Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ദിനം കളക്ഷനില്‍ 100 കോടി പിന്നിട്ട് ലിയോ, ഇളയദളപതി ചിത്രത്തിന്റെ കളക്ഷന്‍ പിന്നോട്ട്

ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് വിജയിയുടെ ലിയോ. ലോകേഷ് കനരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനത്തില്‍ കളക്ഷനില്‍ ഞെട്ടിച്ചിരുന്നു. നൂറ് കോടിയില്‍ അധികം കളക്ഷനായി നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയില്‍ രണ്ട് ദിനം കൊണ്ട് നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുകയാണ് രണ്ടാം ദിനം. എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ ലിയോയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് രണ്ടാം ദിനം ചിത്രത്തിന്റെ കളക്ഷന്‍ ഇടിഞ്ഞിരിക്കുകയാണ്. 40 ശതമാനത്തിന് മുകളിലുള്ള കളക്ഷന്‍ ഇടിവാണ് വിജയ് ചിത്രം നേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ദിന കളക്ഷനില്‍ വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണം ചിത്രത്തെ ബാധിച്ചിരിക്കുന്നുവെന്നാണ് സൂചന. 36 കോടിയാണ് ലിയോ രണ്ടാം ദിനത്തില്‍ കളക്ട് ചെയ്തതെന്ന് ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നിക്ക് പറയുന്നു.

leo-vijay

ആദ്യ ദിനം 140 കോടി രൂപയാണ് ലോകവ്യാപകമായി ലിയോ കളക്ട് ചെയ്തിരിക്കുന്നത്. 44 ശതമാനത്തിന്റെ ഇടിവാണ് രണ്ടാം ദിനം രേഖപ്പെടുത്തിയത്. ഒരുപക്ഷേ പ്രവര്‍ത്തി ദിനമായത് കൊണ്ടും അത് കളക്ഷനെ ബാധിച്ചേക്കാം. എന്നാല്‍ ആദ്യ ദിനവും അവധിയല്ലായിരുന്നു. എന്നിട്ടും മികച്ച രീതിയില്‍ വിജയ് ചിത്രം കളക്ഷന്‍ നേടിയിരുന്നു. ആദ്യ ദിനം ഗ്രോസ് കളക്ഷന്‍ 74 കോടിയായിരുന്നു. രണ്ടാം ദിനം ഇത് 42.50 കോടിയായി ഇടിഞ്ഞിരിക്കുകയാണ്.

അതേസമയം ഈ വര്‍ഷത്തെ മൂന്നാമത്തെ മികച്ച ഓപ്പണിംഗായിരുന്നു വിജയ് ചിത്രം സ്വന്തമാക്കിയത്. ആദിപുരുഷും, ജവാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. കേരളത്തില്‍ നിന്ന് റെക്കോര്‍ഡ് ആദ്യ ദിന കളക്ഷനാണ് ലിയോയ്ക്ക് ലഭിച്ചത്. വളരെ ചുരുക്കം മലയാളം സിനിമകളും, കെജിഎഫിന്റെ രണ്ടാം ഭാഗവും മാത്രമാണ് ആദ്യ ദിനം അഞ്ച് കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നത്.

9.63 കോടിയാണ് ചിത്രം ആദ്യ ദിനം കേരളത്തില്‍ നിന്ന് കളക്ട് ചെയ്തതെന്ന് ബോക്‌സോഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് 26.75 കോടിയാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. രണ്ടാം ദിനം ചിത്രത്തിന്റെ കളക്ഷന്‍ തമിഴ്‌നാട്ടിലാണ് മുന്നിലുള്ളത്. 24 കോടിയാണ് തമിഴ്‌നാട്ടിലെ ഗ്രോസ്. ആന്ധ്രപ്രദേശ്-തെലങ്കാന, കേരളം, എന്നിവിടങ്ങളില്‍ നിന്ന് ആറ് കോടി വീതവും കളക്ട് ചെയ്തിട്ടുണ്ട്.

കര്‍ണാടകയില്‍ ചിത്രം രണ്ടാം ദിനത്തില്‍ 4.50 കോടിയാണ് നേടിയത്. എല്ലാ മാര്‍ക്കറ്റിലും ചിത്രത്തിന്റെ കളക്ഷനില്‍ ഇടിവ് വന്നിട്ടുണ്ട്. രണ്ട് ദിവസത്തെ മൊത്തം കളക്ഷന്‍ നൂറ് കോടി രൂപയ്ക്ക് മുകളില്‍ വരും. എന്നാല്‍ സമ്മിശ്ര പ്രതികരണത്തോടെ ചിത്രത്തിന് അവധി ദിനങ്ങള്‍ക്ക് ശേഷം തിരിച്ചടി നേരിടാന്‍ സാധ്യത കൂടുതലാണ്.

വിജയദശമി ദിനത്തില്‍ ചിത്രത്തിന് കളക്ഷന്‍ കൂടുതല്‍ നേടാന്‍ സാധിച്ചേക്കും. നിലവിലെ വേഗത്തില്‍ ജയിലറുടെ കളക്ഷനെ ലിയോ മറികടക്കുമോ എന്ന് കണ്ടറിയണം. ആഗോള തലത്തില്‍ 604.25 കോടിയാണ് ജയിലര്‍ കളക്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റാണ് ജയിലര്‍. നിലവില്‍ ലിയോ എല്‍സിയുവിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+