'വിനീത് ശ്രീനിവാസൻ സ്വിച്ച് ഓഫ്'; ഇങ്ങനെയാണ് ആ നടന്റെ ഫോണിൽ വിനീതിന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നത്
ഗായകൻ, സംവിധായകൻ, നടൻ എന്നിങ്ങനെ വിവധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെ സംവിധാനത്തിൽ എത്തുന്ന സിനിമകൾ കാണാൻ പോകുമ്പോൾ പ്രേക്ഷകർക്ക് ഒരു വിശ്വാസമാണ് വിനീതിന്റെ ചിത്രങ്ങൾ തങ്ങളെ നിരാശപ്പെടുത്തില്ല എന്നത്.
ഇതുവരേയും ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ വിനീതിന് സാധിച്ചിട്ടുമുണ്ട്. മലവാർടി ആട്സ് ക്ലബിൽ തുടങ്ങി വർഷങ്ങൾക്ക് ശേഷത്തിൽ ആ പ്രതീക്ഷ എത്തിനിൽക്കുകയാണ്. വിനീത് സംവിധാനം ചെയ്ത് വർഷങ്ങൾക്ക് ശേഷം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്.

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിങ്ങനെ വലിയൊരു താര നിര തന്നെയാണ് സിനിമയിൽ ഉള്ളത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധ്യാനും വിനീതുമൊക്കെ നിരവഝി ഇന്റർവ്യകൾ നൽകിയരുന്നു. വലിയ സ്വീകാര്യതയാണ് ഇവരുടെ ഇന്റർവ്യൂകൾക്ക് കിട്ടിയത്. സംവിധായകൻ നടൻ എന്നതിന് അപ്പുറത്തേക്കുള്ള സൗഹൃദമാണ് ഈ കൂട്ടുകെട്ടിനെ വ്യത്യസ്തമാക്കുന്നതും. ഇപ്പോൾ ഒരു ഇന്റർവ്യൂവിൽ രകസരമായ ഒരു സംഭവമാണ് വിനീത് പറയുന്നത്.
ഫോൺ വിളിയുമായി ബന്ധപ്പെട്ട കാര്യമാണ് പറയുന്നത്. ധ്യാനിനെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ല എന്ന കാര്യം പറഞ്ഞപ്പോഴാണ് വിനീതിന്റെ കാര്യം പറയുന്നത്. വിനീതിനെ ഫോൺവിളിച്ചാൽ കിട്ടില്ലെന്ന പരാതിയും ഉണ്ട്. ഒരു നടന്റെ ഫോണിൽ വിനീതിന്റെ മൊബൈൽ നമ്പർ വിനീത് ശ്രീനിവാസൻ സ്വിച്ച് ഓഫ് എന്നാണ് സേവ് ചെയ്തിരിക്കുന്നത് എന്നാണ് പറയുന്നത്.
സാധാരണ ഫോൺ വിളിച്ചാൽ കിട്ടാത്ത നടൻ എന്ന് പറയുന്നത് ആസിഫ് അലിയെ ആണ്. ആസിഫിനെ ഫോൺ വിളിച്ചാൽ കിട്ടാറില്ലെന്ന് മറ്റ് നടന്മാരൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാൽ വിനീതിന്റെ നമ്പർ ഇത്തരത്തിൽ സേവ് ചെയ്ത് വെച്ചിരിക്കുന്നത് ആസിഫ് അലിയാണ്. എന്നാൽ എത്ര വിളിച്ചാലും ആസിഫ് അലിയും ഫോൺ എടുക്കാറില്ല എന്ന് വിനീതും പറയുന്നുണ്ട്. ധ്യാൻ വിളിച്ചാൽ ഫോൺ എടുക്കില്ല എന്ന് പറഞ്ഞപ്പോൾ ആണ് നീയാര് ആസിഫ് അലിയോ എന്ന് വിനീത് ശ്രീനിവാസവൻ ചോദിക്കുന്നത്.
ട്രാഫിക്, 2018 എന്നീ ചിത്രങ്ങളിൽ വിനീത് ശ്രീനിവാസനും ആസിഫ് അലിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വന
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' സിനിമയിലും ആസിഫ് അലിക്ക് ഒരു റോളുണ്ട്. തീർത്തും അപ്രതീക്ഷിതമായാണ് സിനിമ കണ്ട പ്രേക്ഷകർ ആസിഫ് അലിയെ ഒരു കഥാപാത്രമായി കണ്ടത്നെ












Click it and Unblock the Notifications