Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതോടെ ഉറപ്പിച്ചു, വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തിൽ തന്നെ'; പുതിയ ചിത്രം വൈറൽ

വിജയ് ദേവരകാെണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കുറെകാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. വിജയ് ദേവരകാെണ്ടയോ രശ്മികയോ ഇക്കാര്യത്തിൽ പ്രതികരണം നടത്തയിട്ടില്ല. പലപ്പോഴും ഇരുവരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്നും ഇരുവരും ഒരുമിച്ചാണെന്ന കാര്യം വ്യക്തമാവാറുണ്ട്.

ഇപ്പോൾ വിജയ് ദേവരകൊണ്ടയും രശ്മികയും ലഞ്ച് ഡേറ്റിൽ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഇതിൽ വിജയ് ദേവരകൊണ്ടയുടെ മുഖം വ്യക്തമാകുന്നുണ്ടെങ്കിലും കൂടെയുള്ള രശ്മികയുടെ മുഖം ഫോട്ടോയിൽ കാണുന്നില്ല. ക്യാമറയിൽ രശ്മികയുടെ മുഖം പതിഞ്ഞിട്ടില്ല. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

reshmika mandana

മാത്രമല്ല താൻ സിം​ഗിൾ അല്ലെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരാണ് തന്റെ പങ്കാളി എന്ന് പറ‍ഞ്ഞിട്ടില്ല. ഈ ചിത്രം പുറത്ത് വന്നതോടെ അത് രശ്മികയാണെന്ന് പറയുകയാണ് ആരാധകർ. ഫോട്ടോയിൽ വിജയ്‌യും രശ്മികയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് കാണാം. എന്നാൽ ക്യാമറയ്ക്ക് പുറം തിരിഞ്ഞിരിക്കുന്നതിനാൽ രശ്മികയുടെ മുഖം കാണുന്നില്ല. എന്നാൽ ഇതേ ഡ്രസിൽ രശ്മിക ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും വൈറൽ ആണ്. നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് വരുന്നത്.

"ഇപ്പോഴത്തെ ഏറ്റവും രഹസ്യമായി നടക്കുന്ന ബന്ധങ്ങളിൽ ഒന്നാണ് ഇത്. ഞങ്ങൾക്ക് അറിയാമെന്ന് അവർക്കറിയാം. അവർക്ക് അറിയാമെന്ന് ഞങ്ങൾക്കറിയാം. എന്നിട്ടും അവർ ഒളിച്ചു കളിക്കാൻ ആഗ്രഹിക്കുന്നു,", എന്തിനാണ് ഇരുവരും ഇക്കാര്യം ആരാധകരിൽ നിന്ന് മറച്ചുവെയ്ക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്, ഒന്നായി കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്ന രണ്ട് പേരാണ് വിജയിയും രശ്മികയും, അതൊന്ന് തുറന്നു പറഞ്ഞുകൂടെ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

പ്രണയ ​ഗോസിപ്പുകൾ പടരുമ്പോഴും രണ്ട് പേരും അവരുടെ പ്രൊഫഷണൽ കരിയറിൽ സജീവമാണ്. വിജയ് ഇപ്പോൾ തൻ്റെ ഏറ്റവും പുതിയ പ്രോജക്റ്റായ വി ഡി 12- ൻ്റെ സെറ്റിലാണ്, അതേ സമയം രശ്മിക വരാനിരിക്കുന്ന ചിത്രമായ പുഷ്പ 2: ദ റൂൾ റിലീസിനായി തയ്യാറെടുക്കുകയാണ്, രശ്മിക അല്ലു അർജുനൊപ്പം അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൂടാതെ, രശ്മിക ഛാവയിൽ വിക്കി കൗശലിനൊപ്പം ഒരു വേഷം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+