Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവ് സെറ്റിലിട്ട് തല്ലി, നിര്‍മാതാക്കള്‍ തഴഞ്ഞു, ഇന്ന് പ്രതിഫലം ഇത്ര, വിജയിയുടെ ആരുമറിയാത്ത ജീവിതം

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം താരമൂല്യമുള്ള നായകന്‍ ആരാണെന്ന് ചോദിച്ചാല്‍ വിജയ് എന്ന് പറയേണ്ടി വരും. രജനീകാന്ത് ചിത്രങ്ങളുടെ പോലും കളക്ഷനെ മറികടക്കാന്‍ വിജയ് ചിത്രങ്ങള്‍ക്ക് മാത്രമാണ് സാധിക്കാറുള്ളത്. എന്നാല്‍ ഇതൊക്കെ വിജയിയുടെ ജീവിതത്തിലേക്ക് വന്നത് ഒരുപാട് പ്രതിസന്ധികളിലൂടെയാണ് എത്ര പേര്‍ക്ക് അറിയാം. തന്റെ 19ാം വയസ്സില്‍ അഭിനയരംഗത്തേക്ക് എത്തിയിട്ടുണ്ട് വിജയ്. എന്നാല്‍ കരിയര്‍ വിജയകരമായിരുന്നില്ല.

പല നിര്‍മാതാക്കളും വിജയിനെ വെച്ച് തുടക്കകാലത്ത് പടം ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇന്നത്തെ വിജയിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചിന്തിക്കാന്‍ പോലുമാകുന്നില്ല അല്ലേ ഇക്കാര്യം. എന്നാല്‍ 19ാം വയസ്സില്‍ സിനിമയില്‍ എത്തുമ്പോള്‍ വിജയിക്ക് ആരാധകര്‍ പോയിട്ട് സ്വന്തം നിലനില്‍പ്പ് പോലും എങ്ങനെയെന്ന് അറിയില്ലായിരുന്നു.

actor-vijay

ലിയോ വന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വിജയിയുടെ തുടക്കകാലവും, ആ സമയത്ത് നേരിട്ട അനുഭവവും ഒരിക്കല്‍ കൂടി വൈറലായിരിക്കുകയാണ്. വെറ്ററന്‍ നടന്‍ പൊന്നമ്പലം ഒരു സിനിമയുടെ സെറ്റില്‍ വെച്ച് മുഖത്തടിയേറ്റ് അപമാനിതനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. തുടക്ക കാലത്ത് പല നിര്‍മാതാക്കള്‍ വിജയിയെ വെച്ച് സിനിമകള്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. മാര്‍ക്കറ്റ് ഇല്ലെന്നും, താരമൂല്യം കുറവാണെന്നുമായിരുന്നു പരാതി.

ഈ സമയത്താണ് വിജയിയുടെ പിതാവ് ഒരു സിനിമയെടുക്കാന്‍ ആരംഭിച്ചത്. വിജയ് തന്നെയായിരുന്നു ചിത്രത്തിലെ നായകന്‍. വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍ ചിത്രം സംവിധാനം ചെയ്യുകയും, നിര്‍മിക്കുകയും ചെയ്തു. സെന്തൂരപാണ്ഡി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ വിജയിക്ക് വെറും പത്തൊന്‍പത് വയസ്സായിരുന്നുവെന്ന് പൊന്നമ്പലം പറയുന്നു. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് എല്ലാവരുടെയും മുന്നിലിട്ട് ചന്ദ്രശേഖര്‍ അന്ന് വിജയിനെ തല്ലിയിരുന്നു. മുഖത്തായിരുന്നു അടിച്ചത്. വിജയ് ആകെ അപമാനിതനായെന്നും പൊന്നമ്പലം പറഞ്ഞു. എന്നാല്‍ ചന്ദ്രശേഖറിന് അതൊന്നും വിഷയമല്ലായിരുന്നു.

മകന്‍ ഒരു സൂപ്പര്‍ സ്റ്റാറായി കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും പൊന്നമ്പലം വ്യക്തമാക്കി. അതേസമയം വിജയിക്ക് ഈ ചിത്രങ്ങളില്‍ നല്‍കിയ പ്രതിഫലത്തെ കുറിച്ച് പിതാവായ ചന്ദ്രശേഖര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അഞ്ഞൂറ് രൂപയായിരുന്നു വിജയിക്ക് അന്ന് പ്രതിഫലമായി നല്‍കിയതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരമാണ് വിജയ്.

അടുത്ത ചിത്രത്തിനായി 200 കോടിയാണ് വിജയ് പ്രതിഫലമായി വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജിക്യു മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം 420 കോടിയുടെ ആസ്തിയാണ് വിജയിയുടെ കൈവശമുള്ളത്. ലോകത്താകമാനം 458.80 കോടിയാണ് ആറ് ദിവസം കൊണ്ട് വിജയം ചിത്രം ലിയോ നേടിയിരിക്കുന്നത്. അതേസമയം അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിലായിരുന്നു വിജയ് മികവുറ്റ പ്രകടനവുമായി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+