'ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്, 3 മാസം ബെഡ് റെസ്റ്റായിരുന്നു'; ആ അപകടത്തെക്കുറിച്ച് ആസിഫ്
മലയാളികൾ ഏറെ ഇഷ്ടമുള്ള നടനാണ് ആസിഫ് അലി. ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് ആസിഫ് എത്തുന്നത്. പിന്നാലെ നിരവധി സിനമകളുടെ ഭാഗമായി. നായകനായി തിളങ്ങി നിൽക്കുമ്പോഴും നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രങ്ങളും താരം ചെയ്തു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ചെറുതോ വലുതോ എന്ന് നോക്കാതെ ഭംഗിയായി ചെയ്ത് വെയ്ക്കാൻ കഴിവുള്ള നടനാണ് ആസിഫ്. ധാരാളം ആരാധകരും താരത്തിനുണ്ട്.
അടുത്തിടെ ആസിഫിന് ഒരു അപകടം പറ്റിയിരുന്നു. ടിക്കി ടാക്ക എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു ആസ്ഫിന് അപകടം സംഭവിച്ചത്. ഇപ്പോൾ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരം പങ്കുവെയ്ക്കുകയാണ് താരം. ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ടെന്നും ഫിസിയോ തെറാപ്പി നടക്കുകയാണെന്നും അദ്ദേഹം പറയുന്നു.

" ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്. ഫിസിയോ തെറാപ്പി നടക്കുകയാണ്. ടിക്കി ടാക്കയുടെ ഷൂട്ടിനിടയിൽ ഒരു ആക്സിഡന്റ് പറ്റിയതാണ്. സർജറി ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം ബെഡ് റെസ്റ്റായിരുന്നു. ഫിസിയോ തെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകൾ ചെയ്യുന്നുണ്ട്.
നിലവിൽ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകൾക്ക് ശേഷം ടിക്കി ടാക്കയിൽ ജോയിൻ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാല് അനുവദിക്കുന്നതനുസരിച്ച് എന്നാണ് ആസിഫ് അലി പറഞ്ഞത്. പുതിയ സിനിമയുടെ പൂജയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്.
2023 നവംബർ 23 ന് ആയിരുന്നു ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു ആസിഫ് അലിക്ക് കാൽമുട്ടിന് താഴെ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. ഇടത് കാൽമുട്ടിലെ ലിഗമെന്റ് , മെനിസ്കസ് റിപ്പയർ എന്നീ ശസ്ത്രക്രിയകളാണ് താരത്തിന് നത്തിയത്.
രോഹിത് വി എസാണ് സിനിമയുടെ സംവിധായകൻ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്ലിസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫും രോഹിത്തും ഒന്നിക്കുന്ന സിനിമയാണ് ടിക്കി ടാക്ക.
അതേ സമയം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ആസിഫ് ചിത്രമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം, ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവരും പ്രധാനവ വേഷം ചെയ്യുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications