ഇളയദളപതിയോ, അജിത്തോ, തമിഴില്‍ പ്രതിഫലത്തില്‍ മുന്നില്‍ ആര്? രജനീകാന്തിന്റെ സ്ഥാനം ഇങ്ങനെ
തമിഴ് സിനിമയെന്നാല്‍ സൂപ്പര്‍ താരങ്ങളുടെ വലിയൊരു കോട്ടയാണ്. വമ്പന്‍ സിനിമകള്‍ ഇറങ്ങുകയും കോടികള്‍ കൊയ്യുകയും ചെയ്യുന്ന സിനിമാ മേഖലയാണത്. അവിടെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്ന ശമ്പളം ആരെയും അത്ഭുതപ്പെടുന്നതാണ്. പക്ഷേ ഒരു സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ആരാണ്.
മുമ്പ് രജനീകാന്തിന്റെ പേരായിരുന്നു നിരന്തരം ശമ്പളത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തില്‍ മുന്നില്‍ നിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ രജനിയാണോ മുന്നിലുള്ളത്. അതോ താരത്തെ മറികടന്ന് മറ്റേതെങ്കിലും വമ്പന്‍ താരം മുന്നിലെത്തിയോ? തമിഴ് സിനിമയിലെ വമ്പന്‍മാരുടെ നിരയില്‍ മുന്നിലുള്ളവര്‍ ആരൊക്കെയെന്ന് പരിശോധിക്കാം.

വിജയ് ഒന്നാമന്‍
തമിഴ് സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം ഇളയദളപതി വിജയ് ആണ്. 120 മുതല്‍ 150 കോടി രൂപ വരെയാണ് വിജയ് ഒരു സിനിമയ്ക്കായി വാങ്ങുന്നത്. വമ്പന്‍ സിനിമകളെല്ലാം വലിയ വിജയം നേടുന്നതാണ് വിജയ് സൂപ്പര്‍ താരത്തില്‍ നിന്ന് മുകളിലേക്ക് കുതിക്കുന്നത്.
തമിഴകത്തെ ഒന്നാം നമ്പര്‍ താരവും വിജയ് തന്നെയാണ്. അവസാന ചിത്രമായ വാരിസിന് 125 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. ബീസ്റ്റ് എന്ന ചിത്രം വരെ 100 കോടിയാണ് വിജയ് പ്രതിഫലമായി വാങ്ങിയിരുന്നത്.
രജനീകാന്തിന്റെ കരുത്ത് ചോര്‍ന്നോ?
രജനീകാന്തിന് ചെറിയൊരു തിരിച്ചടി ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് ഒരു ഇടവേള വന്നതും പ്രതിഫലം കുറയാന്‍ കാരണമായിട്ടുണ്ട്. 120 കോടി രൂപയാണ് രജനിയുടെ പ്രതിഫലം. മൂന്ന് ദശാബ്ദങ്ങളായി രജനിയാണ് തമിഴകത്തെ ശക്തനായ സൂപ്പര്‍ താരം.
മുന്‍ ചിത്രങ്ങളായ ദര്‍ബാര്‍, അണ്ണാത്തെ എന്നിവ വേണ്ടത്ര വിജയം നേടിയിരുന്നില്ല. എന്നാലും 250 കോടി കളക്ഷന്‍ വരെ ചിത്രം നേടിയിരുന്നു. നിലവില്‍ അദ്ദേഹം ജയിലര്‍ എന്ന ചിത്രത്തിന് വാങ്ങിയതും 120 കോടിയാണ്.
തമിഴകത്തെ തല
വിജയിക്ക് ആരാണ് എതിരാളി. തലയെന്ന് വിളിക്കുന്ന അജിത്ത് കുമാര്‍ അല്ലാതെ മറ്റാര്. സിനിമകളുടെ എണ്ണം അജിത്തിന് കുറവാണ്. സ്ഥിരമായി സിനിമകള്‍ ചെയ്യുകയാണെങ്കില്‍ ഫാന്‍സിന്റെ കാര്യത്തില്‍ അജിത്ത് മുന്നില്‍ നില്‍ക്കും. പ്രതിഫലമായി താരം 95 മുതല്‍ 105 കോടി രൂപ വരെയാണ് വാങ്ങുന്നത്.
പരസ്യങ്ങളിലോ, പ്രമോഷനിലോ അജിത്ത് വരികയുമില്ല. ഇതൊന്നുമില്ലാതെയാണ് അജിത്ത് ടോപ്പ് ടയര്‍ നായകനായത്. ആരാധകരുടെ കാര്യത്തില്‍ ഒരുപക്ഷേ തമിഴ്‌നാട്ടില്‍ ഒന്നാം സ്ഥാനവും അജിത്തിനായിരിക്കും. ഈ വര്‍ഷം പൊങ്കലിന് റിലീസായ തുനിവും വന്‍ വിജയം അജിത്തിന് നേടിക്കൊടുത്തിരുന്നു.
വിക്രം കമലിനെ തുണച്ചോ?
കമല്‍ഹാസന്റെ തിരിച്ചുവരവാണ് കഴിഞ്ഞ വര്‍ഷം തമിഴ് സിനിമ കണ്ടത്. സര്‍വകാല ഹിറ്റായി വിക്രം മാറി. നിലവില്‍ 50 മുതല്‍ 70 കോടിയാണ് ഉലകനായകന്‍ പ്രതിഫലമായി വാങ്ങുന്നത്. രജനിക്കൊപ്പം കേട്ട പേരായിരുന്നു മുമ്പ കമല്‍. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങിയതോടെ സിനിമകളുടെ എണ്ണവും കമല്‍ കുറച്ചിട്ടുണ്ട്.

നടിപ്പിന്‍ നായകനും മുന്നില്‍
മലയാളക്കരയുടെ പ്രിയ താരം കൂടിയായ സൂര്യ 45 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. എന്നാല്‍ താരത്തിന് മികച്ചൊരു ഹിറ്റ് ലഭിച്ചിട്ട് വര്‍ഷങ്ങളായി പക്ഷേ ജയ് ഭീം, സൂററൈ പോട്ര് പോലുള്ള ഗംഭീര ചിത്രങ്ങള്‍ സൂര്യ അടുത്തിടെ സമ്മാനിച്ചിട്ടുണ്ട്. വിക്രമിലെ റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രവും സൂര്യക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ശിവ കാര്‍ത്തികേയന്റെ ടൈം
ശിവ കാര്‍ത്തികേയന്‍ അടുത്തിടെ തമിഴ് സിനിമയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ നടനാണ്. 35 കോടിയാണ് താരത്തിന്റെ പ്രതിളം. ഡോക്ടര്‍, ഡോണ്‍ പോലുള്ള സിനിമകള്‍ വമ്പന്‍ വിജയം നേടി. അതുപോലെ മാവീരനും വിലയ ഹിറ്റായി മാറി.
ഇനിയുള്ളവര്‍ ഇങ്ങനെ
ധനുഷ് 35 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. വിക്രമിന് 30, സിലമ്പരസന്‍ 28 മുതല്‍ 35, വിജയ് സേതുപതി 25 മുതല്‍ 35, കാര്‍ത്തി 20 മുതല്‍ 25 കോടി എന്നിങ്ങനെയാണ് പ്രതിഫലമായി വാങ്ങുന്നത്. കൈതി ഹിറ്റായതോടെ കാര്‍ത്തിയുടെ മൂല്യവും ഉയര്‍ന്നിരുന്നു. സര്‍ദാറിലൂടെ മറ്റൊരു വിജയവും താരത്തെ തേടി വന്നു.












Click it and Unblock the Notifications