Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി 4 നാൾ ആശുപത്രി വാസം പിന്നെ വീട്ടിൽ രണ്ട് മാസം റെസ്റ്റ്'; മകന്റെ സർജറിയെക്കുറിച്ച് അമൽരാജ് ദേവ്

ചക്കപ്പഴം സീരിയലിലെ അച്ഛൻ വേഷം ചെയ്യുന്ന നടനാണ് അമൽരാജ് ദേവ്. നിരവധി സീരിയലുകളിലും സിനിമകളിലും അമൽരാജ് ദേവ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രം താരത്തിന് വലിയ സ്വീകാര്യതയാണ് നൽകിയത്. കഴിഞ്ഞ ദിവസം തന്റെ മകന്റെ അസുഖത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

മകൻ ആദിക്ക് നട്ടെല്ലിന് വളവ് സംഭവിക്കുന്ന സ്കോളിയോസിസ് എന്ന രോ​ഗാവസ്ഥയാണെന്നും അതിന് മേജർ സർജറിയുടെ ആവശ്യമുണ്ടെന്നും ഏഴെട്ട് മണിക്കൂർ വേണം എന്നും അമൽരാജ് ദേവ് പറഞ്ഞിരുന്നു. ഇന്നലെയായിരുന്നു ഓപ്പറേഷൻ. ഇപ്പോൾ മകന്റെ സർജറി കഴിഞ്ഞ കാര്യം അറിയിച്ചിരിക്കുകയാണ്. ഇന്നലെ ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന ആദീടെ സർജറി (സ്കോളിയോസിസ്) സക്സസ്സ് ആണെന്നും ഇനി നാല് നാൾ ആശുപത്രി വാസം, പിന്നെ വീട്ടിൽ രണ്ട് മാസം റെസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു.

aml

ടാ മോനേ...ഹാപ്പിയാണേ ! ഞങ്ങളും അവനും അങ്ങനെ എല്ലാരും..! ഇന്നലെ ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന ആദീടെ സർജറി (സ്കോളിയോസിസ്) സക്സസ്സ് ! d. ഈ ഘട്ടത്തിൽ ഞങ്ങൾക്കും ആദിക്കുമൊപ്പം നിന്നവർ.. പ്രാർത്ഥനകളിൽ ഒപ്പം കൂട്ടിയവർ ... ഫോൺ വിളിച്ചവർ.. മെസേജ് സാന്ത്വനങ്ങൾ..

അവനായി പലയിടത്തായി വഴിപാട് നടത്തിയവർ.. നേരിട്ടെത്തിയവർ.. ബന്ധുക്കൾ.. സൗഹൃദങ്ങൾ..അപരിചിതർ..ചക്കപ്പഴം ടീം.. ആസ്റ്റർ മെഡിക്കൽ ടീം... നാടക ബന്ധുക്കൾ.. ആദീടെ സ്കൂൾ ടീച്ചേർഴ്സ്... ഭാവലയ ടീം.. അങ്ങനെയങ്ങനെ അറിയുന്നതും അറിയാത്തവരുമായി നിങ്ങളോരുരുത്തരും നൽകിയ ധൈര്യവും സപ്പോർട്ടും കരുതലും സാന്ത്വനവും വളരെ വളരെ വിലപ്പെട്ടതാണേ.. വാക്കുകൾക്കതീതമാണ് ഈ സ്നേഹവും കരുതലും... എല്ലാരോടും എല്ലാരോടും ഒത്തിരി ഇഷ്ടം.. ഒത്തിരി നന്ദി , എന്നാണ് അദ്ദേഹം പറഞ്ഞത്.

ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയായി.. പരാതികളും പരിഭവങ്ങളുമില്ലാതെ മെല്ലെയങ്ങനേയങ്ങ് പോവുകയായിരുന്നു.. പെട്ടെന്നാണ്, ഒരു വില്ലൻ സ്കോളിയോസീസ്(നട്ടെല്ലിന് വളവ്)രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.

പക്ഷെ പിടിച്ചത് മൂത്തോൻ ആദീനെ എന്നായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിൽ അമൽരാജ് ദേവ് വ്യക്തമാക്കിയത്. ആദിക്ക് പേടിയോ ടെൻഷനോ ഇല്ലെന്നും അമൽരാജ് ദേവ് പറഞ്ഞിരുന്നു. ആദി എല്ലാം കൃത്യം കൃത്യ എല്ലാം മനസിലാക്കി വച്ചിട്ടുണ്ട്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പല വീഡിയോസും മറ്റും ഞങ്ങളേയും കാണിച്ച് ക്ലാസ്സെടുക്കാറുണ്ട്. അതാണ് ഈ ന്യൂജൻ ഗുണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+