Get Updates
Get notified of breaking news, exclusive insights, and must-see stories!

'എൻ്റെ ജീവിതത്തിൽ വീണ്ടും മമ്മൂക്കയെന്ന എൻ്റെ പടച്ചോൻ സന്തോഷത്തിൻ്റെ പൂത്തിരി കത്തിച്ചു'; വിനോദ് കോവൂർ

തന്റെ വലിയ ആ​ഗ്രഹങ്ങളിൽ ഒന്ന് സാധിച്ചതിന്റെ സന്തോഷത്തിലാണ് വിനോദ് കോവൂർ. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പലാണ് അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് വൈകാരികമായി എഴുതിയിരിക്കുന്നത്. ഇത്രയും സ്നേഹവും അടുപ്പവും ഈ കൊച്ചു കലാകാരനോട് കാണിക്കുന്ന മമ്മൂക്കക്ക് എൻ്റെ പടച്ചോന്ന് ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നും ഒരായിരം നന്ദിയെന്നാണ് വിനോദ് പറയുന്നത്.

വിനോദ് എഴുതിയ വിനോദ യാത്ര എന്ന് പുസ്തകം മമ്മൂട്ടിക്ക് കൈമാറിയ സന്തോഷം പങ്കുവെച്ചാണ് വിനോദിന്റെ കുറിപ്പ്. പുസ്തക പ്രകാശന ചടങ്ങിന് മുമ്പേ പുസ്തകത്തിൻ്റെ ആദ്യ കോപ്പി മമ്മൂക്കക്ക് നൽകണം എന്ന ആഗ്രഹം താൻ മമ്മൂക്കയ അറിയിച്ചിരുന്നുവെന്നും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മമ്മൂക്ക തഞ്ചാവൂരായത് കൊണ്ട് അത് സാധിച്ചില്ല.ലൊക്കേഷൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ആയപ്പോൾ മമ്മൂക്ക ചെല്ലാൻ പറഞ്ഞു കാക്കനാട് പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ആ ആഗ്രഹം സഫലീകരിച്ചെന്നും വിനോദ് കുറിച്ചു.

vinod

വിനോദ് കോവൂർ പങ്കുവെച്ച കുറിപ്പ്:

അങ്ങനെ എൻ്റെ " വിനോദയാത്ര " മലയാളത്തിൻ്റെ മഹാനടൻ എൻ്റെ പ്രിയ മമ്മൂക്കയുടെ കൈകളിലെത്തി. മനസിൽ സന്തോഷം അലതല്ലിയ നിമിഷം. പുസ്തക പ്രകാശന ചടങ്ങിന് മുമ്പേ പുസ്തകത്തിൻ്റെ ആദ്യ കോപ്പി മമ്മുക്കക്ക് നൽകണം എന്ന ആഗ്രഹം ഞാൻ മമ്മൂക്കയ അറിയിച്ചിരുന്നു. പക്ഷെ ഷൂട്ടിംഗുമായ് ബന്ധപ്പെട്ട് മമ്മുക്ക തഞ്ചാവൂരായത് കൊണ്ട് അത് സാധിച്ചില്ല. ലൊക്കേഷൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ആയപ്പോൾ മമ്മുക്ക ചെല്ലാൻ പറഞ്ഞു കാക്കനാട് പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഞാൻ ആ ആഗ്രഹം സഫലീകരിച്ചു.

കോഴിക്കോട് നടന്ന ചടങ്ങ് എങ്ങനെയുണ്ടായിരുന്നു ?കാരശ്ശേരി മാഷ് എന്തൊക്കെ പറഞ്ഞു? എന്നൊക്കെ മമ്മൂക്ക അന്വേഷിച്ചു. നവംബർ 13 ന് ഷാർജ അന്താരാഷ്ട്ര പുസ്ത മേളയിലും പുസ്തകം പ്രകാശനം ചെയ്യുന്നുണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു. കൂടെ ഭാര്യ ദേവുവും കൂട്ടുകാരിയായ അമൽ ഇർഫാനും ശ്രീലക്ഷമിയും ഉണ്ടായി.

അങ്ങനെ എൻ്റെ ജീവിതത്തിൽ വീണ്ടും മമ്മൂക്ക എന്ന എൻ്റെ പടച്ചോൻ സന്തോഷത്തിൻ്റെ പൂത്തിരി കത്തിച്ചു. വിനോദയാത്രയിൽ രണ്ട് മൂന്ന് അദ്ധ്യായങ്ങളിൽ മമ്മൂക്കയുമായ് ഹൃദയബന്ധം സ്ഥാപിച്ചതിനെ കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. സെറ്റിൽ ചെന്നപ്പോൾ എന്നെ സ്നേഹപൂർവ്വം സ്വീകരിച്ച് എന്നിലെ കൊച്ചു നടന് വലിയ പരിഗണന തന്ന ജോർജേട്ടനും സലാമിനും മോഹൻ സാറിനും ഫോട്ടോ എടുത്ത് അയച്ച് തന്ന ഫോട്ടോഗ്രാഫർക്കും നന്ദി അറിയിക്കട്ടെ.

വർഷങ്ങൾക്ക് മുമ്പ് എൻ്റെ വെബ് സൈറ്റിൻ്റെ ആരംഭവും മമ്മുക്കയുടെ കൈകൾ കൊണ്ടായിരുന്നു. ശേഷം ഞാൻ ആദ്യമായി സംവിധാനം ചെയ്ത ആകസ്മികം എന്ന ഫോർട്ട് ഫിലിമും പാലോം പാലോം എന്ന മ്യൂസിക്കൽ ആൽബവും ഞാൻ നായകനായ കലന്തൻ ബഷീർ സംവിധാനം ചെയ്ത അദൃശ്യം എന്ന ഷോർട്ട് ഫിലിമും എല്ലാം മമ്മുക്കയുടെ പേജിലൂടെയാണ് റിലീസ് ചെയ്തത്. എങ്ങനെയാണ് മമ്മൂക്കയോട് നന്ദി പറയേണ്ടതെന്നറിയില്ല. ഇത്രയും സ്നേഹവും അടുപ്പവും ഈ കൊച്ചു കലാകാരനോട് കാണിക്കുന്ന മമ്മൂക്കക്ക് എൻ്റെ പടച്ചോന്ന് ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നും ഒരായിരം നന്ദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+