മലയാള സിനിമയിലേക്ക് കാവ്യ തിരിച്ചെത്തുമോ? നായികയായി വീണ്ടുമെത്തുമോ? കാവ്യാ മാധവന്റെ മറുപടി
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് കാവ്യാ മാധവൻ. ശാലീനസൗന്ദര്യം എന്ന് തന്നെ പറയാം. ഇപ്പോഴും കാവ്യയെ പോലെ ഭംഗിയുള്ള അഭിനയിക്കാനറിയാവുന്ന നടി ഇന്നത്തെ മലയാള സിനിമയിൽ ഇല്ല എന്ന് അഭിപ്രായപ്പെടുന്ന പലരും ഉണ്ട്. കാവ്യാ മാധവൻ - ദിലീപ് കോമ്പോയ്ക്കും ധാരാളം ആരാധകരുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാവ്യ.
എന്നാൽ പരിപാടികളിലൊക്കെ പങ്കെടുക്കാൻ ദിലീപിനൊപ്പം കാവ്യ എത്താറുണ്ട്. കുറച്ച് നാളുകളായി കാവ്യയെ സജീവമായി എവിടേയും കാണാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജയറാമിന്റെ മകളുടെ വിവാഹത്തിന് ദിലീപും കാവ്യയും ഒരുമിച്ചാണ് എത്തിയത്. മക്കളും ഉണ്ടായിരുന്നു. സ്കൂൾ വെക്കേഷന് ഓസ്ട്രേലിയയിൽ ചേട്ടന്റെ അടുത്ത് പോയിരിക്കുകയായിരുന്നു കാവ്യ. മാളവികയുടെ വിവാഹത്തിന് എത്തിയ കാവ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിവാഹത്തിന് എത്തിയ കാവ്യ സുഹൃത്തുക്കളുമായി സംസാരിക്കുന്ന വീഡിയോസൊക്കെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കാവ്യയ്ക്കൊപ്പം മഹാലക്ഷ്മിയും മീനാക്ഷിയും ഉണ്ടായിരുന്നു. കുറേ കാലങ്ങൾക്ക് ശേഷം കാണുന്നത് കാെണ്ട് തന്നെ കാവ്യയുടെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും തിരക്കായിരുന്നു. അത്തരത്തിൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യങ്ങളടക്കം ഉണ്ട്.
എവിടെയായിരുന്നു കാവ്യ ചേച്ചി എന്ന ചോദ്യത്തിന്, ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എന്നാണ് കാവ്യ പറഞ്ഞത്. ഇനി അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് കാവ്യ പറഞ്ഞത്. അതേ സമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകുന്നില്ല.
മനാക്ഷിയോ മഹാലക്ഷ്മിയോ അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് അവർക്ക് താലപര്യം ഉണ്ടെങ്കിൽ വരും എന്ന് ദിലീപ് പറയാറുണ്ട്. കാവ്യയുടെ തിരിച്ചുവരവിനെക്കറിച്ച് പറഞ്ഞിരുന്നില്ല. അഭിനയത്തിലേക്ക് ഇനി ഉണ്ടാവില്ലെന്ന് തന്നെയാണ് കാവ്യ മാധവൻ സൂചിപ്പിക്കുന്നത്.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്..












Click it and Unblock the Notifications