വീട്ടുകാർ അറിയുന്നത് ഇപ്പോൾ, ദേവികയോട് പറഞ്ഞത് പോലും ഈയടുത്ത്; സർപ്രൈസുമായി വിജയ് മാധവ്
ഏറെ ആരാധകരുള്ള താര ദമ്പതികളാണ് നടി ദേവികയും ഗായകൻ വിജയ് മാധവും. വിവാഹത്തിന് ശേഷം സീരിയലിൽ നിന്ന് ദേവിക ഇടവേള എടുത്തിരുന്നു. എന്നാൽ ദേവികയും വിജയ് മാധവും സോഷ്യൽ മീഡിയയിൽ സജീവമാണ്.
അടുത്തിടെയാണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഒരു സർപ്രൈസ് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് മാധവ്. വിജയ് മാധവും ദേവികയും വീട് മാറിയിരിക്കുകയാണ്.

ഞങ്ങൾ ചെറിയൊരു ഷിഫ്റ്റ് നടത്തുകയാണ്. കുറച്ച് നാളായി പ്ലാൻ ചെയ്തതാണ്, ഇപ്പോഴാണ് ഒത്തുവന്നത്. ശാസ്തമംഗലത്ത് നിന്ന് ചെറിയൊരു ഫ്‌ളാറ്റിലേക്ക് മാറാൻ പോവുകയാണ്. വാങ്ങിച്ചതൊന്നുമല്ല, വാടകയാണ്. നമ്മുടെ അവിടെ കുറച്ച് പണിയൊക്കെ നടക്കുകയാണ്. പൊടിയും കാര്യങ്ങളുമൊക്കെയാണ്, വിജയ് മാധവ് പറഞ്ഞു.
ഇന്ന് രാത്രി പൂജയുണ്ട്. പിന്നീട് പാലുകാച്ചൽ. ഇന്റീരിയർ ചെയ്ത് കാണിക്കാമെന്നാണ് വിചാരിച്ചത്. പക്ഷേ എല്ല സ്‌പോട്ടിൽ അപ്‌ഡേറ്റ് ചെയ്ത് ശീലിച്ചത് കൊണ്ട് കാണിച്ചതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന വേണം, വിജയ് മാധവ് പറയുന്നു. ഇത് ടെലികാസ്റ്റ് ചെയ്യുമ്പോൾ വീട്ടിൽ അറിയും. ഇത് ആദ്യം പറയുന്നത് നമ്മുടെ സോഷ്യൽ മീഡിയ ഫാമിലിയോടാണ്. ആരോടും ഇത് പറഞ്ഞിട്ടില്ല.
മാറുന്ന കാര്യം ആർക്കും അറിയില്ല, വീട്ടുകാർക്കും സർപ്രൈസ്, ദേവികയോടും ഈയടുത്ത ദിവസമാണ് പറഞ്ഞത്. ഫ്‌ളാറ്റ് കാണിക്കണമല്ലോ, ദേവികയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പെട്ടുപോകില്ലേ, വിജയ് മാധവ് പറയുന്നു. ഇന്ന് മുതൽ ഒരു ഫ്‌ളാറ്റ് ജീവിതം തുടങ്ങുകയാണ്. എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും വിജയ് മാധവും ദേവികയും പറഞ്ഞു.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ചേട്ടൻ വീടിന് പേരിടേണ്ട എന്നാണ് ഒരാളുടെ കമന്റ്, ഇല്ല പേടിക്കണ്ട എന്ന് വിജയ് മാധവ് മറുപടി നൽകിയിട്ടുണ്ട്. ദേവിക : മാഷേ വീടിനു പേര് ഇടണ്ടേ , വിജയ് : എന്റെ മൈൻഡിൽ വന്ന ഒരു പേര് ഉണ്ട്
വ്യൂവേഴ്സ് , എന്ന കമന്റിന് ഇല്ല എന്റെ മൈന്റിൽ ഒന്നുമില്ല എന്നാണ് വിജയ് പറഞ്ഞത്. ദേവിക പലതും അറിയുന്നത് വീഡിയോ യിൽ പറയുമ്പോഴണെന്ന് തോന്നുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ...
നേരത്തെ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേരിൽ വിജയ് മാധവിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഓം പരമാത്മ എന്നിയരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ പേര്. പെൺകുട്ടിക്ക് ഇങ്ങനൊരു പേരിട്ടാൽ ഭാവിയിൽ കുഞ്ഞ് ഒരുപാട് കളിയാക്കൽ നേരിടേണ്ടി വരുമെന്നായിരുന്നു വിമർശനം. ഒരുപാട് വിമർശനങ്ങൾ വന്നപ്പോൾ കമന്റുകൾക്ക് റിയാക്ട് ചെയ്ത് വിജയ് മാധവ് രംഗത്ത് വന്നു.
എന്നാൽ ഇതിന് പിന്നാലെ വിമർശനം രൂക്ഷമായി. ഒടുവിൽ തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വേദനപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് വിജയ് മാധവ് പറഞ്ഞു. അതുപോലെ മക്കൾ വലുതായി പേര് ഇഷ്ടമായില്ലെങ്കിൽ അവർക്ക് മാറ്റാമെന്നും താൻ തടയില്ലെന്നും വിജയ് പറഞ്ഞിരുന്നു.
പലപ്പോഴും വിജയ് മാധവ് മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും വിജയ് ദേവികയോട് ഒന്നും ചോദിക്കാറില്ലെന്നും ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകൾ വരാറുണ്ട്. എന്നാൽ കാര്യങ്ങളും പരസ്പരം പറഞ്ഞാണ് എടുക്കാറുള്ളത് എന്നാണ് വിജയ് മാധവും ദേവികയും പറഞ്ഞത്. എന്നാൽ ഈ പുതിയ തീരുമാനവും ദേവിക അറിഞ്ഞില്ലല്ലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.












Click it and Unblock the Notifications