Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ കരിയറിനെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു അഭിമുഖമായിരുന്നില്ല അത്'; വിജയ് യേശുദാസ് പറയുന്നു

നിരവധി ഹിറ്റ് ഗാനങ്ങൾ തീർത്ത ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ച ഗായകനാണ് വിജയ്. അടുത്തിടെ അദ്ദേഹം തന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് ഡിവോഴ്‌സിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

അഭിമുഖത്തിൽ വിവാഹം ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് വിജയ് പറഞ്ഞിരുന്നു. വ്യക്തപരമായ കാര്യങ്ങളെക്കുറിച്ച് വിജയ് ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇപ്പോൾ ഈ അഭിമുഖത്തിനെതിരെ വന്ന ഒരു കമന്റും അതിന് വിജയ് നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്. നിരാശപ്പെടുത്തിയ അഭിമുഖമായിരുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ വിവാഹ മോചനത്തെക്കുറിച്ച് കൂടുതൽ ചോദിക്കേണ്ടായിരുന്നു.

vijay yesuda

അദ്ദേഹം അതിനും എത്രയോ മുകളിലാണ് എന്നായിരുന്നു കമന്റ്. സംഗീതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെയായിരുന്നു ചോദിക്കേണ്ടിയിരുന്നതെന്നും പറയുന്നുണ്ട്. ഈ കമന്റിന് വിജയ് തന്നെ മറുപടി നൽകുന്നുണ്ട്. എന്റെ കരിയറിനെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു സാധാരണ അഭിമുഖമായിരുന്നില്ല ഇത്, ജീവിതത്തെക്കുറിച്ചാണ്.

ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റൊന്നുമില്ല. നമ്മളെല്ലാം കഷ്ടതകളിലൂടെ കടന്നുപോകാറുണ്ട്. സംഗീതത്തെ എന്റെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു ലോകത്തോട് തുറന്നുസംസാരിക്കുന്നതിൽ തെറ്റില്ല എന്നാണ് വിജയ് പറയുന്നത്.

തന്റെയും ദർശനയുടെയും ഭാ​ഗത്ത് നിന്ന് നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് കടന്നുപോകുന്നതെന്നും മാതാപിതാക്കൾത ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നും അം​ഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാവില്ല എന്നും അതിന് കുറച്ച് സമയം ആവശ്യമാണെന്നും ഡിവോഴ്സിനെക്കുറിച്ച് സംസാരിക്കുമ്പോൾ വിജയ് പറഞ്ഞിരുന്നു.

അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടി വെയ്ക്കാൻ ഒരു പരിധി വരെ പറ്റില്ലെന്നും വിജയ് പറഞ്ഞിരുന്നു. തന്റെ ഭാ​ഗത്താണ് തെറ്റുകൾ സംഭവിച്ചതെന്ന് വിജയ് പറഞ്ഞിരുന്നു. നമ്മളാണ് തെറ്റുകാർ എന്ന് പറഞ്ഞ് നടക്കേണ്ട എന്ന് പറയുന്നവരുമുണ്ടാകും.

പക്ഷേ, ആ ഉത്തരവാദിത്തം എടുത്തില്ലെങ്കിൽ അതിലൊരു അർത്ഥവുമില്ല, റിലേഷൻഷിപ്പിൽ‌ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത് എന്നും വിജയ് പറഞ്ഞിരുന്നു. മകൾക്ക് വളരെ പക്വതയുണ്ടെന്നും എല്ലാ കാര്യങ്ങളും മനസ്സിലാക്കുകയും തന്നെയും ദർശനയേയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും വിജയ് പറഞ്ഞിരുന്നു.

മകൾക്ക് ഇപ്പോൾ‌ 15 വയസ്സാണെന്നും മകന് 9 വയസ്സാണെന്നും അവൻ ചെറിയ രീതിയിൽ ഓരോന്ന് ചോദിച്ച് തുടങ്ങിയിരിക്കുന്നുവെന്നും സാഹചര്യം മനസ്സിലായി വരുന്നതേയുള്ളൂവെന്നും വിജയ് പറഞ്ഞിരുന്നു..

വിജയ് യേശുദാസും ദർശനയും പ്രണയിച്ചാണ് വിവാഹം ചെയ്തത്. അഞ്ച് വർഷത്തെ പ്രണയത്തിന് ഒടുവിൽ 2007 ൽ വിവാഹം നടന്നത്. കുറച്ച് കാലമായി വിജയിയും ഭാര്യയും തമ്മിൽ അകൽച്ചയിലാണെന്ന തരത്തിൽ ചർച്ചകളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+