'ഞാൻ ബ്രേക്കപ്പ് ആയി, ഇപ്പോൾ സിംഗിളാണ്, ഡിപ്രഷനിലായി, ഒരുപാട് അനുഭവിച്ചു'; തുറന്ന് പറഞ്ഞ് ആമി അശോകൻ
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് ആമി അശോകൻ. ആമി പങ്കുവെയ്ക്കുന്ന വീഡിയോകളും ഫോട്ടോകളുമെല്ലാം വളരെ പെട്ടെന്നാണ് വൈറാലാകാറുള്ളത്. ഇപ്പോഴിതാ പുതിയൊരു വീഡിയോ ആരാധകരുമായി പങ്കിട്ടെത്തിയിരിക്കുകയാണ് ആമി. താരം ബ്രേക്കപ്പ് ആയോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വീഡിയോയിലെ പങ്കിവെയ്ക്കുന്നത്. ആമിയുടെ വാക്കുകളിലേക്ക്
'എനിക്കൊരു റിലേഷൻഷിപ്പുണ്ടായിരുന്നു. നാല് വർഷമായുള്ളൊരു ബന്ധമായിരുന്നു അത് നിങ്ങള്‍ക്കൊക്കെ അറിയുന്നതുമാണ്. അദ്ദേഹത്തിന്റെ പേര് ഞാനിപ്പോള്‍ പറയാനാഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല എന്റെ വീഡിയോകളിലേക്ക് അദ്ദേഹത്തെ വലിച്ചിടാനോ, അദ്ദേഹത്തിന്റെ പ്രൈവസി നഷ്ടപ്പെടുത്താനോ ഒന്നിനും ഞാൻ ശ്രമിക്കുന്നില്ല,എനിക്ക് അതിനുള്ള താത്പര്യവും ഇല്ല. നിങ്ങൾക്കൊക്കെ അറിയുന്ന ആൾ തന്നെയാണ്. ഞാൻ അദ്ദേഹത്തിനൊപ്പമുള്ള വീഡിയോകൾ പങ്കുവെച്ചിരുന്നു.

അയാളെ കുറിച്ച് കുറ്റം പറയാനുള്ള വീഡിയോ അല്ല ഇത്, എന്താണ് ആമിയുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്, 'അവനെ തേച്ചോ പുതിയ ബന്ധമായി അവരുടെ കൂടെ കറങ്ങുന്നു എന്നൊക്കെയുള്ള കുറെ കമന്റ്സ് വരുന്നുണ്ട്. ചിലർക്ക് സംശയം ഉണ്ട് അയ്യോ, ആ ചേട്ടന്‍ പോയോ ,സിംഗിളാണോ, ബ്രേക്കപ്പായോ എന്ന് ചോദിക്കുന്നവരുണ്ട്. ഒരുഭാഗത്ത് എന്നോടുള്ള സ്‌നേഹം കൊണ്ട് ചോദിക്കുന്നവരുണ്ട് മറ്റൊരു ഭാഗം ചിലർക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനുള്ള ആർത്തിക്കൊണ്ട് ചോദിക്കുന്നവരുണ്ട്.
ഞങ്ങൾ ബ്രേക്കപ്പ് ആയിട്ട് ഒരുവർഷം ആവാറായി. ഞങ്ങളുടെ ഹാപ്പി മൊമന്റ്സും സെലിബ്രേഷൻസും എല്ലാം ഞങ്ങൾ പങ്കുവെച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബ്രേക്കപ്പ് ആയപ്പോഴും ഞങ്ങൾ പബ്ലിക്ക് ആയി പോസ്റ്റ് പങ്കുവെച്ചിരുന്നു ബ്രേക്കപ്പായെന്ന് പറഞ്ഞിട്ട്. എന്നാൽ പരസ്പരം പ്രശ്നങ്ങളൊന്നുമില്ലെന്നും കുറിപ്പിലൂടെ പങ്കിട്ടിരുന്നു. പക്ഷെ ഏഴെട്ട് മാസം മുന്‍പായിരുന്നു അത്. ആ പോസ്റ്റ് കാണാത്തവരാണ് ഇപ്പോൾ ചോദിക്കുന്നതെന്ന് അറിയാം.
ഇനിയും ഈ ചോദ്യം ചോദിക്കാതിരിക്കുമെന്നാണ് പ്രതീക്ഷ. കാരണം ചോദിക്കുമ്പോള്‍ പിന്നെയും നമുക്ക് അവരുടെ ഓര്‍മ്മ വരികയാണ്. അതേ മാനസികാവസ്ഥയിലേക്ക് പിന്നേയും എത്തുകയാണ്. രണ്ടാളും മ്യൂചലായി എടുത്ത തീരുമാനം ആണെങ്കിലും രണ്ട് പേര് കുറെ നാൾ പാട്ണറായിട്ട് നിന്നിട്ട് മറ്റേയാൾ പോകുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥ വരും. മുന്നേയും എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. എല്ലാം കൂടി തലയില്‍ വന്നപ്പോൾ ഭയങ്കരമായി ഞാൻ ഡിപ്രസ്ഡ് ആയിരുന്നു.എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആത്മഹത്യ ശ്രമമൊക്കെ നടത്തിയിരുന്നു.
ഞാൻ ആലോചിക്കുമ്പോൾ എന്റെ ജീവിതത്തിൽ എപ്പോഴും ഇതാണ് വരുന്നത്. ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് കിട്ടണില്ല. കുറച്ച് സന്തോഷിച്ച് കഴിഞ്ഞാൽ വലിയൊരു ദുഃഖം വരുന്നുണ്ട്, എന്നെ സ്നേഹിക്കുന്നൊരു വ്യക്തി എന്റെ ജീവിതത്തിൽ വരുന്നില്ല, ഞാൻ ഭയങ്കര നിർഭാഗ്യവതിയാണെന്ന തോന്നൽ ഒക്കെ ഉണ്ടായിരുന്നു. റിയാലിറ്റി നമ്മൾ ഉൾക്കൊണ്ടാൽ പലരും എന്നോട് പറഞ്ഞിട്ട് നിങ്ങളെ ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന്.ബ്രേക്കപ്പിന്റെ സങ്കടം മാറ്റി നിർത്തിയാൽ വലിയൊരു സൗഹൃദ വലയം എനിക്ക് ഉണ്ട്. ഏട്ടനും അമ്മയും അത്രയും പിന്തുണച്ച് ഒപ്പമുണ്ട്.ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ എനിക്ക് പറ്റുന്നുണ്ട്. അതൊക്കെ ആലോചിക്കുമ്പോൾ എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.
ചിലർ ചോദിക്കുന്നുണ്ട് എങ്ങനെ പെട്ടെന്ന് ഹാപ്പിയായെന്ന്. പക്ഷെ ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്. അതൊന്നും ആരോടും പറഞ്ഞ് സിമ്പതി നേടാൻ താത്പര്യം ഇല്ല. ഇപ്പോൾ ഞാൻ സിംഗളാണ്. ഇനി റിലേഷന് താത്പര്യമില്ല. അതേസമയം ചിലർ ചോദിക്കുന്നുണ്ട് ഞാൻ ആരുടെയൊക്കെയോ കൂടെ കറങ്ങുന്നുണ്ടെന്നൊക്കെ. അങ്ങനെ കറങ്ങിയാൽ തന്നെ നിങ്ങൾക്ക് എന്താണ്. ഞാൻ എന്റെ പൈസക്ക് ആണ് ജീവിക്കുന്നത്. എന്നെ വേശ്യ എന്നടക്കം വിളിക്കുന്നവരുണ്ട്. ഞാൻ അതൊന്നും മൈന്റാക്കുന്നില്ല. കാരണം ഞാൻ എന്റെ പൈസക്കാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ പറയുന്നതൊന്നും ഞാൻ മൈന്റാക്കാറില്ല.












Click it and Unblock the Notifications