അണ്ണന്‍ വരുവാറ്: ബോക്‌സോഫീസ് തൂക്കിയടിക്കാന്‍ ലിയോ, അഡ്വാന്‍സ് മാത്രം 34 കോടി, രജനിയെ വെട്ടി വിജയ്
ചെന്നൈ: ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി വീശാനൊരുങ്ങി ഇളയദളപതിയുടെ വിജയ്. ഈ ആഴ്ച്ചയാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്. കേരളത്തില്‍ ഇതിനോടകം ആദ്യ ദിന കളക്ഷനുകളെല്ലാം വിജയ് ചിത്രം തൂക്കിയടിച്ച് കഴിഞ്ഞു. എഴരകോടിയോളം ലിയോ ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. യഷിന്റെ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഓപ്പണിംഗ് ദിന റെക്കോര്‍ഡുകളാണ് ലിയോ കടത്തിവെട്ടിരിക്കുന്നത്.
മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് കനരാജ് ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. ഇപ്പോഴിതാ തമിഴ്‌നാട്ടിലും ചിത്രം കളക്ഷനില്‍ റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള ഓപ്പണിംഗ് റെക്കോര്‍ഡുകളെല്ലാം വിജയ് ചിത്രത്തിന് മുന്നില്‍ വീഴുമെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. 70 കോടി ആദ്യ ദിനം ലോകവ്യാപകമായി ചിത്രം നേടിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. റിലീസിന് രണ്ട് ദിവസം മുമ്പേ തന്നെ ലിയോ എല്ലാ റെക്കോര്‍ഡുകളും മറികടന്നുവെന്ന് ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രം 34 കോടി രൂപയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. രജനീകാന്തിന്റെ ജയിലറെ വീഴ്ത്തിയാണ് ലിയോയുടെ കുതിപ്പ്. ജയിലര്‍ 18 കോടിയാണ് ആദ്യ ദിന അഡ്വാന്‍സില്‍ നേടിയിരുന്നത്. തമിഴ്‌നാട്ടിലെ റെഗുലര്‍ ഷോയില്‍ നിന്ന് മാത്രമായി 29 കോടിയുടെ ടിക്കറ്റുകള്‍ ലിയോ വിറ്റിരിക്കുകയാണ്. ഐമാക്‌സ് ഫോര്‍മാറ്റിലെ ഷോയില്‍ നിന്ന് മാത്രം 7 കോടി രൂപയാണ് അഡ്വാന്‍സായി കളക്ട് ചെയ്തിരിക്കുന്നത്. തെലുങ്ക് ഡബ്ബ് വേര്‍ഷന് ഇതുവരെ നാല് കോടി രൂപയുടെ ടിക്കറ്റുകള്‍ അഡ്വാന്‍സായി വിറ്റുപോയിട്ടുണ്ട്.
തെലുങ്കില്‍ കടുത്ത മത്സരം ലിയോ നേരിടുന്നുണ്ട്. സൂപ്പര്‍ താരങ്ങളായ രവി തേജയുടെയും, ബാലകൃഷ്ണയുടെയും ചിത്രങ്ങള്‍ തെലുങ്കില്‍ ഇതേ ദിവസം റിലീസ് ചെയ്യുന്നത്. ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി, രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു എന്നിവയാണ് ചിത്രങ്ങള്‍. അതേസമയം കേരളത്തിലെ അഡ്വാന്‍സ് വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവന്നിട്ടില്ല. അനൗദ്യോഗിക വിവരങ്ങള്‍ പ്രകരാം ചിത്രം കെജിഎഫിനെ തകര്‍ത്തിരിക്കുകയാണ്.
ഹിന്ദിയില്‍ പക്ഷേ ചെറിയ ബിസിനസ് മാത്രമാണ് നടന്നിട്ടുള്ളത്. ഇതുവരെ 32 ലക്ഷം രൂപയുടെ അഡ്വാന്‍സ് മാത്രമാണ് ലഭിച്ചിരിക്കു്‌നത്. ഡല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളില്‍ 24 ലക്ഷത്തിന്റെ ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതെല്ലാം തമിഴ് വേര്‍ഷനാണ്. ഇതേ മേഖലയില്‍ മൂന്ന് ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ മാത്രമാണ് ഹിന്ദി വേര്‍ഷനായി വിറ്റുപോയത്.
അതേസമയം വിദേശ മാര്‍ക്കറ്റുകളിലും വിജയ് തരംഗം തന്നെയാണ്. യുഎസ് പ്രീമിയര്‍ ദിനത്തില്‍ ഒരു മില്യണ്‍ ഡോളറിന്റെ ടിക്കറ്റുകളാണ് വിറ്റുപോയത്. ആര്‍ആര്‍ആറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രമാണിത്. ജയിലര്‍, ജവാന്‍, പഠാന്‍ പോലുള്ള വമ്പന്‍ ചിത്രങ്ങളെയാണ് ലിയോ വീഴ്ത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളൊന്നും ആദ്യ ദിനം യുഎസ്സില്‍ നിന്ന് ഒരു മില്യണ്‍ കളക്ട് ചെയ്തിരുന്നില്ല. ലിയോയുടെ വിതരണക്കാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്സില്‍ ആയിരത്തോളം ഇടങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
തമിഴ് സിനിമയില്‍ ഓവര്‍സീസ് റെക്കോര്‍ഡായിരിക്കും ഇതെന്ന് ഉറപ്പാണ്. അതേസമയം വിജയ് ചിത്രത്തിന് പ്രത്യേക സ്‌ക്രീനിംഗ് തമിഴ്‌നാട്ടില്‍ ഉണ്ടാവില്ല. തമിഴ്‌നാട് ആഭ്യന്തര മന്ത്രാലയം ഇതിന് അനുമതി നിഷേധിച്ചിരിക്കുകയാണ്. അഞ്ച് ഷോകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. പൊതുജന സുരക്ഷയെ കരുതി ഒന്‍പത് മണിക്ക് മുമ്പ് ഷോകള്‍ അനുവദിക്കാന്‍ പറ്റില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വിജയ് ആരാധകര്‍ ബെംഗളൂരു, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് തിരിക്കാനൊരുങ്ങുകയാണ്. ആദ്യ ഷോ കേരളത്തില്‍ അടക്കം നേരത്തെ ആരംഭിക്കും.












Click it and Unblock the Notifications