Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛൻ പൊട്ടിയല്ലോ എന്ന് മെസേജ്; ഇത്തവണ അഹാന മിണ്ടാതിരുന്നില്ല, ഒറ്റ വാക്കിൽ മറുപടി, അതും മാസായി

നടൻ കൃഷ്ണ കുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സോഷ്യൽ മീഡിയിയൽ ധാരാളം വീഡിയോ പങ്കുവെയ്ക്കാറുണ്ട്. ധാരാളം ഫോളോവേഴ്സും ഇവർക്കുണ്ട്. പലപ്പോഴും കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ അഹാനയും ദിയയുമൊക്കെ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് താഴെ ധാരാളം വിമർശനങ്ങൾ വരാറുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി കൊല്ലത്ത് കൃഷ്ണ കുമാർ മത്സരിച്ചിരുന്നു. അച്ഛന് വേണ്ടി നാല് മക്കളും പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. ഇന്നലെയാണ് ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നത്. കൃഷ്ണ കുമാർ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അഹനായുടെയും ദിയയുടെയുമൊക്കെ വീഡിയോയ്ക്ക് താഴെ പരിഹാസങ്ങൾ വരുന്നുണ്ട്.

ahana

കൃഷ്ണ കുമാറിന്റെ പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ അഹനാ ഉണ്ടായിരുന്നില്ല. ഒരു യാത്രയിലായിരുന്നു താരം. തിരിച്ചുവന്നതിന് ശേഷം അച്ഛന് പിന്തുണയുമായി പ്രചാരണത്തിന് ഇറങ്ങുകയായിരുന്നു. സാധാരണ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാത്ത ആളാണ് അഹാന. അച്ഛൻ അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അഹാന ഒരു തരത്തിലുമുള്ള ഇടപെടലുകൾ നടത്തിയിരുന്നില്ല. എന്നാൽ ഇത്തവണ അഹാനയും എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ കൃഷ്ണ കുമാർ‌ പരാജയപ്പെട്ടപ്പോൾ അഹാനയുടെ വീഡിയോയ്ക്ക് താഴെയും പരിഹാസവുമായി ഒരുപാട് ആളുകൾ എത്തുന്നുണ്ട്. ദിയയുടെ കാര്യവും അങ്ങനെ തന്നെ.

അഹാനയും ദിയയുമാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം. അത് കാെണ്ട് തന്നെയാണ് ഹേയ്റ്റർമാർ ഇവരെ ലക്ഷ്യമിടുന്നത്. അഹാന പങ്കുവെച്ച ഒരു ഫോട്ടോ ഇത്തരക്കാർക്കുള്ള ഒരു മറുപടിയാണ്. അൾട്ടിമേറ്റ് പുച്ഛം എന്നെഴുതിയ ടീ ഷർട്ടാണ് അഹാന ധരിച്ചിരിക്കുന്നത്. അതേ പോലെ അഹനാ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് അച്ഛൻ പൊട്ടിയല്ലോ എന്ന മെസേജ് അയച്ച ആൾക്ക് അയ്ന് എന്നാണ് അഹാന മറുപടി നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് അഹാന പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. കൃഷ്ണ കുമാർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പ്:നമസ്കാരം സഹോദരങ്ങളെ.. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധി വന്നിരിക്കുകയാണ്. കേരളത്തിൽ, തൃശൂർ മണ്ഡലത്തിൽ നമ്മുടെയെല്ലാം പ്രിയങ്കരനായ സുരേഷേട്ടൻ ചരിത്രവിജയം നേടുകയും, മറ്റുള്ള ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കൊല്ലത്തും പരിമിതികളുടെ നടുവിൽ ചുരുങ്ങിയ ദിവസങ്ങളിലെ പ്രചാരണം മാത്രം ഉണ്ടായിട്ടുകൂടി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് ഷെയർ 10.67 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർദ്ധിപ്പാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. എനിക്ക് വോട്ട് നൽകി എന്നിൽ വിശ്വാസം അർപ്പിച്ച എല്ലാ വോട്ടർമാരോടും എന്റെ നന്ദിയും കടപ്പാടും ഈയവസരത്തിൽ അറിയിക്കുകയാണ്. തുടർന്നും കൊല്ലത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിനുള്ള പരിഹാരം കണ്ടെത്തി കൊല്ലത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്...നന്ദി, എന്നാണ് അ​​ദ്ദേഹം കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+