Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനിയുടെ 'ജയിലര്‍' കാണാന്‍ കടലും കടന്ന് ആരാധകര്‍; ചെന്നൈയില്‍ വിമാനമിറങ്ങിയത് ജപ്പാന്‍ ദമ്പതികള്‍

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായെത്തുന്ന ജയിലര്‍ തീയേറ്ററില്‍ റിലീസായിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ വമ്പന്‍ അഭിപ്രായമാണ് തീയേറ്ററില്‍ നിന്നും ലഭിക്കുന്നത്. അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രജനിയുടെ ചിത്രം തീയേറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും അടക്കം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

എന്നാല്‍ ഇപ്പോഴിതാ രജനിയെ തേടി കടല്‍ കടന്നെത്തിയ ആരാധകരുടെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രജനിയുടെ ജയിലര്‍ കാണുന്നതിന് വേണ്ടി ജപ്പാനില്‍ നിന്നും വിമാനം കയറി ചെന്നൈയിലേക്ക് എത്തിയിരിക്കുകാണ് ഒരു ദമ്പതികള്‍. രജനി ചിത്രം തീയേറ്ററില്‍ ഇരുന്ന് ആരാധകരോടൊപ്പം ആസ്വദിക്കാന്‍ യസുദ ഹിഡെതോഷിയും ഭാര്യയുമാണ് ചെന്നൈയില്‍ വിമാനമിറങ്ങിയത്. രണ്ട് പേരും തീയേറ്ററില്‍ നിന്ന് രജനി ചിത്രം കാണുന്ന സന്തോഷത്തെ കുറിച്ച് മാധ്യമങ്ങളോട് പങ്കുവച്ചു.

jailer

ജപ്പാനില്‍ രജനീകാന്തിന് ഫാന്‍സ് ക്ലബ്ബുണ്ടെന്നും താനാണ് അതിന്റെ മേധാവിയെന്നും ഹിഡെതോഷി പറയുന്നു. താന്‍ 20 വര്‍ഷത്തോളമായി കടുത്ത രജനി ആരാധകനാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 1995ല്‍ പുറത്തിറങ്ങിയ മുത്തു, ഭാഷ എന്നീ ചിത്രങ്ങള്‍ കണ്ടതോടെയാണ് താന്‍ കടുത്ത രജനീ ആരാധകനായതെന്ന് അദ്ദേഹം പറയുന്നു.

പി ടി ഐ പുറത്തുവിട്ട ഇവരുടെ വീഡിയോയില്‍ രജനീ ചിത്രത്തിലെ അടിപൊളി ഡയലോഗും ഇവര്‍ പങ്കുവച്ചു. ജയിലര്‍ കാണുന്നതിന് വേണ്ടി മാത്രമാണ് ഞങ്ങള്‍ ചെന്നൈയിലെത്തിയതെന്ന് ഇരുവരും പറഞ്ഞു. ഇതാദ്യമായല്ല, ഇവര്‍ രജനീ ചിത്രം കാണുന്നതിന് വേണ്ടി ചെന്നൈയില്‍ എത്തുന്നത്. ദര്‍ബാര്‍, കബാലി എന്നീ ചിത്രങ്ങള്‍ കാണുന്നതിന് വേണ്ടി ഇവര്‍ ചെന്നൈയില്‍ എത്തിയിരുന്നു.

അതേസമയം, ഇവരുടെ ആരാധനയെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ കമന്റ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ചിലര്‍ പറയുന്നത് ജപ്പാനില്‍ റിലീസാകുമ്പോള്‍ കണ്ടാല്‍ പോരെ എന്നാണ്. അതേസമയം, ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
രണ്ട് വര്‍ഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ജയിലര്‍. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+