'ഒറ്റ ആളുപോലും വിളിച്ചില്ല, ആർക്കെങ്കിലും ഒരാൾക്ക് എന്നെ വിളിക്കാമായിരുന്നില്ലേ'; വികാരഭരിതനായി ബാല
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ബാല. കരൾ രോഗത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായപ്പോൾ താരത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെയാണ് ആരാധകർ കാത്തിരുന്നത്. പൂർണ ആരോഗ്യവാനായി തന്നെ ബാല തിരിച്ചെത്തുകയും ചെയ്തു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് ബാല. കഴിഞ്ഞ ദിവസം ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മകൾ അവന്തിക (പാപ്പു)യുടെ ജന്മദിനത്തിൽ വളരെ വികാര നിർഭരമായ വീഡിയോ ആണ് ബാല പങ്കുവെച്ചിരിക്കുന്നത്.

പാപ്പുവിന്റെ പിറന്നാൾ ദിവസം തന്നെ ആരും വിളിക്കാത്തതിൽ ഉള്ള വിഷമമാണ് അദ്ദേഹം പങ്കുവച്ചത്. ആരൊക്കെ മറന്നാലും പാപ്പുവിന് കൂട്ടായി അച്ഛൻ ഉണ്ടാകും എന്നും സ്നേഹം മാത്രമാണ് മകളോട് ഉള്ളതെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്.
''എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നവെങ്കിൽ എന്നെ വിളിക്കും ആയിരുന്നു. ഹാപ്പി ബർത്ത്‌ഡേ പാപ്പു. നീ എന്റെ അടുത്തേക്ക് വരുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ സ്പെഷ്യൽ ഡേ നിങ്ങൾ എല്ലാവരും മറന്നെങ്കിൽ കുഴപ്പമില്ല . നിനക്ക് ഞാൻ ഉണ്ട് പാപ്പു. ഡാഡി ഉണ്ട്.''- വീഡിയോയ്ക്ക് ഒപ്പം ബാല കുറിച്ചു.
ആത്മാർത്ഥമായി നമ്മൾ ഒരാളെ സ്നേഹിച്ചു കഴിഞ്ഞാൽ മരിച്ചാലും ശരി, അത് കഴിഞ്ഞാലും ശരി ചില ഓർമകൾ മനസ്സിൽ നിന്ന് പോകില്ല. നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമകൾ മറക്കാൻ പറ്റില്ല, കുറച്ച് കഴിഞ്ഞാൽ ഓർമകൾ മാറിവരും അതാണ് ജീവിതം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമയാണ് എന്റെ മകൾ.
എന്റെ മകളെക്കുറിച്ചുള്ള ഓർമകൾ എനിക്ക് മറക്കാൻ കഴിയില്ല, എന്നെ സ്നേഹിക്കുന്നവർ, ബന്ധുക്കൾ, ഞാൻ സഹായിച്ച ഒരുപാട് പേർ, എന്റെ വീട്ടിലെ ആളുകൾ ആരെങ്കിലും ഒരാൾക്ക് എന്നെ വിളിക്കാമിയിരുന്നില്ലെ, ഇത്രയും നേരം കാത്തിരുന്നു ഹാപ്പി ബർത്ത് ഡേ പാപ്പു, എല്ലാവരും മറന്നുപോയി, ആര് മറന്നാലും ഞാനുണ്ട് ബാല പറഞ്ഞു.
ഞാൻ ഇന്ന് മീഡിയയെ കണ്ടതാണ് ഒറ്റ ആള് പോലും ചോദിച്ചില്ല, എത്ര അഭിമുഖങ്ങൾ ഞാൻ കൊടുത്തിട്ടുണ്ട്, അവർ പോലും എന്നോട് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ചോദിച്ചില്ല. എന്റെ സ്വന്തം മകൾക്ക് അച്ഛനില്ലേ, ഒരുത്തൻ എങ്കിലും എന്നെ വിളിച്ചോ, ആർക്കെങ്കിലും എന്നെ വിളിക്കാമായിരുന്നില്ലേ, എല്ലാവരും മറന്നു. പാപ്പു നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. ഡാഡിയുണ്ട്. ഹാപ്പി ബർത്ത് ഡേ പാപ്പു, ബാല വീഡിയോയിൽ പറഞ്ഞു.












Click it and Unblock the Notifications