വിജയ് വഷളന്‍ രാഷ്ട്രീയക്കാരന്, തൃഷക്കൊപ്പം യാത്ര; കടുത്ത ഭാഷയില്‍ ദിവ്യ സത്യരാജ്
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ ദളപതി വിജയിയെ രൂക്ഷമായി വിമര്‍ശിച്ച് സത്യരാജിന്റെ മകള്‍ ദിവ്യ. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൃഷയും വിജയിയും ഒരുമിച്ച് വിമാനത്തില്‍ യാത്ര ചെയ്ത സംഭവം സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. വിജയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും വിമാനയാത്രയും വിവാഹവുമെല്ലാം ദിവ്യ സത്യരാജ് എടുത്തു പറഞ്ഞു.
ഡിഎംകെ വേദിയില്‍ സംസാരിക്കുമ്പോഴാണ് ദിവ്യ സത്യരാജ് ടിവികെ അധ്യക്ഷന്‍ കൂടിയായ വിജയിയെ വിമര്‍ശിച്ചത്. അടുത്തിടെ ഡിഎംകെയില്‍ ചേര്‍ന്ന ദിവ്യ മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും വാനോളം പ്രശംസിക്കുകയും ചെയ്തു. ഇവരുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്...

ഡിഎംകെ നേതാക്കളായ എം കരുണാനിധിയും എംകെ സ്റ്റാലിനും തമിഴ്നാടിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ദിവ്യയുടെ 12 മിനുട്ട് നീണ്ട പ്രസംഗം. ഡിഎംകെ സര്‍ക്കാരിലെ ഹിന്ദു മതകാര്യങ്ങള്‍ക്കുള്ള മന്ത്രി ശേഖര്‍ ബാബുവിന്റെ പ്രവര്‍ത്തനവും ദിവ്യ എടുത്തു പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കവെയാണ് വിജയിയെ ദിവ്യ വിമര്‍ശിച്ചത്.
''ഉദയനിധി സ്റ്റാലിനെ കുറിച്ച് സംസാരിക്കുന്നത് പോലും അഭിമാനമാണ്. എസി കാരവനില്‍ മാത്രം ഇരിക്കുന്ന നേതാവല്ല അദ്ദേഹം. സുഹൃത്തിന്റെ വിവാഹത്തിന് മറ്റൊരു സുഹൃത്തിനൊപ്പം യാത്ര ചെയ്ത വ്യക്തിയുമല്ല. ഉദയനിധി സ്റ്റാലിന് അത്തരം വഷളനായ രാഷ്ട്രീയക്കാരനല്ല. കഠിനധ്വാനിയും അച്ചടക്കത്തോടെ ചുമതല നിര്‍വഹിക്കുന്ന വ്യക്തിയാണ് ഉദയനിധി''- ദിവ്യ പറഞ്ഞു.
കീര്‍ത്തി സുരേഷ്-ആന്റണി തട്ടില്‍ വിവാഹം
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് ഗോവയില്‍ ആയിരുന്നു കീര്‍ത്തി സുരേഷും ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന് വിജയിയും എത്തിയിരുന്നു. പിന്നീടാണ് വിജയിയുടെ യാത്രയുടെ വീഡിയോ പ്രചരിച്ചത്. തൃഷയും വിജയുടെ മാനേജര്‍ ജഗദീഷും വിജയിക്കൊപ്പമുണ്ടായിരുന്നു. വിമാനടിക്കറ്റും പിന്നീട് പ്രചരിച്ചിരുന്നു.
വിജയിയും തൃഷയും പ്രണയത്തിലാണ് എന്ന് ഏറെ കാലമായുള്ള അഭ്യൂഹമാണ്. ഇരുതാരങ്ങളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഭാര്യ സംഗീതയുമായുള്ള വിജയുടെ ബന്ധത്തില്‍ ഉലച്ചിലുണ്ട് എന്ന പ്രചാരണവും ശക്തമാണ്. ഇതിനിടെയാണ് വിജയിയും തൃഷയും ഒരുമിച്ച് വിമാനത്തില്‍ യാത്ര ചെയ്തതും കല്യാണച്ചടങ്ങിന് വന്നതും. ഇതാണ് ദിവ്യ സത്യരാജ് പ്രസംഗത്തില്‍ സൂചിപ്പിച്ചത്.
തമിഴ്നാട്ടില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ എംകെ സ്റ്റാലിന് നേതൃത്വം നല്കുന്ന ഡിഎംകെയ്ക്ക് മാത്രമേ സാധിക്കൂ എന്ന് ദിവ്യ പറഞ്ഞു. സ്റ്റാലിനും ഉദയനിധിക്കുമെതിരെ മല്‍സരിക്കുന്നവര്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമാകുമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമായ വിജയ് 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications