ലോകേഷ് കാത്തുവെച്ച സസ്‌പെന്‍സ് പൊളിച്ച് ഉദയനിധി? ലിയോയെ കുറിച്ച് വമ്പന്‍ അപ്‌ഡേറ്റ്..!!
തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന സിനിമയാണ് ലിയോ. ദളപതി വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ നാളെയാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ഇതിനോടകം തന്നെ എല്ലാ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളിലും ലിയോ ടിക്കറ്റ് വിറ്റഴിച്ച് കഴിഞ്ഞു. പതിവ് പോലെ വിജയ് ആരാധകരെല്ലാം ആവേശത്തിന്റെ കൊടുമുടിയിലേറി ലിയോ റിലീസിനായി കാത്തിരിക്കുകയാണ്.
ടീസറുകളിലും ട്രെയ്‌ലറിലുമെല്ലാം വിജയിയുടെ അഴിഞ്ഞാട്ടമായിരിക്കും സിനിമ എന്ന സൂചന വന്നിട്ടുണ്ട്. പതിവ് വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ പാറ്റേണിലായിരിക്കും ഈ സിനിമ എത്തുക എന്നാണ് എല്ലാവരുടേയും പ്രതീക്ഷ. അതിന് കാരണമാകുന്നത് പ്രൊമിസിംഗ് ഡയറക്ടറായ ലോകേഷ് കനകരാജ് തന്നെയാണ്. ഇതുവരെയുള്ള തന്റെ ചിത്രങ്ങളിലെല്ലാം മേക്കിംഗ് മികവ് കൊണ്ടും പ്രമേയം കൊണ്ടും വിസ്മയിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്.

ആ മികവ് ലിയോയിലും കാണാനാകും എന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകരും സിനിമാ പ്രേമികളും. അതിനിടെ ലിയോ എല്‍സിയുവിന്റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) ഭാഗമാണോ എന്ന തരത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ലോകേഷിന്റെ മുന്‍ചിത്രങ്ങളായ കൈതിയും വിക്രമും തമ്മിലുള്ള കണക്ഷനായിരുന്നു ഈ സംശയം ജനിപ്പിച്ചിരുന്നത്. എന്നാല്‍ ലിയോയോട് അനുബന്ധിച്ച് നിരവധി അഭിമുഖം താരം നല്‍കിയെങ്കിലും ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല.
നേരത്തെ വിക്രം റിലീസിന് തലേദിവസം എല്ലാവരും കൈതി ഒന്ന് കൂടി പോയി കാണണം എന്ന് പറഞ്ഞിരുന്നു. ഇതോടെ എല്ലാവര്‍ക്കും വിക്രം എല്‍സിയുവിന്റെ ഭാഗമാണ് എന്ന് വ്യക്തമായിരുന്നു. എന്നാല്‍ ലിയോയെ സംബന്ധിച്ച് അത്തരം ഊഹാപോഹങ്ങളെ അസ്ഥാനത്താക്കുന്ന ഒന്നും ലോകേഷിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ലിയോ എല്‍സിയു ആണെന്നോ ഇല്ലെന്നോ ഈ നിമിഷം വരെ ലോകേഷോ വിജയിയെ പറഞ്ഞിട്ടില്ല.
ഇപ്പോഴിതാ റിലീസിന് തൊട്ടുമുന്‍പ് നടനും നിര്‍മ്മാതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പങ്ക് വെച്ച ട്വീറ്റ് ലിയോയെ കുറിച്ചുള്ള സസ്‌പെന്‍സ് പൊളിക്കുകയാണ്. കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ ലിയോ കണ്ടിരുന്നു. ഇതിന് ശേഷം ഉദയനിധി സ്റ്റാലിന്‍ പങ്ക് വെച്ച ട്വീറ്റാണ് ലിയോയെ വീണ്ടും ഹൈപ്പിലാക്കുന്നത്. വിജയിയേയും ലോകേഷ് കനകരാജിന്റെ ഫിലിം മേക്കിംഗിനേയും അഭിനന്ദിച്ച് കൊണ്ടാണ് ഉദയനിധിയുടെ ട്വീറ്റ്
ഒപ്പം അനിരുദ്ധിനേയും അന്‍പറിവിനേയും അഭിനന്ദിക്കുന്നുണ്ട്. ഇതിന് താഴെ ഹാഷ്ടാഗില്‍ എല്‍സിയു എന്ന് സ്‌മൈലിയോട് കൂടി ഉദയനിധി സ്റ്റാലിന്‍ കുറിച്ചിട്ടുണ്ട്. ഇതോടെ ലിയോയും എല്‍സിയുവിന്റെ ഭാഗമാണ് എന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. കാര്‍ത്തി, സൂര്യ, കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ എന്നിവര്‍ ഉള്‍പ്പെട്ട എല്‍സിയുവിലേക്ക് വിജയ് കൂടി കടന്നുവരുന്നു എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒന്നിലധികം ഭാഷകളില്‍ നാളെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന് ഇതിലും വലിയ ഹൈപ്പ് ഇനി കിട്ടാനില്ല എന്നാണ് ആരാധകരുടെ പക്ഷം. സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി എന്നിവരാണ് ലിയോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം.












Click it and Unblock the Notifications