'അവൻ ഒറ്റ കരച്ചിലായിരുന്നു, ബാത്ത്റൂമിനകത്ത് പോയും അവൻ കരഞ്ഞു'; കണ്ണുനിറഞ്ഞ് വിനീത്
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഹിഷാം അബ്ദുൾ വഹാബ്. ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശ്സ്തനാണ് ഇപ്പോൾ അദ്ദേഹം. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പ്രദർശനത്തിനെത്തിയ ഹൃദയം എന്ന സിനിമയിലെ സംഗീതം ഹിഷാമിന് വലിയ സ്വീകാര്യത നേടികൊടുത്തിരുന്നു.
ഹൃദയത്തിലെ ദർശന എന്ന പാട്ട് ആ സമയത്ത് സൂപ്പർ ഹിറ്റായിരുന്നു. ഹിഷാം തന്നെയാണ് ദർശന എന്ന പാട്ട് പാടിയത്. ഇപ്പോൾ ഹിഷാമിനെക്കുറിച്ചും എങ്ങനെയാണ് ഹിഷാം ഹൃദയത്തിലേക്ക് എത്തിയത് എന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഹിഷാമിനെക്കുറിച്ച് പറയുന്നത്.

ഞാൻ ജേക്കബിന്റെ സ്വർഗം രാജ്യം ചെയ്യുന്ന സമയത്ത് ഹിഷാമിന്റെ ഖദം ബദ എന്നൊരു ആൽബം ഉണ്ടായിരുന്നു. അതിലെ പാട്ടുകൾ കേട്ടുകൊണ്ടാണ് സീനുകൾ എഴുതിക്കൊണ്ടിരുന്നത്. ജേക്കബിന്റെ സ്വർഗ രാജ്യം ജോബ് കുര്യന്റെ പദയാത്ര എന്ന പാട്ടും ഹിഷാമിന്റെ ആ മിൽ യാർ എന്ന പാട്ടുമാണ് ആ സമയത്ത് ഞാൻ ലൂപ്പ് അടിച്ച് കേട്ടുകൊണ്ടിരുന്നത്.
ജോബിനോട് ഞാൻ ചോദിച്ചിട്ടുണ്ട് ജോബ് ഏതെങ്കിലും ഒരു കാലത്ത് എനിക്ക് മ്യൂസിക് ചെയ്ത് തരുമോ എന്ന് ചോദിച്ചിട്ടുണ്ട്. ജോബിന് പക്ഷേ ഫിലിം മ്യൂസിക്കിനോട് താല്പര്യമില്ല. ജോബ് പറഞ്ഞു ഞാൻ ചെയ്തിട്ടുള്ള പാട്ടുകളിൽ വിനീതിന് ഇഷ്ടമുള്ള പാട്ടുകൾ ഉണ്ടെങ്കിൽ വിനീത് എടുത്തോളൂ എന്ന് പറഞ്ഞു. സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യുക എന്നത് എനിക്ക് ടഫാണെന്ന് പറഞ്ഞു. ജോഫ് ഇന്റിപെന്റന്റ് മ്യൂസിക്കിന്റെ മൈൻഡ് സെറ്റുള്ള ആളാണ്. എനിക്ക് ജോബിന്റെ മ്യൂസിക് ഭയങ്കര ഇഷ്ടമാണ്.
അത് പോലെ എനിക്ക് ഇഷ്ടമുള്ള ആളാണ് ഹിഷാം. പക്ഷേ ഞാൻ അവനെ കാണുമ്പോഴൊക്കെ അവൻ സ്ട്രഗിളിംഗാണ്. ഞാൻ അവന്റെ പാട്ട് ഇൻസ്പിരേഷനായി എടുത്തിട്ട് സിനിമ എഴുതുകയും നമ്മൾ വിജയിച്ച് മുന്നോട്ട് പോവുകയും നമ്മളെ ഇൻസ്പയർ ചെയ്തയാൾ സ്ട്രഗിൽ ചെയ്യുകയും ചെയ്യുമ്പോൾ ഒരു ഗിൽറ്റ് ഫീൽ ചെയ്യുമല്ലോ.
ഞാൻ ഇവന്റെ പാട്ട് ഇടക്ക് പോയി പാടുന്നുണ്ട്, റെക്കോർഡ് ചെയ്യുന്നുണ്ട്. ഒരു ദിവസം ഹിഷാം എന്നോട് പറഞ്ഞു വിനീതേട്ടാ, വിനീതേട്ടന്റെ എന്റെ കൂടെ വർക്ക് ചെയ്യില്ലെന്ന് അറിയാം വിനീതേട്ടൻ ഷാനേട്ടന്റെ കൂടെയേ വർക്ക് ചെയ്യുള്ളൂന്ന് എനിക്കറിയാം വിനീതേട്ടന്റെ കൂട്ടുകാരുടെ ആരുടെയെങ്കിലും നല്ല സിനിമ എന്തെങ്കിലും, എന്റെ കാര്യമൊന്ന് പറയണേ
എന്ന് പറഞ്ഞു.
എന്റെ ഉള്ളിൽ ഇങ്ങനെ ഒരു കുത്തലായിരുന്നു. ഞാൻ ഒരു ദിവസം ഒരു നാല് മണി വരെ റൂമിൽ ഇങ്ങനെ നടന്നൂ. നമ്മൾ ഒരു യെസ് പറഞ്ഞാൽ ഒരാളുടെ ലൈഫ് മാറ്റാൻ ഉള്ള ഒരു സ്‌പേസ് ഉണ്ട്. കാരണം ഹൃദയം എന്റെ മനസ്സിലുണ്ട്. ഒരു മ്യൂസ് ഡയറക്ടർക്ക് എക്‌സ്‌പ്ലോഡ് ചെയ്യാൻ പറ്റുന്ന സ്‌പേസ് ഉണ്ട് അവിടെ. പക്ഷേ ഇപ്പുറത്ത് ഞാനത് ചെയ്താൽ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ അടുത്ത് പോയി ഇത് പറയേണ്ടി വരും. ആ ഒരു പ്രയാസം ഉണ്ടായിരുന്നു എനിക്ക്, ഞാൻ നാല് മണി വരെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഒടുവിൽ ദിവ്യയുടെ അടുത്ത് ഇത് പറഞ്ഞു ദിവ്യ പറഞ്ഞു, ദിവ്യ ഇതുകേട്ടിട്ട് പറഞ്ഞു ഷാനിനോട് സംസാരിക്ക്, ഷാനിന് ഇത് മനസ്സിലാകുമെന്ന്. ഇത് ഞാൻ എന്റെ കൂട്ടുകാരൻ നോബിളിനോട് പറഞ്ഞു. നോബിളും ഇത് തന്െന പറഞ്ഞു. ഷാനിനോട് സംസാരിക്ക് ഷാനിന് മനസ്സിലാകുമെന്ന്. അങ്ങനെ ഷാനിനോട് ആദ്യം പോയി സംസാരിച്ചു. ഷാൻ ആദ്യം ഇങ്ങനെ ഇവരെന്താ പറയുന്നത് എന്ന രീതിയിലായിരുന്നു.
കാരണം നമ്മൾ ഒരുമിച്ചാണ്. അവൻ ആദ്യം ഒന്ന് ഷോക്കായി, പിന്നെ ചിന്തിച്ച് എന്നോട് പറഞ്ഞു, നീ എന്ത് കൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത് എന്ന് എനിക്കറിയാം നീ ചെയ്‌തോ എന്ന്. ഷാനിനെ കണ്ട് ഞാൻ നേരെ പോയത് കലൂർ പള്ളിയിലേക്കാണ്. ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് ക്ലാരിറ്റി കിട്ടുന്നുണ്ടായിരുന്നില്ല. ഞാൻ എന്റെ കൂട്ടുകാരനെ വഴിയിൽ ഉപേക്ഷിക്കുകയാണോ പുതിയ ആളുടെ കൂടെ നിൽക്കുകയാണോ, ഏതാ ശരി എന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നതായും വിനീത് പറഞ്ഞു.
അടുത്ത ദിവസമാണ് ഹിഷാമിനെ വിളിപ്പിച്ചതെന്നും വിനീത് പറയുന്നു. നോബിളിന്റെ ഫ്‌ളാറ്റിലേക്ക് ഹിഷാമിനെ വിളിപ്പിച്ചെന്നും അവിടെ വെച്ചാണ് അത് പറഞ്ഞതെന്നും വിനീത് പറഞ്ഞു. ' റൂമിനകത്ത് നിന്ന് ഞാൻ ഹിഷാമിനോട് പറഞ്ഞു ഹിഷാമെ എന്റെ അടുത്ത സിനിമയ്ക്ക് മ്യൂസിക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു ഒറ്റ കരച്ചിലായിരുന്നു.
എനിക്ക് ഇപ്പോൾ പറയുമ്പോഴും പ്രയാസമുണ്ട്. എനിക്ക് നോബിളിനും എങ്ങനെ ആ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവൻ എഴുന്നേറ്റ് നേരെ ബാത്ത് റൂമിലേക്ക് പോയി, അവിടെ വെച്ചും അവൻ കരയുകയായിരുന്നു, വിനീത് പറഞ്ഞു. തിരിച്ചുവന്നിട്ട് ഫസ്റ്റ് അവൻ എന്നോട് പറഞ്ഞത് 10 വർഷമായി ഞാൻ ഇതിന് വേണ്ടി കാത്തിരിക്കുകയാണ്. ഇപ്പോൾ അവനെ നോക്ക് അവൻ എവിടെയാണ്, വിനീത് പറഞ്ഞു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications