'അങ്ങനെ പലതും പറയും': തൊപ്പിയെ പറഞ്ഞ് പറ്റിച്ചോ? അവന് പറഞ്ഞത് കള്ളമെന്ന് വിജയ് ബാബു
രഞ്ജിത് സജീവ്, നേഹ നസ്നീന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്ത ഖല്‍ബ് എന്ന ചിത്രം തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. സമ്മിശ്രമായ പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതില്‍ വലിയ നന്ദിയുണ്ടെന്നാണ് വിജയ് ബാബു വ്യക്തമാക്കുന്നത്. മൈക്ക് എന്ന രഞ്ജിത്തിന്റെ ആദ്യ സിനിമ കണ്ടതിന് ശേഷമാണ് ഖല്‍ബിലും അദ്ദേഹത്തെ അഭിനയിപ്പിക്കാമെന്ന് തീരുമാനിച്ചതെന്നും കൗമുദി മൂവിസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വിജയ് ബാബു പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന് സാജിദ് യഹിയയാണ് നേഹയെ കണ്ടെത്തിയത്. അദ്ദേഹം നേഹയെ പരിചയപ്പെടുത്തിയപ്പോള്‍ തന്നെ ഇവർ തന്നെ നായികയെന്ന് ഉറപ്പിച്ചു. 2016 ല്‍ ആലോചിച്ച തിരക്കഥയാണ് ഖല്ബിന്റേത്. പലകാരണങ്ങള്‍ കൊണ്ട് താമസിച്ചുപോയി. അഞ്ച് വർഷത്തോളമായി സിനിമ തീരുമാനിച്ചിട്ട്. സൂഫിയും സുജാതയും, ഹോം തുടങ്ങിയ സിനിമകളും അഞ്ച് വർഷത്തോളം എടുത്താണ് ചെയ്തത്. അതെല്ലാം വർക്ക് ചെയ്തിട്ടുണ്ട്.
ഷെയിന്‍ നിഗത്തെ വെച്ച് ചെയ്യാനിരുന്ന ചിത്രമാണ് ഇതെന്ന് കുറേ ആളുകള്‍ക്ക് അറിയാം. അത്തരത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒരു സിനിമ എന്തിന് ഞാന്‍ ഏറ്റെടുക്കണമെന്ന ഒരു കണ്ഫൂഷ്യന് എനിക്കുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു ആ സമയത്ത് സിനിമ ചെയ്യാനിരുന്നത്. എന്തുകൊണ്ട് മാറിപ്പോയി എന്നതിന് അവർക്കൊക്കെ കൃത്യമായ റീസണ്‍സ് ഉണ്ടായിരുന്നുവെന്നും വിജയ് ബാബു പറയുന്നു.
സാജിദ് എന്ന് പറയുന്ന വ്യക്തിയെ എനിക്ക് ഇന്നും ഇന്നലേയും മുതല്‍ അറിയുന്ന ആളല്ല. മോഹന്‍ലാല്‍ ചെയ്യുമ്പോഴും ഇടി ചെയ്യുമ്പോഴുമൊക്കെ ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടുണ്ട്. ആ സാജിദ് ഒരു വലിയ വിഷമഘട്ടത്തിലൂടെ കടന്ന് പോകുന്ന സമയത്താണ് എന്നെ വിളിക്കുന്നത്. പുതിയ താരങ്ങളെ വെച്ച് ചെയ്യാന്‍ കഴിയുമോയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പുള്ളി അതിന് ഓക്കെയായിരുന്നു. ചിത്രത്തിലെ ഓരോ ഫ്രെയിമും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.
അടി കപ്യാരെ കൂട്ടമണി എന്ന സിനിമ അടുത്ത വർഷം കന്നഡയില്‍ റീമേക്ക് ചെയ്യാന്‍ പോകുകയാണ്. കാലതാമസം ഒരു പ്രശ്നമല്ല. അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ചിത്രത്തിലുണ്ടാകും. ആട് 3 വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഥുന് മാനുവല്‍ തോമസ് ത്രില്ലറില്‍ നിന്ന് ഇറങ്ങി കോമഡിയിലേക്ക് വരട്ടെ. ത്രില്ലർ വളരെ അധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മിഥുന്. അദ്ദേഹഹത്തിന് ഒരുപാട് ഐഡിയകളുണ്ട്. അതുപോലെ തന്നെയാണ് സാജിദുമെന്നും വിജയ് ബാബു വ്യക്തമാക്കുന്നു.
ആലോചന കോവിഡ് സമയത്ത് ആയതുകൊണ്ടാണ് സോഷ്യല്‍ മീഡിയ താരങ്ങളില്‍ അധികവും ഈ സിനിമയിലേക്ക് എത്തുന്നത്. മറ്റൊരു ഇന്‍ഫ്ലൂവന്‍സറായ തൊപ്പിയെ ഈസിനിമയിലേക്ക് വിളിച്ചിട്ടില്ല. തൊപ്പി അങ്ങനെ പല കാര്യങ്ങളും പറയും. എന്റെ ഓർമ്മയില്‍ ഞാന്‍ അങ്ങനെ അദ്ദേഹത്തെ വിളിച്ചിട്ടില്ലെന്നും ചിരിച്ചുകൊണ്ട് വിജയ് ബാബു കൂട്ടിച്ചേർക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications