വിജയ്-തൃഷ വിവാഹം അടുത്ത വർഷമോ? ഭാര്യ സംഗീതയും മകനും വിദേശത്തേക്ക്
വിജയ്‌യുടെ ഭാര്യ സംഗീതയുടേയും മകൻ ജേസൺ സഞ്ജയുടേയും വിമാനത്താവളങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിജയ്‌യും സംഗീതയും തമ്മിലുള്ള വിവാഹമോചന ഊഹാപോഹങ്ങൾക്കിടയിലാണ് പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവാഹ മോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും 1999-ൽ വിവാഹിതരായ ഇരുവരും തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു ശേഷമാണ് വിവാഹമോചന ഊഹാപോഹങ്ങൾ ശക്തമായത്. മകൾ ദിവ്യ വിദേശത്ത് പഠനത്തിലും മകൻ ജേസൺ സഞ്ജയ് തന്റെ ആദ്യ സംവിധാന സംരംഭത്തിൽ തിരക്കിലുമാണ്. മകളുടെ അടുത്തേക്ക് പോകുന്ന സംഗീതയുടേയും ജേസണ്‍ന്റേയും ചിത്രങ്ങളാണ് പുറത്ത് വന്നതെന്നും സംസാരമുണ്ട്. തൃഷയുമായുള്ള ബന്ധമാണ് ഇരുവരുടേയും വിജയ്-തൃഷ ദമ്പതികളുടെ ദാമ്പത്യം വഷളാക്കിയത് എന്ന തരത്തിലുള്ള ഗോസിപ്പുകളും ശക്തമാണ്.

പല യാത്രകളിലും ഒരുമിച്ചാണെങ്കിലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്ന് പറയാന്‍ തൃഷയും വിജയിയും തയ്യാറായിട്ടില്ല. 'നിങ്ങൾ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ, ഉള്ളിൽ അഴുക്കുനിറഞ്ഞിരിക്കുന്നവർ ആശയക്കുഴപ്പത്തിലാകും' എന്ന ഒരു കുറിപ്പ് അഭ്യൂഹങ്ങള്‍ ശക്തമായപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തൃഷ പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലെന്ന് ആരാധകരും ഉറപ്പിച്ചിരിക്കുകയാണ്. അടുത്ത വർഷം ഇരുവരും വിവാതിരകാകും എന്ന തരത്തിലേക്ക് വരെ ചർച്ചകള്‍ നീണ്ടിട്ടുണ്ട്.
അടുത്തിടെ ദുബായില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ചു തൃഷ വിജയ്‌യുമായുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു. 'അദ്ദേഹത്തിന്റെ പുതിയ യാത്രയ്ക്ക് ഞാൻ ആശംസകൾ നേരുന്നു. അവന്റെ സ്വപ്നങ്ങൾ സഫലമാകട്ടെ, കാരണം അവൻ അതിന് അർഹനാണ്' എന്നായിരുന്നു തൃഷയുടെ വാക്കുകള്‍. 2000-കളുടെ തുടക്കത്തിൽ തൃഷയും വിജയും ഒന്നിച്ച ഗില്ലി പോലുള്ള ചിത്രങ്ങള്‍ സൂപ്പർ ഹിറ്റായിരുന്നു. 2023-ൽ ലോകേഷ് കനകരാജിന്റെ 'ലിയോ' എന്ന ചിത്രത്തിലൂടെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ ജോഡികള്‍ വീണ്ടും ഒന്നിച്ചു.
അതേസമയം, വിജയ് തന്റെ അവസാന ചലച്ചിത്രമായി പ്രഖ്യാപിച്ച 'ജനനായകൻ' 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ രാഷ്ട്രീയ ആക്ഷൻ ഡ്രാമയിൽ വിജയ് ഒരു മുൻ പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ എന്നിവർ ഉൾപ്പെടുന്ന താരനിരയും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
ലോകേഷ് കനകരാജ്, നെൽസൺ ദിലീപ്കുമാർ, അറ്റ്‌ലി തുടങ്ങിയ സംവിധായകർ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നും ഊഹാപോഹങ്ങൾ ഉണ്ട്, എങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 'ജനനായകൻ' ചലച്ചിത്രം എന്നതിനോടൊപ്പം തന്നെ വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിനും വഴിയൊരുക്കുമെന്നാണ് ആരാധകരും സിനിമാ നിരീക്ഷകരും പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications