ഒരേയൊരു വിജയ്: രജനീകാന്ത് മാത്രമല്ല, സല്‍മാന്‍ ഖാന്‍ വരെ പിന്നില്‍ നില്‍ക്കണം, അപൂർവ്വ റെക്കോർഡ്
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ മുതൽ ആമിർ ഖാനും രജനീകാന്തും വരെയുള്ള സൂപ്പർ താരങ്ങളെയെല്ലാം ബോക്സ് ഓഫീസിലെ രാജാക്കന്മാർ എന്നാണ് വിളിക്കുന്നത്. 400-500 കോടി രൂപയാണ് ഇവരുടെ ഓരോ ചിത്രവും നേടുന്നത്. ഈ വർഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ രണ്ട് ചിത്രങ്ങളായ 'പത്താൻ', 'ജവാൻ' എന്നിവ ബോക്‌സോഫീസിൽ അമ്പരപ്പിക്കുന്ന കളക്ഷന്‍ നേടിയപ്പോള്‍ അവസാനമായി പുറത്തിറങ്ങിയ 'ഡങ്കി'യും 2023-ലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ സൂപ്പർഹിറ്റായി മാറി.
മറുവശത്ത്, സൽമാൻ ഖാന്റെ അവസാനത്തെ കുറച്ച് സിനിമകൾ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ കഴിയാത്ത തരത്തിലുള്ളതായി. 'കിസി കാ ഭായ് കിസി കി ജാൻ', 'ടൈഗർ 3' എന്നിവ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ബോക്സോഫീസില്‍ ചലനം സൃഷ്ടിച്ചു. എന്നാല്‍ തെന്നിന്ത്യയിലെ ഒരു സൂപ്പർ താരവുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍ വർഷങ്ങളിലെ ബോക്സ് ഓഫീസ് കളക്ഷനുകളില്‍ പല ബോളിവുഡ് താരങ്ങളും അദ്ദേഹത്തിന് പിന്നില്‍ നില്‍ക്കേണ്ടി വരും. ആ താരമാണ് വിജയ്.

ഓരോ ദിവസം ചെല്ലുന്തോറും താരമൂല്യം കൂടിക്കൊണ്ടിരിക്കുന്ന നേതാവാണ് വിജയ്. പ്രേക്ഷകർക്കിടയില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രങ്ങളാണെങ്കില്‍ പോലും തുടർച്ചയായി അദ്ദേഹത്തിന്റെ ഏഴ് ചിത്രങ്ങളാണ് തിയേറ്ററില്‍ ബ്ലോക്ബസ്റ്റർ ഹിറ്റുകളായി മാറിയത്.
ഈ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ ദളപതി വിജയുടെ 'ലിയോ' ബോക്‌സ് ഓഫീസിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. 64 കോടിയുടെ ഗംഭീര ഓപ്പണിംഗിന് ശേഷം ചിത്രം ലോകമെമ്പാടുമായി 604 കോടിയിലധികം കളക്ഷൻ നേടി തമില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായി മാറി. രജനികാന്തിന്റെ 'ജയിലർ', കമൽഹാസന്റെ 'വിക്രം', 'പൊന്നിയൻ സെൽവൻ' എന്നിവയെ ബോക്‌സ് ഓഫീസിൽ പരാജയപ്പെടുത്തികൊണ്ടായിരുന്നു ലിയോയുടെ മുന്നേറ്റം.
200 കോടിയിലധികം കളക്ഷൻ നേടിയ ദളപതി വിജയുടെ ഏഴാമത്തെ ചിത്രമാണ് ലിയോ. അതായത് അദ്ദേഹത്തിന്റെ തുടർച്ചയായ 7 ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. 2017 ൽ പുറത്തിറങ്ങിയ 'മെർസൽ' മുതലുള്ള ചിത്രങ്ങളാണ് 200 കോടിക്ക് മുകളില്‍ കയറാന്‍ തുടങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസിൽ 220 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. തുടർന്ന് 2018ൽ എത്തിയ 'സർക്കാർ' 252 കോടി കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്ററായി.
2019 ൽ പുറത്തിറങ്ങിയ 'ബിഗിൽ' ബോക്‌സ് ഓഫീസിൽ 295 കോടി നേടി. അതേസമയം, കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ 'മാസ്റ്റർ' ഏകദേശം 223 കോടി രൂപയാണ് കളക്ഷൻ നേടിയത്. 2022ൽ പുറത്തിറങ്ങിയ 'ബീസ്റ്റ്' 200 കോടിക്ക് മുകളില്‍ നേടിയപ്പോള്‍ 2023ൽ പുറത്തിറങ്ങിയ 'വാരിസു' 297 കോടിയാണ് നേടിയത്. എല്ലാ ചിത്രങ്ങളുടെയും കളക്ഷൻ കൂടി ചേർത്താൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയുടെ 7 ചിത്രങ്ങൾ ഇതുവരെ 2107 കോടിയിലധികം കളക്ഷൻ നേടി. മറ്റൊരു തെന്നിന്ത്യന്‍ താരത്തിനുമില്ലാത്ത നേട്ടമാണ് ഇത്.












Click it and Unblock the Notifications