Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും വിവാഹനിശ്ചയം ഫെബ്രുവരിയിലോ? പുതിയ വിവരങ്ങൾ ഇങ്ങനെ

ഏറെ ആരാധകർ ഉള്ള കോമ്പോ ആണ് വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും. രണ്ട് പേരേയും ഒരുമിച്ച് സ്ക്രീനിൽ കണ്ടാൽ മതിവരാറില്ല എന്നാണ് ആരാധകർ പറയാറുള്ളത്. വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന് ചർച്ചകൾ നേരത്തെ തന്നെ നടക്കുന്നുണ്ട്. ഇപ്പോൾ ഇവരുടെ വിവാഹത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഉടൻ തന്നെ ഇവരുടെ വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് പറയുന്നത്.

വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും വിവാഹ നിശ്ചയം ഫെബ്രുവരി രണ്ടാം വാരത്തിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ രശ്മികയോ വിജയ് ദേവരകൊണ്ടയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ന്യൂസ് 18 തെലുങ്ക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഫെബ്രുവരി രണ്ടാം വാരത്തിൽ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നു എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

vijay

അനിമലിൽ ആണ് രശ്മിക ഏറ്റവും ഒടുവിൽ അഭിനയിച്ച്. വൻ ഹിറ്റാണ് ഈ ചിത്രം. ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് ചിത്രം നടത്തിയത്. വലിയ രീതിയുള്ള വിമർശനങ്ങളും ചിത്രത്തിനെതിരെ ഉയർന്നിരുന്നു. റെയിൻബോ, ദി ഗേൾഫ്രണ്ട്, ചാവ എന്നിവയും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അണിയറയിൽ ഉണ്ട്.

പരശുറാം പെറ്റ്‌ലയുടെ ഫാമിലി സ്റ്റാറും സംവിധായകനുമായ ഗൗതം തിണ്ണനൂരിയുടെ 'വിഡി 12' എന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുന്നത്. ലൈഗർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ താരം അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ വലിയതരത്തിലുള്ള ഓളം ഉണ്ടാക്കാൻ സാധിച്ചില്ല.

ഇനി എന്നാണ് രശ്മിക - വിജയ് കോമ്പോ ഉണ്ടാകുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇനിനിടയിലാണ് ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. ഇത്തവണ ഹൈദരബാദിലെ വിജയ് ദേവരകാെണ്ടയുടെ വീട്ടിലായിരുന്നു രശ്മിക ദീപാവലി ആഘോഷിച്ചത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, ഇതിന് പിന്നാലെ തന്നെ വിവാഹതഡ്തെക്കുരിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു.

2018 ന് ശേഷമാണ് വിജയ് ദേവര കൊണ്ട - രശ്മിക മന്ദാന പ്രണയം വാർത്തകലിൽ നിറയാൻ തുടങ്ങിയത്. ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ രശ്മികയേയും വിജയിയേയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് വിവാഹത്തെക്കുറിച്ച് സംസാരിക്കാനായിരുന്നുവെന്നാണ് ചർച്ച. ഇത്തവണ പ്രചരിക്കുന്നത് ​ഗോസിപ്പുകളല്ല, ശരിക്കും വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+