വിജയിയുടെ ലിയോ മാത്രമല്ല കാത്തിരുന്ന സിനിമകളെല്ലാം ഒടിടിയിലേക്ക് എത്തി; എവിടെ കാണാം, അറിയാം
തീയറ്ററിൽ തകർത്തോടിയ ചിത്രങ്ങൾ ഇതാ ഒടിടിയിലേക്ക്. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോ, മലയാള ചിത്രങ്ങളായ കുടുക്ക്, ചാവേർ , നടൻ സിദ്ധാർത്ഥിന്റെ ചിറ്റ എന്നിവയാണ് റിലീസിനെത്തിയിരിക്കുന്നത്. പ്ലാറ്റ്ഫോമുകളും റിലീസിംഗ് തീയതിയുമെല്ലാം അറിയാം
ഏറെ കാത്തിരുന്ന വിജയ് ചിത്രം
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലിയോ തീയറ്റിൽ തരംഗം തീർത്തിയിരുന്നു. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലടക്കം വലിയ രീതിയിൽ ആരാധകർ ചിത്രം ഏറ്റെടുത്തു. കേരളത്തിൽ ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന ആദ്യ ചിത്രമായി ഇതോടെ ലിയോ മാറി. ആദ്യ ദിനം 12 കോടി ഗ്രോസ് കലക്‌ഷൻ നേടിയ അന്യഭാഷ ചിത്രമെന്ന റെക്കോഡും ലിയോ സ്വന്തം പേരിലാക്കിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് മുതൽ ചിത്രം കാണാനാകും.

ചാവേറും എത്തി
കുഞ്ചാക്കോ ബോബന്‍, ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രമാണ് 'ചാവേര്‍' സിനിമയുടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇറങ്ങിയ ചിത്രത്തിന് ജോയ് മാത്യുവാണ് തിരക്കഥയൊരുക്കിയത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
കാത്തിരിപ്പ് അവസാനിച്ചു, കുടുക്ക് കാണാം
പ്രമേയം കൊണ്ട് റിലീസിന് മുൻപേ തന്നെ ചർച്ചയായ ചിത്രമാണ് ബിലഹരിയുടെ സംവിധാനത്തിലൊരുങ്ങിയ കുടുക്ക്. ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ ,അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. . 2025 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. വ്യക്തി ജീവിതത്തിൽ ടെക്നോളജി സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ വിഷയം. നേരത്തേ ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ പേരിൽ വലിയ വിവാദങ്ങൾ ഉയർന്ന്. ഗാനത്തിൽ നടനുമായുള്ള ലിപ് ലോക്ക് രംഗത്തിന്റെ പേരിൽ ദുർഗ കൃഷ്ണ കടുത്ത സൈബർ ആക്രമണവും നേരിട്ടിരുന്നു.
ഹിന്ദി ചിത്രം വാക്സിൻ വാർ ഹോട്ട് സ്റ്റാറിൽ
കൊവിഡ് മഹാമാരിയും വാക്സിൻ കണ്ടുപിടിത്തവുമെല്ലാം പശ്ചാത്തലമാക്കി വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമയാണ് വാക്സിൻ വാർ. പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പല്ലവി ജോഷി ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു.
ചിറ്റ നവംബർ 28 ന്
പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് യു അരുൺ കുമാർ ആണ് ചിറ്റയൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വേറിട്ട വേഷത്തിലാണ് സിദ്ധാർഥ് എത്തുന്നത്. 'ചിറ്റ' ഒരു ഇമേഷനൽ ത്രില്ലറാണ്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മകഥയാണ് ചിത്രം പറയുന്നത്. നടി നിമിഷ സജയനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.












Click it and Unblock the Notifications