ഗില്ലിയിലെ സൂപ്പര്‍ താരം സോപ്പ് വില്‍ക്കുന്നു; വിജയിയുടെ സഹോദരി ഭുവന, യഥാര്‍ഥ പേര് ഇതാണ്
2004ല്‍ പുറത്തിറങ്ങിയ വിജയ്-തൃഷ ചിത്രം ഗില്ലി വന്‍ ഹിറ്റായിരുന്നു. അടുത്തിടെ വീണ്ടും റിലീസ് ചെയ്തപ്പോഴും ജനം തിയ്യേറ്ററിലേക്ക് ഒഴുകി. വിജയ്, തൃഷ എന്നിവര്‍ക്ക് പുറമെ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും തിളങ്ങിയ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പട്ട കഥാപാത്രമായിരുന്നു വിജയിയുടെ സഹോദരിയുടേത്. ഭുവന എന്ന കഥാപാത്രമായി വേഷമിട്ട താരത്തിന്റെ പേര് നാന്‍സി ജെന്നിഫര്‍ എന്നാണ്.
ബാലതാരമായി എത്തി തമിഴ് സിനിമകളില്‍ തിളങ്ങിയ നാന്‍സി ഇപ്പോള്‍ സോപ്പ് ബിസിനസ് ചെയ്യുകയാണ്. വിജയ് ചെയ്ത നായക കഥാപാത്രത്തോട് എപ്പോഴും തര്‍ക്കത്തിലേര്‍പ്പെടുന്ന സഹോദരിയായിട്ടാണ് നാന്‍സി ഗില്ലിയില്‍ എത്തിയത്. മാസ് ഫൈറ്റ് പടം കൂടിയായ ഗില്ലിയില്‍ തമാശ നിറയുന്ന രംഗങ്ങള്‍ നാന്‍സിയുടേതായിരുന്നു. മറ്റു പ്രമുഖ തമിഴ് നടന്മാര്‍ക്കൊപ്പവും നാന്‍സി അഭിനയിച്ചിട്ടുണ്ട്.

ബാല താരമായിട്ടാണ് നാന്‍സി ജെന്നിഫര്‍ സിനിമാ രംഗത്തെത്തിയത്. കഴിഞ്ഞ 30 വര്‍ഷം അവര്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു. നായികയായി ചില ചിത്രങ്ങള്‍ എത്തിയെങ്കിലും മികച്ച വിജയം നേടാന്‍ സാധിച്ചില്ല. ടെലിവിഷന്‍ ഷോകളിലും സീരിയലുകളിലും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് സിനിമകള്‍ കുറഞ്ഞു. ഇപ്പോള്‍ അഭിനയരംഗത്ത് സജീവമല്ല.
ക്യാപ്റ്റന്‍ വിജയകാന്തിനൊപ്പം നാന്‍സി അഭനിയിച്ചിരുന്നു. തായങ്കം, ഉളവുതുറൈ എന്നീ സിനിമകളിലാണ് ഇരുവരും അഭിനയിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ അടുത്തിടെ നാന്‍സി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒന്നര ലക്ഷം ഫോളവേഴ്‌സുള്ള നാന്‍സി ജെന്നിഫറിന് ഇപ്പോള്‍ സിനിമകള്‍ കുറവാണ്. പിന്നീടാണ് ബിസിനസ് രംഗത്തേക്ക് കടന്നത്.
മികച്ച വരുമാനമുള്ള ബിസിനസ്
സോപ്പ് നിര്‍മാണ ബിസിനസ് ആണ് നാന്‍സി ജെന്നിഫര്‍ ഇപ്പോള്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വീഡിയോകള്‍ പ്രചരിച്ചിരുന്നു. സോപ്പ് നിര്‍മിക്കുന്നത് എങ്ങനെ, എന്തൊക്കെയാണ് സോപ്പ് നിര്‍മിക്കുമ്പോള്‍ ചേര്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം നാന്‍സി വീഡിയോകളില്‍ വിശദീകരിക്കുന്നുണ്ട്. ബിസിനസിലേക്ക് കടന്ന താരത്തെ പ്രോല്‍സാഹിപ്പിച്ച് നിരവധി പേരാണ് രംഗത്തുവന്നത്.
ഇപ്പോള്‍ അവര്‍ പൂര്‍ണമായി ബിസിനസില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. നാച്വര്‍ ജോയ് എന്ന പേരില്‍ രാസപദാര്‍ഥങ്ങള്‍ ഇല്ലാത്ത സോപ്പുകളും മറ്റു ഉല്‍പ്പന്നങ്ങളുമാണ് അവര്‍ വില്‍ക്കുന്നത്. മികച്ച വരുമാനം നാന്‍സിക്ക് ഇതിലൂടെ ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications