വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് വിട, മകളുടെ സ്‌കൂളില്‍ ഒരുമിച്ചെത്തി അഭിഷേകും ഐശ്വര്യയും, വൈറല്‍
മുംബൈ: വേര്‍പിരിയലിന്റെ വക്കിലാണെന്ന അഭ്യൂഹങ്ങളെ ഒന്നാകെ കാറ്റില്‍ പറത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരു വേദിയില്‍. മകള്‍ ആരാധ്യയുടെ സ്‌കൂളിലെ വാര്‍ഷിക പരിപാടിക്ക് വേണ്ടിയിട്ടാണ് ഇരുവരും ഒരുമിച്ച് എത്തിയത്. കഴിഞ്ഞ ദിവസം താരദമ്പതികളെ കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അമിതാഭ് ബച്ചന്റെ ജല്‍സ എന്ന ബംഗ്ലാവില്‍ നിന്ന് ഐശ്വര്യ മാറി താമസിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കുന്നതായിരുന്നു ഇരുവരും മകള്‍ക്കായി ഒരു വേദിയില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് ആരാധ്യപഠിക്കുന്നത്. ഈ സ്‌കൂളിലെ വാര്‍ഷിക പരിപാടികള്‍ എപ്പോഴും ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നതായിരിക്കും.

ഷാരൂഖ് ഖാന്‍, കരീന കപൂര്‍, കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍ തുടങ്ങി പ്രമുഖരെല്ലാം സ്‌കൂളിലെ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാറുണ്ട്.അതേസമയം ചടങ്ങിന് മുമ്പ് ഇവര്‍ രണ്ട് പേരും രണ്ട് കാറുകളിലാണ് വന്നത്. ഐശ്വര്യ അമ്മ ബ്രിന്ദ്യ റായിക്കൊപ്പമാണ് പരിപാടിക്കെത്തിയത്. അഭിഷേക് ബച്ചന്‍ പിതാവ് അമിതാഭ് ബച്ചനും, സഹോദരിയുടെ മകന്‍ അഗസ്ത്യ നന്ദയ്ക്കുമൊപ്പമാണ് പരിപാടിക്കെത്തിയത്.ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്.
അതേസമയം സ്‌കൂള്‍ പരിസരത്ത് നിന്നുള്ള ഒരു വീഡിയോയില്‍ ഐശ്വര്യ ക്ഷമയോടെ അഭിഷേകിന് വേണ്ടി കാത്തിരിക്കുന്നത് കാണാം. അഗസ്ത്യയോട് ചിരിക്കുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അമിതാഭ് ബച്ചനില്‍ നിന്ന് അവര്‍ അകലം പാലിക്കുന്നതും കാണാം. സ്‌കൂളിലെ പരിപാടികള്‍ക്ക് ശേഷം ഐശ്വര്യ മടങ്ങിയത് അഭിഷേകിനൊപ്പമാണ്.
ഐശ്വര്യയുടെ അമ്മയ്‌ക്കൊപ്പം അഭിഷേക് വരുന്നത് കാണാം. ഇവരെ കാറില്‍ കയറ്റി യാത്രയാക്കിയ ശേഷം ഐശ്വര്യയും മകള്‍ ആരാധ്യയും കാറില്‍ അഭിഷേകിനൊപ്പം മടങ്ങുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം പരിപാടിക്കായി ഏറ്റവും ആകര്‍ഷകമായ വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ എത്തിയത്. കറുത്ത നിറത്തിലുള്ള സല്‍വാറായിരുന്നു നടി അണിഞ്ഞത്. അതിനൊപ്പം സ്വര്‍ണ നിറത്തിലുള്ള ദുപ്പട്ടയും നടി അണിഞ്ഞിരുന്നു.
അഭിഷേക് നീലനിറത്തിലുള്ള ഒരു ഷര്‍ട്ടാണ് അണിഞ്ഞത്. പരിപാടിക്കിടെ ഓം ശാന്തി ഓം ഗാനത്തിന് ഇരുവരും ചേര്‍ന്ന് നൃത്തം വെക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്. അതേസമയം ഒരു നെഗറ്റീവ് ക്യാരക്ടറാണ് പരിപാടിയില്‍ ആരാധ്യ കാഴ്ച്ചവെച്ചത്. മികച്ച ഡയലോഗുകളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതില്‍ ആരാധ്യയുടെ ഡാന്‍സും വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications