Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിയോയുടെ ആദ്യ പകുതി കണ്ട് നിര്‍മാതാവ് പറഞ്ഞത് കേട്ടോ..!!? ആരാധകര്‍ ആവേശത്തില്‍

വിജയ് ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 19 ന് റിലീസ് ആകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കമല്‍ഹാസന്‍ നായകനായെത്തിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്.

എല്‍സിയുവിന്റെ ഭാഗമായി എത്തുന്ന ലിയോയില്‍ റോളക്‌സായി സൂര്യയും ഏജന്റ് അമര്‍ ആയി ഫഹദ് ഫാസിലും എത്തും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. റിലീസ് ഡേറ്റ് അടുത്തു വരുന്നതോടെ സിനിമയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള അപ്ഡേറ്റുകള്‍ ആരാധകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നിര്‍മാതാവ് ലളിത് കുമാര്‍ പറഞ്ഞ കാര്യമാണ് ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത്.

LEO

ചിത്രത്തിന്റെ ആദ്യ പകുതി താന്‍ കണ്ടുവെന്നും വളരെ അതിശയകരമായി തോന്നുന്നുവെന്നുമാണ് ലളിത് കുമാര്‍ പറഞ്ഞത്. നടന്‍ വിജയ് സേതുപതിയുടെ അന്‍പതാമത് ചിത്രമായ മഹാരാജയുടെ ഫസ്റ്റ് ലുക്ക് ലോഞ്ചിനിടെയായിരുന്നു ലളിത് കുമാറിന്റെ പ്രതികരണം. ആദ്യ പകുതിയില്‍ എഡിറ്റര്‍ ഫിലോമിന്‍ രാജ് ഗംഭീരമായ ജോലിയാണ് ചെയ്ത് വെച്ചിരിക്കുന്നത് എന്നും ലളിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഫിലോമിന്‍ രാജിന്റെ ഫാനായി താന്‍ മാറിയിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ലിയോയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമ ആരാധകരെ നിരാശരാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ പകുതി കണ്ട ഉടനെ സംവിധായകനെ ഫോണില്‍ വിളിച്ച് അദ്ദേഹത്തെയും എഡിറ്റര്‍ ഫിലോമിന്‍ രാജിനെയും അഭിനന്ദിച്ചതായും ലളിത് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

അടുത്തയാഴ്ച മുതല്‍ ലിയോയെ കുറിച്ച് പ്രതിവാര അപ്ഡേറ്റുകള്‍ ഉണ്ടാകുമെന്നും ചിത്രത്തിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച്, മറ്റ് പ്രമോഷന്‍ പരിപാടികള്‍ എന്നിവയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് വൈകാതെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. വിജയിയെ കൂടാതെ തൃഷ കൃഷ്ണന്‍, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോന്‍, മിഷ്‌കിന്‍, അനുരാഗ് കശ്യപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലളിത് കുമാറിന്റെ പ്രതികരണം ലിയോയ്ക്ക് വലിയ ഹൈപ്പാണ് നല്‍കിയിരിക്കുന്നത്.

ആക്ഷന്‍- ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഒരു ഗ്യാംഗ്സ്റ്റര്‍ നേതാവായിട്ടായിരിക്കും ചിത്രത്തില്‍ വിജയ് എത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിലെ 'നാ റെഡി താ വരുവാ' ഗാനത്തിലെ പുകവലിക്കുന്നതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ സംഗീതം നിര്‍വഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+