞുകൊണ്ട് സാധാരണക്കാരിയെ പോലെ നിൽകുന്ന കാഴ്ച കണ്ടത്.

കോടികൾ പ്രതിഫലം വാങ്ങുന്ന താരം ആണ് ഇത്ര സിംപിളായി നിൽക്കുന്നത് എന്ന കാര്യം ഓർക്കണം. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കുന്ന തിരക്കുപിടിച്ച ഈ താരം ആരാണെന്ന് അറിയാമോ?

nyanthara

സാക്ഷാൽ നയൻതാരയാണ് രാത്രി കൊച്ചിയിലെ വഴിയരികിൽ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച് ഹാപ്പിയായി സമയം ചെലവിട്ടത്. താരത്തിന്റെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് വീഡിയോ പങ്കുവെച്ചത്. അച്ഛന്റെ പിറന്നാൾ ആഘോഷത്തിനാണ് നയൻതാര കേരളത്തിൽ എത്തിയത്. എങ്കിലും വഴിയരികിൽ നിന്ന് നയൻതാര ഐസ്ക്രീം കഴിക്കുന്ന കാഴ്ച ആരും പ്രതീക്ഷിക്കുന്ന ഒന്നല്ലല്ലോ. തിരക്കും ബഹളവുമൊക്കെ ഒഴിഞ്ഞ സമയത്താണ് താരം സന്തോഷം നിറഞ്ഞ ഈ വേളയ്ക്ക് സമയം കണ്ടെത്തിയത്.

താര മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന നായികമാരിൽ ഒരാളണ് നയൻതാര. ഒരു ദിവസത്തിന് തന്നെ ലക്ഷങ്ങളാണ് താരത്തിന്റെ പ്രതിഫലം വരുന്നത്. ആരാധകരുടെ കാര്യത്തിലും മുന്നിലാണ്. പുറത്തിറങ്ങിയാൽ ആരാധകർ താരത്തെ വളയും. നയൻതാര എന്ന പേര് കേട്ടാൽ പോലും ആളുകൾ ഓടിക്കൂടും അങ്ങനൊരു അവസ്ഥയിലാണ് താരം കൊച്ചിയിലെ വഴിയരികിൽ നിന്ന് ഐസ്ക്രീ കഴിക്കുന്ന വീഡിയോ പുറത്തുവന്നത്.

അച്ഛൻ കുര്യന്റെ ജന്മദിനത്തിന് നയൻതാരയും ഭർത്താവ് വി​ഗ്നേഷ് ശിവനും ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലകവും ആണ് കൊച്ചിയിലെ വീട്ടിൽ എത്തിയത്. നയൻതാരയുടെ അച്ഛനും അമ്മയും ഇവിടെയാണ് താമസം. നാട്ടിൽ വന്നാൽ കൊച്ചിയിലെ മികച്ച റെസ്റ്റോറന്റുകളിൽ നിന്നും നയൻസു വിഘ്നേഷും ഭക്ഷണം കഴിക്കാറുണ്ട്.

എന്നാൽ‌ ഇങ്ങനെ സിംപിളായി ഒരു രീതി പതിവില്ലാത്തതാണ്. എന്തായാലും നാട്ടിലേക്കുള്ള ഈ വരവ് സൂപ്പർ ആക്കിയിരിക്കുകയാണ് താരം. അച്ഛന് ഹാപ്പി ബർത്ത് ഡേ അച്ഛാ എന്ന് എഴുതിയ മൂന്ന് കേക്കുകളാണ് ഉണ്ടായിരുന്നത്. കുര്യൻ - ഓമന ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയ ആളാണ് ഡയാന എന്ന നയൻതാര. മലയാള സിനിമയിൽ നിന്ന് അഭനിയം തുടങ്ങിയ താരം ഇന്ന് തെന്നിന്ത്യൻ സൂപ്പർ താരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+