ആദ്യമായി അനശ്വര രാജന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി അമ്മ; ആ പണം കൊണ്ട് ചെയ്ത കാര്യം
ബാല താരമായി എത്തി ഇന്ന് മലയാള സിനിമയിലെ നായികമാരുടെ നിരയിൽ എത്തിനിൽക്കുന്ന താരമാണ് അനശ്വര രാജൻ. ചുരിങ്ങിയ സമയം കൊണ്ട് ഒരുപിടി നല്ല സിനിമകൾ ചെയ്യാൻ അനശ്വരയ്ക്ക് സാധിച്ചു. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ സിനിമയിലേക്ക് എത്തുന്നത്.
മഞ്ജു വാര്യരുടെ മകളുടെ വേഷമാണ് അനശ്വര രാജൻ ചെയ്തത്. ആദ്യ സിനമിയിൽ തന്നെ മികച്ച രീതിയിൽ അനശ്വര അഭിനയിച്ചു. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമ അനശ്വരയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. അതിന് ശേഷം വന്ന സൂപ്പർ ശരണ്യയും ഹിറ്റായിരുന്നു. ചിത്രത്തിലെ നായികയായിരുന്നു അനശ്വര.

അതിന് ശേഷം മോഹൻലാലിനൊപ്പം അഭിനയിച്ച നേര് എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ഇപ്പോൾ അനശ്വരയെക്കുറിച്ചും അനശ്വരയ്ക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ആ പ്രതിഫലം കാെണ്ട് അനശ്വര ചെയ്ത കാര്യത്തെക്കുറിച്ചും പറയുകയാണ് അനശ്വരയുടെ അമ്മ. മനോരമ ഓൺലൈനിലെ നക്ഷത്രക്കുഞ്ഞിന്റെ കഥ എന്ന പംക്തിയിലാണ് അമ്മ അനശ്വരയെക്കുറിച്ച് പറയുന്നത്.
ഷോർട്ട് ഫിലിം ചെയ്ത വകയിൽ ലഭിച്ച 2000 രൂപയാണ് അഭിനയത്തിന് അനശ്വരയ്ക്ക് ആദ്യമായി ലഭിക്കുന്ന പ്രതിഫലം എന്നാണ് അമ്മ പറയുന്നത്. ആ പണം കിട്ടിയപ്പോൾ അനശ്വരയ്ക്ക് വലിയ സന്തോഷമായെന്നും പെട്ടെന്ന് വല്യ ആളായ പോലെ തോന്നൽ വന്നെന്നും അമ്മ പറയുന്നു.
പോകുന്ന വഴിക്ക് ഓരോന്ന് കാണുമ്പോൾ അവൾ ചോദിക്കും അമ്മേ എനിക്ക് അത് വാങ്ങി തരുമോ? എന്റെ കയ്യിൽ രണ്ടായിരം രൂപയുണ്ടെന്ന് താൻ ചിരിക്കു. ആവശ്യമില്ലാതെ കാള് ചെലവാക്കി കളയുരുതെന്ന് ഉപദേശിക്കുമെന്നും അനശ്വരയുടെ അമ്മ പറയുന്നു.
ഒരു ദിവസം സ്കൂൾ വിട്ടുവന്നപ്പോൾ അനശ്വര തന്നോട് ഒരു കാര്യം പറഞ്ഞു. അമ്മേ എന്റെ സ്കൂളിൽ ഒരു കുട്ടിക്ക് കാൻസറാണ്.. ഈ രണ്ടായിരം രൂപ ഞാൻ അവൾക്ക് കൊടുത്തോട്ടെ എന്നായിരുന്ന ചോദിച്ചത്. താൻ സന്തോഷത്തോടെ അത് സമ്മതിച്ചെന്നും ഇങ്ങനെയൊരു മകളെ പ്രസവിച്ച താൻ പുണ്യവതിയാണെന്ന് തോന്നിയെന്നും അനശ്വരയുടെ അമ്മ പറയുന്നു.
ഇത്ര ചെറു പ്രായത്തിൽ ഇത്ര വലിയ മനസ്സുണ്ടാവുക എന്നത് സാധാരണ ഗതിയിൽ ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ഏട്ടനും അച്ചുവും എല്ലാവരും ഒരേ മനസ്സോടെ അതിനെ അനുകൂലിച്ചെന്നും അങ്ങനെ ആദ്യമായി ജോലി ചെയ്ത് കിട്ടിയ പൈസ അവൾ നല്ലൊരു കാര്യത്തിനായി വിനിയോഗിച്ചെന്നും അമ്മ പറയുന്നു.












Click it and Unblock the Notifications