വിജയ് മാസ് ഡയലോഗ്; കട്ടയ്ക്ക് സപ്പോര്‍ട്ട് ചെയ്ത് അര്ജുന്... 2026ല്‍ കപ്പ് മുഖ്യം ബിഗിലേ
ചെന്നൈ: നടന് ദളപതി വിജയ് കൂടുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ലിയോ ചിത്രത്തിന് ശേഷം പുതിയ സിനിമയക്ക് വേണ്ടി ഒരുങ്ങുന്ന അദ്ദേഹത്തിന് മുന്നില്‍ വന്‍ ലക്ഷ്യങ്ങളാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന സിനിമ കൂടി റിലീസ് ചെയ്താല്‍ പിന്നീട് അദ്ദേഹം അവധി എടുക്കുമെന്നാണ് വിവരം. അല്‍പ്പം ചുവട് മാറ്റിപ്പിടിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതത്രെ.
ലിയോ അണിയണ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. വിജയിക്കു പുറമെ അര്ജുന് സര്‍ജ, തൃഷ തുടങ്ങി എല്ലാ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ഈ പരിപാടിക്കിടെ ചില ചോദ്യങ്ങള്‍ക്ക് വിജയ് നല്കിയ മറുപടിയാണ് തമിഴകത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്.

ആരാധകരുടെ തമ്മിലടി സംബന്ധിച്ച ചോദ്യത്തിന് വിജയ് നല്കിയ മറുപടി തമിഴകം ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലാണ്. തമിഴകത്തെ പ്രമുഖ താരങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിജയ് നല്കിയ മറുപടി. അദ്ദേഹത്തിന്റെ ആരാധകരും മറ്റുള്ളവരും ആ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.
വിജയ് പറഞ്ഞത് ഇങ്ങനെ- ' ഇക്കാര്യം പലതവണ പറഞ്ഞതാണ്. തമിഴ് സിനിമ ഒട്ടേറെ താരങ്ങളെ സമ്മാനിച്ചിട്ടുണ്ട്. നമുക്ക് ഒരു പുരട്ചി തലൈവര്‍ (എംജിആര്‍) മാത്രമാണുള്ളത്, ഒരേ ഒരു നടികര്‍ തിലകം (ശിവാജി ഗണേശന്), ഒരു ക്യാപ്റ്റര്‍ (വിജയകാന്ത്), ഒരു ഉലകനായകന് (കമല്‍ ഹാസന്), ഒരേ ഒരു സൂപ്പര്‍ സ്റ്റാര്‍ (രജിനികാന്ത്), ഒരേ ഒരു തല (അജിത് കുമാര്‍). നിങ്ങള്‍ എന്നെ ദളപതി എന്ന് വിളിച്ചു. ജനങ്ങളാകുന്ന രാജാക്കന്മാരെ സേവിക്കുന്ന സൈനികന് മാത്രമാണ് ദളപതി. ഞാന്‍ നിങ്ങളുടെ ദളപതിയാണ്. നിങ്ങളെ സേവിക്കും.''
ആര്‍ജെ വിജയ് ആണ് നടന് വിജയ്ക്ക് മുമ്പാകെ ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ചിരിച്ചുകൊണ്ടും ഗൗരവത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ഓരോ മറുപടിയും. 2026 സംബന്ധിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. 2025ന് ശേഷം 2026 വരുമെന്ന് വിജയ് ചിരിച്ചുകൊണ്ട് മറുപടി നല്കി. ആ വര്‍ഷമാണ് ഫുട്ബോള്‍ ലോകകപ്പ് നടക്കുക എന്നും പറഞ്ഞു.
ഒന്നു കൂടി ആലോചിച്ചു മറുപടി പറയാമോ എന്ന ചോദ്യത്തിന് തന്റെ പഴയ സിനിമയിലെ ഡയലോഗ് ആയിരുന്നു വിജയുടെ പ്രതികരണം. കപ്പ് മഖ്യം ബിഗിലേ എന്നായിരുന്നു വിജയ് പറഞ്ഞത്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നിരിക്കെയാണ് അദ്ദേഹത്തോട് ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത്.
2024ല്‍ വിജയ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് വേണ്ട എല്ലാ നീക്കങ്ങളും അദ്ദേഹം ഇപ്പോള്‍ തന്നെ നടത്തുന്നുണ്ട്. പിന്നീട് സിനിമാ രംഗത്ത് നിന്ന് അവധി എടുക്കുമെന്നും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമെന്നുമാണ് വാര്‍ത്തകള്‍. വിജയ് നല്ല രാഷ്ട്രീയ നേതാവാകുമെന്നും അതിനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ടെന്നും നടന് അര്ജുന് സര്‍ജ ചടങ്ങില്‍ പറഞ്ഞു. വലിയ കൈയ്യടിക്കിടെയായിരുന്നു ഈ വാക്കുകള്‍.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications