'തൃഷ അമ്മയുമായി പിണങ്ങി, താമസിക്കുന്നത് വിജയ്ക്കൊപ്പം, വിവാഹം തകർന്നത് ധനുഷ് കാരണം': ആലപ്പി അഷ്റഫ്
വിജയും തൃഷയും തമ്മിലുളള അടുപ്പം സമീപകാലത്തായി ഗോസിപ്പ് വാർത്താ കോളങ്ങളുടെ പ്രിയപ്പെട്ട വിഷയമാണ്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും വിജയ്ക്കൊപ്പം തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവെന്നും പറയുന്നു. ഇരുവരും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെയും സമയം ചിലവഴിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും അടക്കം പുറത്ത് വന്നത് ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി കൂട്ടുകയാണ്.
മറ്റൊരു എംജിആറും ജയലളിതയുമായി വിജയും തൃഷയും മാറാൻ സാധ്യത ഉണ്ടെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു. തൃഷ അമ്മയോട് പിണങ്ങിയിരിക്കുകയാണെന്നും വിജയ്ക്കൊപ്പമാണ് താമസം എന്നുമാണ് അറിഞ്ഞത് എന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ: ''തമിഴ് സിനിമാരംഗത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡികളാണ് വിജയും തൃഷയും. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം താരങ്ങളുടെ കൂട്ടത്തിലും ഇരുവരും ഉണ്ട്. സ്വാഭാവികമായും ഇത്തരം സെലിബ്രിറ്റികളുടെ വ്യക്തിജീവിതവും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകും. ഇവരുടെ കാര്യത്തിലും പലപ്പോഴും വിവാദങ്ങളും ഗോസിപ്പുകളും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

വിജയ് സിനിമാ ജീവിതം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്. അവസാന ചിത്രമായ ജനനായകൻ റിലീസിന് ഒരുങ്ങുകയുമാണ്. വിജയുടെ അതേ പാതയില്‍ തന്നെ തൃഷയും കടന്ന് വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമാ നിരീക്ഷകന് വിപി അനന്തന് ആണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
തൃഷ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ കുറിച്ച് അമ്മയുമായി സംസാരിച്ചു. അഭിനയം ഉപേക്ഷിക്കുന്നതില്‍ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും അങ്ങനെ അവര്‍ തമ്മില്‍ പിണങ്ങി എന്നും വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നു. തൃഷയെ സംബന്ധിച്ച് ഗോസിപ്പ് ആയി ആദ്യം വന്ന കാര്യങ്ങള്‍ എല്ലാം കാലക്രമേണ യാഥാര്‍ത്ഥ്യമായി മാറുകയാണ് പതിവ്. അങ്ങനെയെങ്കില്‍ ഈ രാഷ്ട്രീയ പ്രവേശന ഗോസിപ്പും താമസിയാതെ യാഥാര്‍ത്ഥ്യമായി മാറാനാണ് സാധ്യത.
എംജിആര്‍ ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൂടെ കൂട്ടിയപ്പോള്‍ ജനം സ്വീകരിച്ചു. അത് പോലെ നായകനൊപ്പം രാഷ്ട്രീയത്തിലേക്ക് തൃഷ വരാന്‍ സാധ്യതയുണ്ട്. വ്യക്തിപരമായി അഹങ്കാരമോ താരജാഡയോ ഇല്ലാത്ത നടിയാണ് തൃഷ. ബാഹുബലി താരം റാണ ദഗ്ഗുബാട്ടിയുമായുളള തൃഷയുടെ പ്രണയം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. കോഫി വിത്ത് കരണില്‍ റാണ താനും തൃഷയും ഡേറ്റിംഗ് നടത്തിയിരുന്നതായി തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വേര്‍പിരിയലിന്റെ കാരണങ്ങള്‍ രണ്ട് പേരും സ്വകാര്യമായി സൂക്ഷിക്കുന്നു.
2015ല്‍ വരുണ്‍ മണിയന് എന്ന ബിസിനസ്സുകാരനുമായി തൃഷയുടെ വിവാഹ നിശ്ചയം വലിയ ആര്‍ഭാടത്തോടെ നടന്നിരുന്നു. കൊച്ചടിയാന് അടക്കം പല സിനിമകള്‍ക്കും സാമ്പത്തിക സഹായം ചെയ്തിട്ടുളള ആളാണ് വരുണ്‍ മണിയന്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടിയാന് ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ കേസും വഴക്കും കോലാഹലങ്ങളും പൊട്ടിപ്പുറപ്പെട്ടു. അതോടെ വരുണും ധനുഷും ശത്രുക്കളായി.
നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് തൃഷയും വരുണും പിന്മാറി. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ധനുഷിനെ തൃഷ കല്യാണ നിശ്ചയത്തിന് ക്ഷണിച്ചു എന്നതാണ്. ധനുഷിനെ ക്ഷണിക്കരുത് എന്ന് വരുണ്‍ തൃഷയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാലത് കാര്യമായി എടുക്കാതെ തൃഷ ധനുഷിനെ ക്ഷണിച്ചു. ഇതിനെച്ചൊല്ലിയുളള വഴക്കാണ് നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വെക്കാനുളള കാരണം..
ഇപ്പോള്‍ തൃഷയ്ക്ക് 41 വയസ്സ് പിന്നിട്ടു. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 25 വയസ്സില്‍ നല്ലൊരു ആളെ കിട്ടിയിരുന്നുവെങ്കില്‍ വിവാഹം കഴിക്കുമായിരുന്നു എന്ന് തൃഷ ഇപ്പോള്‍ പറയുന്നു. വിജയും തൃഷയും എന്നും തമിഴ് പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ്. സിനിമകള്‍ ഹിറ്റ് ആകുന്നതിനൊപ്പം തന്നെ ഇവരുടെ പ്രണയ ഗോസിപ്പുകളും ഹിറ്റായിക്കൊണ്ടിരുന്നു. 51ാം പിറന്നാളില്‍ തൃഷയുടെ വളര്‍ത്ത് നായയെ വിജയ് എടുത്ത് കൊണ്ടുളള ചിത്രം തൃഷ പങ്കുവെച്ചിരുന്നു. ഏറ്റവും മികച്ച ആള് എന്നായിരുന്നു തൃഷ കൊടുത്ത കാപ്ഷന്‍. നിങ്ങള്‍ക്ക് വിവാഹം കഴിച്ച് കൂടെ എന്നും ഞങ്ങള്‍ അതിനായി കാത്തിരിക്കുന്നു എന്നുമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
വിജയുടെ രാഷ്ട്രീയ പ്രവേശനവും ഭാവിയും ചര്‍ച്ചയാകുന്നത് പോലെ തന്നെ തൃഷയുമായുളള പ്രണയ വാര്‍ത്തകളും ആളിപ്പടരുകയാണ്. ഇവര്‍ ഒരുമിച്ചുളള യാത്രകള്‍ പോലും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നു. കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഇവര്‍ രണ്ട് പേരും ഒരുമിച്ച് ഒരു വിമാനത്തിലാണ് എത്തിയത്. വിജയ് സ്വന്തം ഭാര്യയെ കൂടെ കൂട്ടാതെ വിവാഹച്ചടങ്ങില്‍ തൃഷയ്ക്കൊപ്പം പങ്കെടുത്തത് അന്ന് വലിയ വിവാദമായി.
ഇവര്‍ ഒരുമിച്ച് വിവാഹത്തിന് വന്നതിനെ കുറിച്ച് ഒരു പ്രശസ്ത നടിയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി, ഒരുമിച്ച് താമസിക്കുന്നവര്‍ ഒന്നിച്ചല്ലാതെ രണ്ടായിട്ട് വരേണ്ട കാര്യമുണ്ടോ എന്നാണ്. രാഷ്ട്രീയ പ്രവേശനം തൃഷ ഇപ്പോള്‍ നിഷേധിച്ചുവെങ്കിലും വിജയുടെ പാര്‍ട്ടി ക്ലച്ച് പിടിച്ചാല്‍ തൃഷയും ഒപ്പമുണ്ടാകും എന്നാണ് തമിഴ്നാട്ടില്‍ പലരുടേയും പ്രതീക്ഷ. വിജയ് ഒരിക്കല്‍ തമിഴ്നാട് മുഖ്യമന്ത്രിയായാല്‍ ജയലളിതയെ പോലെ വിജയുടെ പിന്‍ഗാമിയായി തൃഷയും വന്നുകൂടായ്കയില്ല''.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications