വിക്രാന്ത് മാസിയ്ക്ക് ഇത്രയും സമ്പത്തുണ്ടായിരുന്നോ? ചുമ്മാതല്ല അഭിനയം മതിയാക്കുന്നത്
ബോളിവുഡ് താരം വിക്രാന്ത് മാസിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ ആണ് അഭിനയത്തില്‍ നിന്ന് വിക്രാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രം ദി സബര്‍മതി റിപ്പോര്‍ട്ട് ബോക്സ് ഓഫീസില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വിക്രാന്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
വെറും 37 വയസ് മാത്രം പ്രായമുള്ള വിക്രാന്ത് 2025-ല്‍ വരുന്ന ചിത്രങ്ങളായിരിക്കും തന്റെ അവസാന സിനിമകളെന്നാണ് അറിയിച്ചിരിക്കുന്നത്. 'മിര്‍സാപൂര്‍', 'ഹസീന്‍ ദില്‍റുബ' തുടങ്ങിയ സിനിമകളിലെയും സീരീസുകളിലെയും മികച്ച പ്രകടനത്തിന് പേരുകേട്ട താരം രണ്ട് പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയ ജീവിതത്തോട് വിടപറയും എന്നാണ് അറിയിച്ചിരിക്കുന്നത്.

ട്വല്‍ത് ഫെയ്ല്‍, സെക്ടര്‍ 36 തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനം കൊണ്ട് കൈയ്യടി നേടിയ താരമാണ് വിക്രാന്ത് മാസി. സിനിമയില്‍ വന്നിട്ട് കുറച്ച് നാളെ ആയിട്ടുള്ളൂവെങ്കിലും ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്യാന്‍ താരത്തിനായിട്ടുണ്ട്. അഭിനയരംഗത്ത് നിന്നും താരത്തിന് ലഭിച്ച സമ്പാദ്യങ്ങളും ആസ്തികളും എത്രയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്രാന്ത് മാസിയുടെ ആസ്തി 20 മുതല്‍ 26 കോടി രൂപ വരെയാണ്. സിനിമ അഭിനയത്തോടൊപ്പം തന്നെ പരസ്യചിത്രങ്ങളിലൂടേയും മറ്റ് സംരംഭങ്ങളിലൂടേയും വിക്രാന്ത് മാസി വലിയൊരു തുക സമ്പാദിക്കുന്നുണ്ട്. ട്വല്‍ത് ഫെയ്ല്‍, സെക്ടര്‍ 36 തുടങ്ങിയ സിനിമകള്‍ക്കായി അദ്ദേഹം ഏകദേശം 1.5 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയത് എനന്നാണ് റിപ്പോര്‍ട്ട്.
മോശമല്ലാത്ത എന്നാല്‍ അത്യാഡംബരമല്ലാത്ത വാഹന ശേഖരവും താരത്തിനുണ്ട്. 12 ലക്ഷം രൂപയിലധികം വിലയുള്ള ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍, 8.4 ലക്ഷം രൂപയുടെ മാരുതി സുസുക്കി ഡിസയര്‍, 60.4 ലക്ഷം രൂപ വിലമതിക്കുന്ന വോള്‍വോ എസ്90 എന്നിവ വിക്രാന്ത് മാസിയുടെ ഗാരേജിലെ പ്രധാനികളാണ്. 2020-ല്‍ നടനും ഭാര്യ ശീതള്‍ താക്കൂറും മാധ് ദ്വീപില്‍ കടലിന് അഭിമുഖമായി മനോഹരമായ ഒരു ഫ്‌ലാറ്റ് വാങ്ങിയിരുന്നു.
ബൊഹീമിയന്‍ ശൈലിയിലുള്ള വസതിയില്‍ മനോഹരമായ ര്‍ണിച്ചറുകള്‍, എല്ലാ ദിശകളില്‍ നിന്നും കടലിനെ അഭിമുഖീകരിക്കുന്ന ബാല്‍ക്കണി എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. വിക്രാന്ത് മാസിയുടെ ഈ സമ്പത്ത് വിനോദ ബിസിനസിലെ അദ്ദേഹത്തിന്റെ വിജയത്തിന്റെ പ്രതിഫലനമാണ്. 2007-ല്‍ പുറത്തിറങ്ങിയ 'ധൂം മച്ചാവോ ധൂം' എന്ന പരമ്പരയിലൂടെയാണ് വിക്രാന്ത് മാസിയുടെ ടെലിവിഷന്‍ അരങ്ങേറ്റം.
2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളചിത്രം ഫോറന്‍സിക്കിന്റെ റീ മേക്കിലും അഭിനയിച്ചു. വിക്രാന്തിന്റെ അടുത്ത പ്രോജക്റ്റ് 'ആന്‍ഖോണ്‍ കി ഗുസ്താഖിയാന്‍' ആണ്. ഇതില്‍ ഷാന്യ കപൂറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.












Click it and Unblock the Notifications