Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലഭാസ്കറിനെ അറിയാവുന്ന ആളുകളില്‍ വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ് അത്: വികാര നിർഭരമായ കുറിപ്പുമായി അരവിന്ദ്

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ഒരിക്കല്‍ സജീവ ചർച്ചാ വിഷയമായിരിക്കുകയാണ്. ബാലഭാസ്കറിന്റേയും മകളുടേയും മരണത്തിന് ഇടയാക്കിയ അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുന്‍ സ്വർണം തട്ടിയ കേസില്‍ അറസ്റ്റിലായതോടെയാണ് ആരോപണങ്ങളും ദുരൂഹതകളും വീണ്ടും കൂടുതല്‍ ശക്തമായത്.

അർജുന്റെ അറസ്റ്റിന് പിന്നാലെ ശരിയായ ദിശയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാലഭാസ്കറിന്റെ കുടുബം വീണ്ടും രംഗത്ത് വന്നു. അപകടത്തിന് ശേഷം ആദ്യമായി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും കഴിഞ്ഞ ദിവസം തന്റെ ഭാഗങ്ങള്‍ തുറന്ന് പറഞ്ഞു. ബാലഭാസ്കറിന്റേത് കൊലപാതകമാണ്, അദ്ദേഹത്തിന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ട് എന്ന രീതിയിലൊക്കെ പ്രചരണവും ഇതോടൊപ്പം ഉയർന്ന് വരുന്നുണ്ട്.

bala-bhaskar

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇത്തരത്തില്‍ ശക്തമാകുന്നതിന് ഇടയില്‍ നടി ശരണ്യ മോഹന്റെ ഭർത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണൻ സോഷ്യൽമീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമായി മാറുകയാണ്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പലരും പറയുന്നത്. ഇത് അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉണ്ടാക്കുന്നതാണെന്നാണ് അരവിന്ദ് കൃഷ്ണന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

1999 പ്രീഡിഗ്രി കാലഘട്ടത്തിൽ ആണ് ബാലു ചേട്ടനെ ഞാൻ നേരിട്ട് കാണുന്നത്. ഗവണ്‍മെന്റ് ആർട് കോളേജിൽ നടത്തിയ ഒരു പരിപാടിക്കിടയിലായിരുന്നു അത്. പിന്നീട് മാസങ്ങൾ കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ എന്റെ അച്ഛന്റെ കൂടെ പോയപ്പോൾ ബഹുമാന പൂർവ്വം നിൽക്കുന്ന ബാലു ചേട്ടനേ പരിചയപെടുത്തി തന്നു. "ഇങ്ങനെ നിൽക്കുന്നത് നോക്കണ്ട, ഇവൻ ഇവിടുത്തെ സ്റ്റാർ ആണ് ". എന്നിട്ട് സ്നേഹത്തോടെ ചെവിക്കു ഒരു കിഴുക്കും കൊടുക്കുന്നു.

ചിരിച്ചു കൊണ്ട് നിൽക്കുന്ന ബാലു ചേട്ടന്റെ ചിത്രം ഇന്നും മനസ്സിൽ ഉണ്ട്. വർഷങ്ങൾക്കു ശേഷം ബാലഭാസ്കർ എന്ന സുപ്രസിദ്ധ വയലിനിസ്റ്റ് ആയപ്പോഴും അദ്ദേഹം സ്നേഹത്തോടെ തന്നെ സംസാരിക്കുകയും ഇടപെഴകുകയും ചെയ്തു. ചേട്ടന്റെ പല കൂട്ടുകാരെയും പരിചയ പെടുകയും ചെയ്തു. ഇഷാന്‍ ദേവിനേയും ആ സമയത്ത് ആണ് കാണുന്നത്. അദ്ദേഹത്തിന്റെ ഫ്രണ്ട് സർക്കിൾ വലുതായിരുന്നു. തമാശക്കു പണ്ട് ചോദിച്ചതാണ് "അണ്ണാ, നിങ്ങൾക്കു ഇലക്ഷന് നിന്നൂടെ എന്ന് ".

പേട്ട റയിൽവേ സ്റ്റേഷൻറ്റെ മുന്നിലെ ചായ കടയും അർടെക് തൈക്കാടിന്റെ മുന്നിൽ ഉള്ള ചായക്കടയും മീറ്റിംഗ് പോയിന്റ് ആയി. പ്രളയ സമയത്തു ഇംപീരിയല്‍ കിച്ചന്റെ മുന്നിൽ Eat At Tvm group ന്റെ കളക്ഷൻ പോയിന്റിൽ വരുമായിരുന്നു. ഇടക്ക് വിളിച്ചു ചോദിക്കും "എന്തേലും വേണോടാ ". അരവിന്ദ് സോജുവിന് ഓർമ്മ കാണും എന്ന് വിചാരിക്കുന്നു. പിന്നീട് സംസാരത്തിനു ഇടയിൽ സിനിമ, ഫുഡ്‌ എന്ന ഇഷ്ടപെട്ട വിഷയങ്ങൾ വന്നു. ഫുഡ്‌ സ്പോട്ടുകൾ സംസാരിക്കാൻ തുടങ്ങി.

മരണപെടുന്നതിന് ഒന്നര - രണ്ട് ആഴ്ച മുന്നേ സംസാരിച്ചപ്പോൾ കോവളത്തു ഒരു പുതിയ സ്പോട്ടിൽ നല്ല ഫുഡ്‌ ഉണ്ട് എന്ന് പറഞ്ഞു ."ആണോടാ,ഞാൻ യാത്ര കഴിഞ്ഞു വന്നിട്ട് ഫാമിലി ആയി കൂടാം. നീ മോളെ കണ്ടിട്ടില്ലലോ." എന്നാണ്. ഹി വാസ് റിയലി ഹാപ്പി. ഇത് ഇത്രയും പറഞ്ഞത് എന്തിനാണ് എന്ന് വച്ചാൽ നിരന്തരം ആയി അദ്ദേഹത്തെ ചുറ്റി പറ്റി വരുന്ന കമന്റ്‌സുകൾ ഉണ്ട്. അടിസ്ഥാന രഹിതമായ പല കാര്യങ്ങൾ. അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നയാണ്. അപേക്ഷ ആണ്. നിയമത്തിനേയും അന്വേഷണത്തിനെയും അതിന്റെ വഴിക്കു വിടുക. "The highest form of knowledge is empathy"

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+